ആഡംബര വാഹനങ്ങളില്‍ അഭ്യാസപ്രകടനം, വീഡിയോ എയറിലായി; പ്രവാസികള്‍ക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത് പോലീസ്

kuwait Reckless driving കുവൈത്ത് സിറ്റി: കുവൈത്തിലെ ജെലീബ് അൽ-ഷുയൂഖ് പ്രദേശത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച നിരവധി ഏഷ്യൻ വംശജരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ജെലീബ് പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിന് സമീപം ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ പ്രകടനം നടത്തുന്ന ഏഷ്യൻ വംശജരുടെ വീഡിയോ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ജെലീബ് ഏരിയ കമാൻഡ് ഉടനടി അന്വേഷണം നടത്തി. ആദ്യ സെമസ്റ്റർ പരീക്ഷകൾ അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കൂടിച്ചേരൽ നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/GnoTmIjHKwiKzEPZZh6Qjn പ്രകടനത്തിൽ പങ്കെടുത്ത വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തുകയും ഡ്രൈവർമാരെ തിരിച്ചറിയുകയും ചെയ്തു. ഇവർ ഉപയോഗിച്ച വാഹനങ്ങൾ വാടകയ്‌ക്കെടുത്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളും ഡ്രൈവർമാരെയും കസ്റ്റഡിയിലെടുക്കുകയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

കുവൈത്തില്‍ പുതിയ താമസ ലംഘന പിഴകൾ പ്രഖ്യാപിച്ചു; പ്രതിദിനം ഈടാക്കും

kuwait New Residency Violation കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2025-ലെ 2249-ാം നമ്പർ വിദേശി താമസ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് നടപ്പിലാക്കിത്തുടങ്ങി. ഈ മാസം 23 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. താമസ നടപടികൾ ക്രമീകരിക്കുന്നതിനും ഭരണപരമായ നിയന്ത്രണം ശക്തമാക്കുന്നതിനുമായി പിഴത്തുകയിലും പിഴയുടെ പരമാവധി പരിധിയിലും വരുത്തിയ മാറ്റങ്ങൾ താഴെ പറയുന്നവയാണ്, നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ (ആർട്ടിക്കിൾ 6): വിദേശികൾ തങ്ങളുടെ നവജാത ശിശുക്കളെ നാല് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം. വീഴ്ച വരുത്തിയാൽ ആദ്യ മാസം പ്രതിദിനം 2 ദീനാർ വീതവും, അതിനുശേഷം പ്രതിദിനം 4 ദീനാർ വീതവും പിഴ ഈടാക്കും. പരമാവധി പിഴ 2,000 ദീനാർ. നിശ്ചിത സമയത്തിനുള്ളിൽ റെസിഡൻസ് പെർമിറ്റ് എടുക്കാത്തവർക്ക് ആദ്യ മാസം പ്രതിദിനം 2 ദീനാർ വീതവും പിന്നീട് 4 ദീനാർ വീതവും പിഴ ഈടാക്കും. പരമാവധി തുക 1,200 ദീനാർ. ഗാർഹിക തൊഴിലാളികൾക്ക് ഇത് പ്രതിദിനം 2 ദീനാർ വീതവും പരമാവധി 600 ദീനാറും ആയിരിക്കും. എല്ലാത്തരം വിസിറ്റ് വിസകൾ, ട്രാൻസ്പോർട്ട് വാഹനങ്ങളിലെ ഡ്രൈവർമാർ, ‘എമർജൻസി എൻട്രി’ പെർമിറ്റിൽ രാജ്യത്തെത്തിയവർ എന്നിവർ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദീനാർ വീതം പിഴ നൽകണം. പരമാവധി പിഴ 2,000 ദീനാർ. താൽക്കാലിക റെസിഡൻസ് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞോ രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ച ശേഷമോ തുടരുന്നവർക്ക് ആദ്യ മാസം പ്രതിദിനം 2 ദീനാർ വീതവും പിന്നീട് 4 ദീനാർ വീതവും പിഴ ഈടാക്കും (പരമാവധി 1,200 ദീനാർ). ഗാർഹിക തൊഴിലാളികൾക്ക് ഇത് പരമാവധി 600 ദീനാർ ആണ്.  ആർട്ടിക്കിൾ 17, 18, 20 വിസകൾ റദ്ദാക്കിയ ശേഷം പുതിയ പെർമിറ്റ് എടുക്കുമ്പോൾ, നിയമലംഘനത്തിന് ആദ്യ മാസം പ്രതിദിനം 2 ദീനാർ വീതവും പിന്നീട് 4 ദീനാർ വീതവും പിഴ നൽകണം (പരമാവധി 1,200 ദീനാർ). ഇവർക്ക് പരമാവധി 6 മാസം വരെ മാത്രമേ രാജ്യത്തിന് പുറത്ത് നിൽക്കാൻ അനുവാദമുള്ളൂ. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇവർക്ക് 4 മാസം വരെയാണ് കാലാവധി. എന്നാൽ സ്പോൺസർ ‘സഹേൽ’ ആപ്പ് വഴിയോ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് വഴിയോ മുൻകൂട്ടി അനുമതി വാങ്ങിയാൽ ഇതിൽ ഇളവ് ലഭിക്കും. കുവൈറ്റ് വനിതകളുടെ മക്കൾ, വസ്തു ഉടമകൾ, വിദേശ നിക്ഷേപകർ എന്നിവരെ ഈ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താമസ നിയമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിയമം പാലിക്കുന്നത് ഉറപ്പാക്കുന്നതിനുമായാണ് ആഭ്യന്തര മന്ത്രാലയം ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

