2026ൽ യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമപരിഷ്കാരങ്ങളും മാറ്റങ്ങളും

policy changes uae ദുബായ്: 2026-ലേക്ക് ചുവടുവെച്ച യുഎഇയിൽ താമസക്കാർ, വിദ്യാർഥികൾ, ബിസിനസുകാർ എന്നിവരെ ബാധിക്കുന്ന നിർണ്ണായകമായ പല നിയമപരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും നടപ്പിലാക്കി വരികയാണ്. ഈ വർഷം നിലവിൽ വന്നതും വരാനിരിക്കുന്നതുമായ പ്രധാന മാറ്റങ്ങൾ താഴെ നൽകുന്നു. രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ചത്തെ പ്രാർത്ഥനയും ഖുതുബയും ഉച്ചയ്ക്ക് 12.45-ന് ആയിരിക്കും. ജനുവരി 2 മുതൽ ഇത് നിലവിൽ വന്നു. പ്രാർത്ഥനയ്ക്ക് മുന്നോടിയായി വീട്ടിലെത്താൻ സൗകര്യമൊരുക്കുന്നതിനായി വെള്ളിയാഴ്ചകളിൽ സ്കൂളുകൾ ഉച്ചയ്ക്ക് 11.30-ഓടെ അവസാനിക്കണം. സ്വകാര്യ സ്കൂളുകൾക്ക് ജനുവരി 9 മുതൽ ഈ മാറ്റം ബാധകമാകും. ഈ വർഷം രാജ്യത്തുടനീളം യാത്രാ ട്രെയിൻ സർവീസുകൾ ആരംഭിക്കും. അബുദാബിക്കും ദുബായിക്കും ഇടയിലുള്ള യാത്ര വെറും 57 മിനിറ്റായി ചുരുങ്ങും. ദുബായിൽ ഇലക്ട്രിക് എയർ ടാക്സികൾ ഈ വർഷം പറന്നു തുടങ്ങും. നഗരയാത്രകൾ കൂടുതൽ വേഗതയേറിയതാക്കാൻ ഇത് സഹായിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT യുഎഇ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലൂടെ ഒരൊറ്റ വിസയിൽ യാത്ര ചെയ്യാവുന്ന സംവിധാനം 2026-ൽ ലോഞ്ച് ചെയ്യും. ജനുവരി 1 മുതൽ നിശ്ചിത സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വിതരണത്തിനും രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി. ഓൺലൈൻ ഇടപാടുകൾക്കായി എസ്എംഎസ് വഴിയുള്ള വൺ-ടൈം പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ ആപ്പ് അധിഷ്ഠിത സംവിധാനങ്ങൾ ബാങ്കുകൾ നടപ്പിലാക്കി വരുന്നു. ബിസിനസുകൾക്ക് നികുതി നടപടികൾ ലളിതമാക്കിക്കൊണ്ടുള്ള പുതിയ പരിഷ്കാരങ്ങൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026-നെ ‘കുടുംബ വർഷമായി’ പ്രഖ്യാപിച്ചു. ഇൻഫ്ലുവൻസർമാരും പരസ്യം നൽകുന്നവരും ജനുവരി 31-നകം ഔദ്യോഗിക ‘അഡ്വെർടൈസർ പെർമിറ്റ്’ എടുത്തിരിക്കണം.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

‘കൊല്ലപ്പെടും’, യുവതിയുടെ സന്ദേശം; പിന്നാലെ ദുബായിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച് പ്രവാസി യുവതി

russian flight attendant killed ദുബായ്: താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശമയച്ച റഷ്യൻ യുവതിയെ ദുബായിലെ ആഡംബര ഹോട്ടലിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്റായ അനസ്തേഷ്യ നികുലിന (25) ആണ് പ്രണയപ്പകയുടെ ഇരയായത്. സംഭവത്തിൽ അനസ്തേഷ്യയെ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന മുൻ കാമുകൻ ആൽബർട്ട് റോബർട്ടോവിച്ച് മോർഗനെ (41) റഷ്യൻ അധികൃതർ പിടികൂടി. ജുമൈറ ലേക്ക് ടവേഴ്‌സിലെ വോക്കോ ബോണിങ്ടൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൊലപാതകം നടന്നത്. ജോലി സംബന്ധമായ അഭിമുഖത്തിനായി ദുബായിലെത്തിയതായിരുന്നു അനസ്തേഷ്യ. ക്ലീനിങ് ജീവനക്കാരെ കബളിപ്പിച്ച് മുറിയിൽ പ്രവേശിച്ച പ്രതി, അനസ്തേഷ്യയുടെ കഴുത്തിലും ശരീരത്തിലുമായി 15-ഓളം തവണ കുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ആന്റിസെപ്റ്റിക് ചായം ഒഴിക്കുകയും ചെയ്തു.  സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് തന്നെ വേട്ടയാടിയിരുന്ന ആൽബർട്ടിൽ നിന്ന് രക്ഷപ്പെടാനാണ് അനസ്തേഷ്യ ദുബായിലേക്ക് മാറിയത്. എന്നാൽ തന്റെ സഹായിക്കൊപ്പം ദുബായിലെത്തിയ പ്രതി കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ റഷ്യയിലേക്ക് കടന്ന ആൽബർട്ടിനെ ദുബായ് പൊലീസിന്റെ ഏകോപനത്തോടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പിടികൂടി. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ യുക്രെയ്ൻ യുദ്ധത്തിൽ പോരാടാൻ അയക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താൻ കൊല്ലപ്പെട്ടേക്കുമെന്ന് കൃത്യം മൂന്നാഴ്ച മുൻപ് അനസ്തേഷ്യ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതി തന്നെയും അമ്മയെയും മർദ്ദിച്ചിരുന്നതായും നൂറിലധികം തവണ പരാതി നൽകിയിട്ടും റഷ്യൻ പൊലീസ് നടപടിയെടുത്തില്ലെന്നും അനസ്തേഷ്യ കരഞ്ഞുപറയുന്നുണ്ട്. ശല്യം ഒഴിവാക്കാൻ 11 ലക്ഷത്തോളം രൂപ വരെ പ്രതിക്ക് നൽകിയിരുന്നതായും പറയപ്പെടുന്നു.

