
Kuwait Travel Market കുവൈത്ത് സിറ്റി: 2024-നെ അപേക്ഷിച്ച് 2025-ൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും യാത്രക്കാരുടെ താല്പര്യങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളെക്കാൾ പ്രാദേശിക ട്രാവൽ ഏജൻസികളെയാണ് കുവൈത്തിലെ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ (DGCA) കണക്കനുസരിച്ച് കുവൈത്ത് വിമാനത്താവളം വഴി 1.49 കോടി യാത്രക്കാരാണ് 2025-ൽ സഞ്ചരിച്ചത്. ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് (9.26 ലക്ഷം പേർ). നവംബറിലാണ് ഏറ്റവും കുറവ് യാത്രക്കാർ ഉണ്ടായിരുന്നത്. യൂറോപ്പില് നോർത്തേൺ ഇറ്റലി (ഡോളോമൈറ്റ്സ്), മാഡ്രിഡ് (സ്പെയിൻ), ചെക്ക് റിപ്പബ്ലിക്, റഷ്യ എന്നിവടങ്ങളിലേക്ക് കുവൈത്തിൽ നിന്നുള്ള സഞ്ചാരികൾ വൻതോതിൽ ഒഴുകി. ഫ്രാൻസ്, ലണ്ടൻ, സ്വിറ്റ്സർലൻഡ് എന്നീ പരമ്പരാഗത കേന്ദ്രങ്ങളും പ്രിയപ്പെട്ടവയായി തുടർന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ഏഷ്യയില് വിയറ്റ്നാം ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവന്നു. തായ്ലൻഡ്, ചൈനയിലെ ഗ്വാങ്ഷൂ, മനില എന്നിവയും ലിസ്റ്റിൽ മുൻപന്തിയിലുണ്ട്. മിഡിൽ ഈസ്റ്റില് ദുബായ് ആണ് കുവൈറ്റിൽ നിന്നുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം (ആഴ്ചയിൽ 113 സർവീസുകൾ). ജിദ്ദ, കെയ്റോ, റിയാദ് എന്നിവയാണ് തൊട്ടുപിന്നാലെ. അബുദാബിയാണ് കുടുംബങ്ങൾക്കായി ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കപ്പെട്ട ഇടം. ഓൺലൈൻ ബുക്കിങുകളിൽ സംഭവിക്കുന്ന പിഴവുകൾ കാരണം പ്രാദേശിക ട്രാവൽ ഏജൻസികളെ വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവുണ്ടായി. കോവിഡ് കാലത്ത് 370 ആയിരുന്ന ട്രാവൽ ഏജൻസികളുടെ എണ്ണം 2025 അവസാനത്തോടെ 590 ആയി ഉയർന്നു. ഒരാൾക്ക് വിമാന ടിക്കറ്റും താമസവും ഉൾപ്പെടെ ശരാശരി 500 മുതൽ 1,300 കുവൈത്ത് ദിനാർ വരെയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ചെലവ് വരുന്നത്. ട്രെയിൻ യാത്രകൾ, ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങിയ അധിക സേവനങ്ങൾക്കും സഞ്ചാരികൾ ഇപ്പോൾ പ്രാധാന്യം നൽകുന്നുണ്ട്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
റെസിഡൻസി ഫീസിൽ ഇളവ്? വ്യാജവാർത്ത പ്രചരിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Health Insurance Fees kuwait കുവൈത്ത് സിറ്റി: പുതിയ താമസ നിയമപ്രകാരം റെസിഡൻസി ഫീസിൽ ഇളവ് നൽകിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഔദ്യോഗികമായ യാതൊരു തീരുമാനവും ഇതിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. താമസരേഖാ നടപടികൾ നിലവിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി താമസാനുമതി ഫീസുകൾ പൂർണ്ണമായും ഈടാക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു. റെസിഡൻസി ഫീസിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല. നിലവിൽ പ്രാബല്യത്തിലുള്ള ഒരേയൊരു ഇളവ് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ആരോഗ്യ ഇൻഷുറൻസ് ഫീസിലെ ഇളവാണ്. ഇത് സ്വദേശി കുടുംബങ്ങളുടെ സ്പോൺസർഷിപ്പിലുള്ള ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികൾക്ക് മാത്രമുള്ളതാണ്. ഈ ഇളവ് താമസാനുമതി ഫീസിന് ബാധകമല്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളെ ആശ്രയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വാച്ചുകളും ബാഗുകളും പിടിച്ചെടുത്തു, കട അടപ്പിച്ചു
