മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ അപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

Malayali family die accident റിയാദ്: മദീനയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്. അപകടം ഉംറയ്ക്ക് ശേഷം മദീനയിലേക്കുള്ള യാത്രയ്ക്കിടെ സകുടുംബം ഉംറ നിർവഹിച്ച ശേഷം മക്കയിൽ നിന്ന് മദീന സന്ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം ജിദ്ദ – മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു ഭാര്യയും മക്കളും. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. മൂന്ന് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മറ്റു മൂന്ന് മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലും മറ്റ് നിയമനടപടികൾക്കുമായി രംഗത്തുണ്ട്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

‘നടന്നത് കനത്ത ആക്രമണം’; മഡുറോയും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്‍റെ തെളിവുകൾ ഉടൻ പുറത്തുവിടണം

Venezuela’s Maduro വാഷിങ്ടൻ/കാരക്കാസ്: ആഗോള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും യു.എസ് സൈന്യം പിടികൂടി. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ നടത്തിയ അതിശക്തമായ ബോംബാക്രമണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വെനസ്വേലയ്ക്ക് പുറത്തേക്ക് മാറ്റിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ 1.50-ഓടെയാണ് വെനസ്വേലയെ നടുക്കിയ സ്ഫോടനങ്ങൾ ആരംഭിച്ചത്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന സൈനിക താവളങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആകാശത്ത് യുഎസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുന്നത് കണ്ടതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനങ്ങളെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങിയോടി. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്ന ട്രംപിന്റെ ദീർഘകാലത്തെ ആവശ്യത്തിന് പിന്നാലെയാണ് ഈ സൈനിക നടപടി. നേരത്തെ വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മഡുറോ സർക്കാരിനെതിരെ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. മഡുറോയെ പിടികൂടിയ സാഹചര്യത്തിൽ വെനസ്വേലയ്‌ക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതായി റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ.വെനസ്വേലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി പറഞ്ഞു. രാജ്യം മുഴുവൻ സൈന്യത്തെ വിന്യസിക്കാൻ വെനസ്വേലൻ പ്രതിരോധമന്ത്രി വ്ലാഡിമിർ പാഡ്രിനോ ലോപ്പസ് നിർദേശം നൽകി. ‘‘ പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണം’’–വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group