പ്രവാസികൾക്ക് സന്തോഷവാർത്ത; അധിക ബാഗേജിന് വെറും രണ്ട് ദിർഹം നിരക്കുമായി പ്രമുഖ വിമാനസര്‍വീസ്

UAE India flights അബുദാബി: പുതുവർഷത്തോടനുബന്ധിച്ച് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബാഗേജ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പരിമിത കാലത്തേക്കുള്ള ഈ ഓഫർ പ്രകാരം അധിക ബാഗേജിന് വെറും 2 ദിർഹം (യുഎഇയിൽ) മാത്രമേ ഈടാക്കൂ. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് 5 കിലോ, 10 കിലോ സ്ലോട്ടുകളിലുള്ള അധിക ബാഗേജിന് 2 ദിർഹം വീതം നൽകിയാൽ മതിയാകും. ബഹ്‌റൈൻ (0.2 BHD), കുവൈറ്റ് (0.2 KWD), ഒമാൻ (0.2 OMR), ഖത്തർ (2 QAR), സൗദി അറേബ്യ (2 SAR) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കുറഞ്ഞ നിരക്കുകൾ. 2026 ജനുവരി 31 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജനുവരി 16 മുതൽ മാർച്ച് 10 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ബാധകമാണ്. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം ടിക്കറ്റുകൾക്കും ഈ ഇളവ് ലഭിക്കും. സാധാരണയായി 28 ദിർഹം മുതൽ 150 ദിർഹം വരെ (700 രൂപ മുതൽ 3,600 രൂപ വരെ) ഈടാക്കാറുള്ള സ്ഥാനത്താണ് ഈ വൻ ഇളവ്. കുറഞ്ഞ തിരക്കുള്ള സമയങ്ങളിൽ (Lean season) വിമാനങ്ങളിലെ സീറ്റുകൾ നിറയ്ക്കുന്നതിന്റെ ഭാഗമായാണ് എയർലൈൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന 90 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഈ നീക്കം വലിയ ആശ്വാസമാകും.

Over Speed നടുറോഡിൽ അമിത വേഗത്തിൽ പാഞ്ഞ് അഭ്യാസ പ്രകടനം; യുഎഇയിൽ ഡ്രൈവർക്ക് വൻ തുക പിഴ

Over Speed ദുബായ്: യുഎഇയിൽ നടുറോഡിൽ അമിത വേഗത്തിൽ പാഞ്ഞ് ആഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർക്ക് വൻതുക പിഴ. നിയമങ്ങൾ കാറ്റിൽ പറത്തി റോഡുകളിൽ അഭ്യാസപ്രകടനം നടത്തുകയും അമിതവേഗത്തിൽ പായുകയും ചെയ്ത വാഹനം ദുബായ് പൊലീസ് ആണ് പിടിച്ചെടുത്തത്. ഈ വാഹനം വിട്ടുകിട്ടുന്നതിനായി ഡ്രൈവർ 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം രൂപ) പിഴ നൽകേണ്ടി വരും. അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ശബ്ദമലിനീകരണം ഉണ്ടാക്കുകയും ചെയ്ത ഡ്രൈവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ വാഹനം അമിതവേഗത്തിൽ പായുമ്പോൾ സൈലൻസറിൽ നിന്ന് തീജ്വാലകൾ ഉയരുന്നതും വലിയ ശബ്ദം പുറപ്പെടുവിക്കുന്നതും പതിവായിരുന്നു. ഇത് താമസക്കാർക്കും മറ്റ് വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ട്രാഫിക് പട്രോളിങ് വിഭാഗം നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്. റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കോ അപകടകരമായ പരീക്ഷണങ്ങൾക്കോ ഉള്ള വേദിയല്ലെന്നും ഇത്തരം പ്രവണതകൾ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും നിയന്ത്രണം നഷ്ടപ്പെട്ട് വലിയ അപകടങ്ങൾ ഉണ്ടാക്കാനും കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group