Fake shop closed കുവൈത്ത് സിറ്റി: പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റ അൽ-ആസിമ ഗവർണറേറ്റിലെ ഒരു കട കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമവും ബൗദ്ധിക സ്വത്തവകാശ നിയമവും ലംഘിച്ചതിനെത്തുടർന്നാണ് നടപടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിൽപനയ്ക്ക് വെച്ചിരുന്ന 148 വ്യാജ ഉൽപ്പന്നങ്ങൾ മന്ത്രാലയം പിടിച്ചെടുത്തു. ഇതിൽ വാച്ചുകൾ, സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ, മറ്റ് ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു. പരിശോധനയ്ക്ക് പിന്നാലെ കട ഉടനടി അടപ്പിക്കുകയും റിപ്പോർട്ട് തയ്യാറാക്കി തുടർ നടപടികൾക്കായി കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് കൊമേഴ്സ്യൽ കൺട്രോൾ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി പറഞ്ഞു. വാണിജ്യ തട്ടിപ്പുകൾ കണ്ടെത്താനും വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപന തടയാനും ദിവസവും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഒറിജിനൽ ബ്രാൻഡുകളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിലും മന്ത്രാലയം വിട്ടുവീഴ്ച ചെയ്യില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കമ്പനി ചെക്കുകളിൽ തിരിമറി: 13,000 ദിർഹം തട്ടി, പ്രവാസിക്കെതിരെ കുവൈത്തിൽ കേസെടുത്തു
Forging Company Cheques kuwait കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനിയുടെ ചെക്കുകൾ അനധികൃതമായി ഉപയോഗിക്കുകയും ഒപ്പിട്ട് പണം തട്ടുകയും ചെയ്ത അറബ് വംശജനായ പ്രവാസിക്കെതിരെ കുവൈത്ത് സുരക്ഷാ അധികൃതർ കേസെടുത്തു. ഹവല്ലിയിലെ ഒരു സ്വകാര്യ കമ്പനി ഉടമയുടെ അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കേസ് ഇപ്പോൾ ഹവല്ലിയിലെ ചെക്ക് മിസ്ഡെമീനർ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. കമ്പനിയുടമയുടെ അനുവാദമില്ലാതെ അഞ്ച് ചെക്കുകൾ ഉപയോഗിച്ച് 13,000 കുവൈത്ത് ദിനാർ പ്രതി സ്വന്തം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുകയോ പണമായി പിൻവലിക്കുകയോ ചെയ്തതായാണ് പരാതി. പരാതി ലഭിച്ചതിനെത്തുടർന്ന് ചെക്കുകളിലെ കൈയക്ഷരവും ഒപ്പും പരിശോധിക്കാൻ ഫോറൻസിക് വിദഗ്ധർക്ക് കൈമാറി. വിദഗ്ധ പരിശോധനയിൽ ചെക്കുകളിലെ ഒപ്പുകൾ പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംഭവം ബാങ്ക് രേഖകളിലെ കൃത്രിമത്വമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തി. പ്രതിയെ ഉടൻ പിടികൂടുന്നതിനായി പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അതിർത്തി പോസ്റ്റുകളിലും ഇയാളുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പ്രതി നിലവിൽ രാജ്യത്തുണ്ടോ അതോ കടന്നുകളഞ്ഞോ എന്ന കാര്യം അധികൃതർ പരിശോധിച്ച് വരികയാണ്. ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. നിയമപരമായ എല്ലാ നടപടികളും ഉടൻ പൂർത്തിയാക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിൽ ട്രാഫിക് പരിശോധന കർശനം: ഒരാഴ്ചയ്ക്കുള്ളിൽ 19,000-ത്തിലധികം ലംഘനങ്ങൾ
Reckless Drivers Kuwait കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഡിസംബർ 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലം നടത്തിയ ഫീൽഡ് പരിശോധനയുടെ കണക്കുകൾ ട്രാഫിക് വിഭാഗം പുറത്തുവിട്ടു. മൊത്തം 19,362 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ച 45 പേരെ ട്രാഫിക് തടങ്കലിലേക്ക് മാറ്റി. ലൈസൻസില്ലാതെ വാഹനമോടിച്ച 19 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തിയ 254 കാറുകളും 15 മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. കൂടാതെ കോടതി ഉത്തരവനുസരിച്ച് തിരയുന്ന 25 വാഹനങ്ങളും കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ ആകെ 2,915 ട്രാഫിക് റിപ്പോർട്ടുകളാണ് കൈകാര്യം ചെയ്തത്. ഇതിൽ 1,546 റോഡപകടങ്ങൾ ഉൾപ്പെടുന്നു. 242 അപകടങ്ങളില് മരണമോ പരിക്കുകളോ സംഭവിച്ച ഗുരുതരമായ അപകടങ്ങളാണ്. 1,302 അപകടങ്ങളില് വസ്തുവകകൾക്ക് മാത്രം നാശനഷ്ടമുണ്ടാക്കിയവയാണ്. ഗതാഗത പരിശോധനയ്ക്കിടെ താമസരേഖ കാലാവധി കഴിഞ്ഞ 11 പേരെയും, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട 4 പേരെയും പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാത്ത 6 പേരും പിടികിട്ടാപ്പുള്ളികളായ 21 പേരും പോലീസിന്റെ വലയിലായി. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖിയുടെ നേതൃത്വത്തിലുള്ള ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
