കുവൈത്തിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജോലി എന്ന് പുനരാരംഭിക്കും?

Kuwait New Year Holiday കുവൈത്ത് സിറ്റി 2026-ലെ പുതുവത്സരത്തോടനുബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും 2026 ജനുവരി ഒന്ന് വ്യാഴാഴ്ച ഔദ്യോഗിക പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. ജനുവരി ഒന്നിനാണ് അവധി ദിനം. അവധിക്ക് ശേഷം ജനുവരി നാല് ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. അടിയന്തര സേവനങ്ങൾ നൽകുന്നതോ പ്രത്യേക പ്രവർത്തന സ്വഭാവമുള്ളതോ ആയ സ്ഥാപനങ്ങൾ പൊതുതാൽപ്പര്യം മുൻനിർത്തി അതത് അതോറിറ്റികളുടെ നിർദ്ദേശപ്രകാരം അവധി ക്രമീകരിക്കേണ്ടതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/HkcQzI6ftEJ77ESdUQ7w2K

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം

kuwait Lane Closures കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി അൽ-തആവുൻ സ്ട്രീറ്റിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജാസിം അൽ-ഖറാഫി റോഡ് (ആറാം റിംഗ് റോഡ്), കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡ് (ഫഹാഹീൽ റോഡ്) എന്നിവിടങ്ങളിൽ നിന്ന് അൽ-ബിദ റൗണ്ട് എബൗട്ട് ലക്ഷ്യമാക്കി വരുന്ന പാതയിലാണ് നിയന്ത്രണം. അലി തുനയ്യാൻ അൽ-ഉതൈന സ്ട്രീറ്റ് കവല വരെയുള്ള ഭാഗത്തെ ഒന്നര വരി പാതകളാണ് അടയ്ക്കുക. ഡിസംബർ 27 ശനിയാഴ്ച മുതൽ 31 ബുധനാഴ്ച വരെ നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം അഞ്ച് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യമായ റോഡ് അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തിയാക്കുന്നതിനാണ് ഈ നടപടി. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. 

കുവൈത്തിൽ ‘റോയൽ ഫാർമസി’യുടെ ലൈസൻസ് റദ്ദാക്കി; ഉടൻ അടച്ചുപൂട്ടാൻ ഉത്തരവ്

Royal Pharmacy കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി 2025 ഡിസംബർ 25-ന് പുറപ്പെടുവിച്ച മന്ത്രാലയ തീരുമാനം (നമ്പർ 354/2025) പ്രകാരം റോയൽ ഫാർമസിയുടെ പ്രവർത്തന ലൈസൻസ് റദ്ദാക്കുകയും സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. റോയൽ ഫാർമസിക്ക് നൽകിയിരുന്ന ലൈസൻസ് (നമ്പർ 3500081) ഔദ്യോഗികമായി റദ്ദാക്കി. ഇതോടെ ഫാർമസിക്ക് പ്രവർത്തിക്കാനുള്ള നിയമപരമായ അധികാരം ഇല്ലാതായി. ഈ ഉത്തരവ് ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കണമെന്നും പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രി ഇതുസംബന്ധിച്ച് വാണിജ്യ മന്ത്രി ഖലീഫ അൽ-അജിലിന് ഔദ്യോഗിക കത്ത് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 കത്തില്‍, ഫാർമസിയുടെ വാണിജ്യ ലൈസൻസ് റദ്ദാക്കുക, പരസ്യത്തിനുള്ള അനുമതികൾ, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനുള്ള അനുമതി, വ്യാപാരമുദ്ര ഉപയോഗിക്കാനുള്ള അവകാശം എന്നിവ ഉൾപ്പെടെ വാണിജ്യ മന്ത്രാലയം നൽകിയിട്ടുള്ള മറ്റെല്ലാ അനുമതികളും പിൻവലിക്കുക, ഫാർമസിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റദ്ദാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, എടുത്ത നടപടികൾ ഉടൻ തന്നെ ആരോഗ്യമന്ത്രാലയത്തെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group