സഹേല്‍ ആപ്പ് വഴി കുവൈത്തിലെ താമസക്കാരുടെ വിവരങ്ങള്‍ പുതുക്കാം, ഇതാ പുതിയ സേവനം

Sahel App കുവൈത്ത് സിറ്റി: കുവൈത്തിലെ താമസക്കാരുടെ വിവരങ്ങൾ പുതുക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ചു. സർക്കാരിന്റെ ഔദ്യോഗിക ആപ്പായ ‘സഹേൽ’ (Sahel) വഴി താമസക്കാരെ ഒഴിവാക്കുന്നതിനുള്ള “റെസിഡന്റ് റിമൂവൽ” (Resident Removal) സേവനം ലഭ്യമാക്കുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. സ്വകാര്യ താമസസ്ഥലങ്ങളുടെ ഉടമകൾക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുക. വിവരങ്ങൾ കൂടുതൽ കൃത്യതയോടെ പുതുക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തങ്ങളുടെ വസ്തുവിൽ താമസക്കാരായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളെ അവിടെ നിന്നും നീക്കം ചെയ്യാൻ വസ്തു ഉടമകൾക്ക് ഈ സേവനത്തിലൂടെ അപേക്ഷിക്കാം. എന്നാൽ, താമസക്കാരുടെ വിവരങ്ങൾ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. കുവൈത്തിലെ സർക്കാർ സേവനങ്ങൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.

കുവൈത്തില്‍ വാഹന ലൈസൻസ് പരിശോധനാ കേന്ദ്രങ്ങൾക്ക് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു

Grace Period Vehicle kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ വാഹന ലൈസൻസ് പുതുക്കുന്നതിനായുള്ള സാങ്കേതിക പരിശോധനകൾ നടത്തുന്ന കമ്പനികൾക്കും അംഗീകൃത സ്ഥാപനങ്ങൾക്കും തങ്ങളുടെ നിയമപരമായ പദവി ക്രമീകരിക്കുന്നതിന് സാവകാശം അനുവദിച്ചുകൊണ്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഉത്തരവിട്ടു. 2024-ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ നമ്പർ 2753-ലെ ആർട്ടിക്കിൾ (11)-ൽ വരുത്തിയ ഭേദഗതി പ്രകാരം പുതിയ നിർദ്ദേശങ്ങൾ ഇവയാണ്: ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്ന നിലവിലുള്ള പരിശോധനാ കേന്ദ്രങ്ങൾ, ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ പുതിയ നിയമങ്ങൾക്കനുസൃതമായി മാറ്റേണ്ടതാണ്. പ്രത്യേക സാഹചര്യങ്ങളിൽ, ഈ കാലാവധി പരമാവധി പത്ത് മാസം വരെ നീട്ടി നൽകാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറലിന് അധികാരമുണ്ടായിരിക്കും. വാഹന പരിശോധനാ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനും നിയമപരമായ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group