ആരോഗ്യ ഇൻഷുറൻസ് ഫീസ്: കുവൈത്തില് സമഗ്ര ഇലക്ട്രോണിക് സംവിധാനം അവസാന ഘട്ടത്തിൽ
Kuwait Health Insurance കുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് ഫീസ് അടയ്ക്കുന്നതിനുള്ള നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങൾ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധിപ്പിക്കൽ നടപടികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം വേഗത്തിലാക്കി. ഡിസംബർ 23-ന് നിലവിൽ വന്ന പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ഭാഗമായാണ് ഈ നീക്കം. സ്വദേശി സ്പോൺസർഷിപ്പിലുള്ള ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികളെ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഈ ഇളവ് ലഭിക്കാൻ സ്പോൺസർമാർ പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ല. സിസ്റ്റം വഴി നേരിട്ട് ഇത് പരിശോധിക്കപ്പെടും. ഗാർഹിക തൊഴിലാളികൾക്കുള്ള ഇളവ് 10 ദിനാർ വരുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസിന് മാത്രമാണ്. എന്നാൽ 10 ദിനാർ തന്നെയുള്ള താമസാനുമതി സ്പോൺസർമാർ കൃത്യമായി അടയ്ക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവുമായി ചേർന്നുള്ള ഡിജിറ്റൽ ബന്ധിപ്പിക്കൽ പൂർത്തിയാകുന്നതോടെ എല്ലാ ഇടപാടുകളും ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും. അർഹരായവർക്ക് ഇളവ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരില്ല. പൗരന്മാർക്കും പ്രവാസികൾക്കും സേവനങ്ങൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള സാങ്കേതിക നടപടികൾ അവസാന ഘട്ടത്തിലാണെന്നും മറ്റ് സർക്കാർ ഏജൻസികളുമായി മികച്ച ഏകോപനം നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിൽ കരി വിപണി സജീവം; തണുപ്പും കാംപിങ് സീസണും എത്തിയതോടെ വിൽപനയിൽ 75% വർധനവ്
Winter charcoal trade Kuwait കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിക്കും വർഷങ്ങൾ നീണ്ട മന്ദതയ്ക്കും ശേഷം കുവൈത്തിലെ കരി വിപണി ശക്തമായി തിരിച്ചുവരുന്നു. ശൈത്യകാലം കടുക്കുകയും കാംപിങ് സീസൺ ആരംഭിക്കുകയും ചെയ്തതോടെ ഈ വർഷം വിൽപനയിൽ 75 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരുഭൂമിയിലെ കാംപുകളിലും ഒത്തുചേരലുകളിലും തണുപ്പകറ്റാൻ കരി ഉപയോഗിച്ചുള്ള തീകാച്ചൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഗുണനിലവാരം, കുറഞ്ഞ വില, വേഗത്തിൽ കത്താനുള്ള കഴിവ് എന്നിവ കാരണം ആഫ്രിക്കൻ കരിക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ളതെന്ന് 28 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരി അലി മുഹമ്മദ് പറയുന്നു. കഴിഞ്ഞ പത്ത് വർഷമായി കരിയുടെ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപാരിയായ ജവാദ് ഹുസൈൻ ചൂണ്ടിക്കാട്ടി. സംഭരണച്ചെലവ് വർധിച്ചിട്ടും വില സ്ഥിരമായി തുടരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. മരത്തടികളേക്കാൾ കുറഞ്ഞ പുകയും കൂടുതൽ ചൂടും നൽകുന്നതിനാൽ ആളുകൾ കരിക്കാണ് മുൻഗണന നൽകുന്നത്. സാധാരണയായി റെസ്റ്റോറന്റുകളെയും കഫേകളെയും ആശ്രയിച്ചാണ് വിപണി മുന്നോട്ട് പോകാറുള്ളതെങ്കിലും ശൈത്യകാലത്ത് ക്യാമ്പുകൾ സജീവമാകുന്നതോടെ വിൽപന കുതിച്ചുയരുന്നു. വടക്കൻ കുവൈത്തിൽ കാംപുകൾ നടത്തുന്ന ഫായിസ് അൽ-ഷമ്മരിയെപ്പോലുള്ളവർ പറയുന്നത്, ശൈത്യകാലം പൂർണ്ണമാകണമെങ്കിൽ തീകാച്ചൽ നിർബന്ധമാണെന്നാണ്. ചിലവ് അല്പം കൂടുതലായാലും ചൂട് നിലനിർത്താൻ മരത്തേക്കാൾ നല്ലത് കരിയാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. കുവൈത്തിലെ ഷുവൈഖ് കരി വിപണിയിൽ ഇപ്പോൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്ന റിപ്പോർട്ടുകൾ വിപണിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.