യുഎഇയിൽ വടക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത; താപനില 8 ഡിഗ്രി വരെ താഴ്ന്നേക്കാം

Rain in UAE അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ജനുവരി 10 ശനിയാഴ്ച രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ച വരെ രാജ്യത്ത് ഈർപ്പമുള്ള കാലാവസ്ഥ തുടരും. പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞിനും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. രാജ്യത്തെ താപനില 8°C നും 25°C നും ഇടയിലായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അബുദാബിയിൽ 16°C മുതൽ 23°C വരെയും ദുബായിൽ 16°C മുതൽ 24°C വരെയുമായിരിക്കും താപനില അനുഭവപ്പെടുക. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ നേരിയ തോതിൽ പ്രക്ഷുബ്ധമായേക്കാം. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ പുലർച്ചെ വാഹനമോടിക്കുന്നവർ മൂടൽമഞ്ഞ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

Malayali Dies in UAE റാസൽഖൈമ: മലയാളി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ (41) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group