മയക്കുമരുന്ന് അടിമകൾക്ക് ക്രിമിനൽ ശിക്ഷയില്ലാതെ ചികിത്സ; നിയമപരമായ സഹായങ്ങളുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Treatment drug addicts kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് ലഹരിക്ക് ചികിത്സ തേടുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭ്യമായ നിയമപരമായ വഴികളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രത്യേക സാഹചര്യങ്ങളിൽ ക്രിമിനൽ ശിക്ഷാ നടപടികൾ ഒഴിവാക്കി ചികിത്സ നൽകുന്ന നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ‘നമ്മുടെ നാടിനെ സംരക്ഷിക്കുക’ എന്ന ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായാണ് അധികൃതർ ഈ പ്രഖ്യാപനം നടത്തിയത്. വ്യക്തികളെ കേസുകളിൽ നിന്ന് സംരക്ഷിച്ചുകൊണ്ട് പുനരധിവാസം ഉറപ്പാക്കുന്ന രണ്ട് സുപ്രധാന നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമങ്ങൾ അനുസരിച്ച്, മൂന്നാം തലമുറ വരെയുള്ള കുടുംബാംഗങ്ങൾക്ക് അവരുടെ ബന്ധുവിന് വേണ്ടി ലഹരിയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിനായുള്ള നമ്പറുകൾ 112, 1884141 എന്നിവയാണ്. ഈ റിപ്പോർട്ട് വഴി, ക്രിമിനൽ നടപടികൾ ആരംഭിക്കാതെ തന്നെ വ്യക്തിക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, മയക്കുമരുന്ന് ലഹരിയുമായി പോരാടുന്ന വ്യക്തികൾക്ക് ലൈസൻസ് ലഭിച്ച ചികിത്സാ സ്ഥാപനങ്ങളിൽ നിന്ന് സ്വമേധയാ പുനരധിവാസ ചികിത്സ തേടാമെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 സ്വമേധയാ വന്ന് ചികിത്സ അഭ്യർത്ഥിക്കുന്നവർക്കെതിരെ ക്രിമിനൽ റെക്കോർഡ് രജിസ്റ്റർ ചെയ്യാതെയാണ് ചികിത്സ നൽകുക. ഈ നടപടിയിലൂടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചികിത്സയിലുടനീളം പൂർണ്ണ പിന്തുണ നൽകുകയും ചെയ്യും. ഈ നടപടികളിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ലഹരി മൂലമുള്ള ദോഷങ്ങൾ തടയുന്നതിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ശരിയായ മാർഗ്ഗനിർദ്ദേശത്തിനായി ഔദ്യോഗിക അടിയന്തര സഹായ നമ്പറുകളും ഹെൽപ്പ് ലൈനുകളും ഉപയോഗിക്കണമെന്നും ചികിത്സയ്ക്കായി അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

കുവൈത്തിൽ ഇന്ന് പ്രമുഖ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം; മാരത്തൺ സുരക്ഷ ഉറപ്പാക്കും

Street closed കുവൈത്ത് സിറ്റി: കായിക മാരത്തൺ സുരക്ഷിതമായി നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി അറബ് ഗൾഫ് സ്ട്രീറ്റിലെ റോഡുകൾ താത്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഡിസംബർ 13 ശനിയാഴ്ച രാവിലെ ആറ് മുതൽ 10:45 വരെയാണ് ഈ നടപടി ഉണ്ടായിരിക്കുക. മൂന്നാം റിംഗ് റോഡ് ജംഗ്ഷനിൽ നിന്ന് കടൽ വശത്തുള്ള നാഷണൽ അസംബ്ലി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതത്തെയാണ് ഇത് ബാധിക്കുക. മൂന്നാം റിംഗ് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് നാഷണൽ അസംബ്ലി ജംഗ്ഷൻ എല്ലാ ഭാഗത്തേക്കും തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാരത്തൺ സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് ഈ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നത്.

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) കുവൈത്തിൽ വെച്ച് മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. വഫ്രയിൽ പിക്നിക്കിനിടയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിലെ ഹെയ്‌സ്കോ കമ്പനിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സാരഥി കുവൈത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ഭാര്യ ബിജി അജിത്, രണ്ട് മക്കൾ.

KUWAIT WEATHER മോശം കാലാവസ്ഥ : വിമാനങ്ങൾ വൈകും : മുന്നറിയിപ്പ്…

കുവൈത്ത്‌ സിറ്റി: രാജ്യത്ത് പ്രതികൂല കാലാവസ്ഥ സാഹചര്യമായതിനാൽ, കുവൈത്ത്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന വിമാനങ്ങൾ താൽക്കാലികമായി വഴി തിരിച്ച് വിടേണ്ടി വരാമെന്ന് അറിയിച്ച് കുവൈത്ത്‌ എയർവേയ്സ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി എയർപോർട്ടിൽ നിന്ന് പോകുന്ന വിമാനങ്ങളുടെയും വരുന്ന വിമാനങ്ങളുടെയും സമയ ക്രമങ്ങളിൽ മാറ്റം വരുത്തുന്നുണ്ടെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.  X( ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയിരിക്കുന്ന പ്രസ്താവനയിലൂടെയാണ് എയർലൈൻ ഇക്കാര്യങ്ങൾ പങ്കു വച്ചിരിക്കുന്നത്. ബുക്കിംഗ് ചെയ്തിരിക്കുന്ന സമയത്തുള്ള കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ എല്ലാ അപ്ഡേറ്റുകളും അറിയിക്കുമെന്ന് എയർലൈൻ അറിയിച്ചു.
എയർലൈനിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യമാണെന്നും, ഇതൊക്കെ മനസ്സിലാക്കിയ യാത്രക്കാരുടെ സഹകരണത്തിനും എയർലൈൻ നന്ദി അറിയിച്ചു. കൂടുതൽ സഹായങ്ങൾ ആവശ്യമായി വരുന്ന കുവൈത്തിലുള്ള യാത്രക്കാർക്ക് 171 എന്ന നമ്പറിലും രാജ്യത്തിന് പുറത്തുള്ളവർക്ക് +96524345555 നമ്പറിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ, യാത്രക്കാർക്ക് വാട്സ്ആപ്പ് വഴിയും സേവനങ്ങൾ ലഭ്യമാണ്. ഇതിനായി +965 180 2050 നമ്പർ ഉപയോഗിക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *