Water Tank അൽ ഐൻ: യുഎഇയിൽ വീട്ടുമുറ്റത്തെ ടാങ്കിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. കുടുംബ വീടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള വെള്ളം നിറഞ്ഞ ടാങ്കിൽ വീണാണ് ആറു വയസുാരൻ മരിച്ചത്. ഈസ്സ എന്ന കുട്ടിയാണ് മരണപ്പെട്ടത്. വീടിന് പുറത്ത് സഹോദരിയോടൊപ്പം കളിക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ഈസ്സ.
പിതാവ് ജോലിക്ക് പോകുന്നതിനുമുമ്പ് കുട്ടികളെ വീടിനകത്തേക്ക് മാറ്റി വാതിൽ പൂട്ടിയിരുന്നു. എന്നാൽ, അമ്മ മറ്റു കാര്യങ്ങളിൽ ശ്രദ്ധിച്ചിരിക്കെ ഇരുവരും വീണ്ടും പുറത്തിറങ്ങുകയായിരുന്നു. വെള്ളം നിറഞ്ഞ ടാങ്കിലേക്ക് വീണ കുട്ടി മുങ്ങുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഭാര്യ നിലവിളിയോടെയാണ് തന്നെ വിവരം അറിയിച്ചതെന്നും ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചുവെന്നും പിതാവ് പറഞ്ഞു.
നിലവിളി കേട്ട് പുറത്തേക്ക് ഓടിച്ചെന്നപ്പോൾ മണ്ണിനടിയിലേക്ക് ഭാഗികമായി പോയ ടാങ്കിൽ മകൻ ഒഴുകി നടക്കുന്നതാണ് കണ്ടതെന്ന് അമ്മ വ്യക്തമാക്കി. അയൽവാസികളുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
APPLY NOW FOR THE LATEST VACANCIES
Traffic Jam ഗതാഗത കുരുക്കിന്റെ പ്രധാന കാരണങ്ങൾ കണ്ടെത്തി; തിരക്ക് കുറയ്ക്കാൻ ബഹുമുഖ പദ്ധതികളുമായി യുഎഇ
Traffic Jam ദുബായ്: ഗതാഗത കുരുക്ക് കുറയ്ക്കാൻ ബഹുമുഖ പദ്ധതിയുമായി യുഎഇ. അതിവേഗ പാതകൾ 10 വരിയാക്കുക, നാലാമത്തെ ദേശീയ പാത സ്ഥാപിക്കുക, സ്മാർട്ട് സിഗ്നൽ സംവിധാനം രാജ്യമാകെ നടപ്പാക്കുക തുടങ്ങിയ പദ്ധതികളാണ് യുഎഇയിൽ നടപ്പിലാക്കുന്നത്. സ്വകാര്യ വാഹന ഉടമസ്ഥതയിലുള്ളവരുടെ എണ്ണത്തിലെ കുത്തനെയുള്ള വർധനവും തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കും യുഎഇയെ പുതിയ മൊബിലിറ്റി നയങ്ങൾ, മികച്ച ഗതാഗത സംവിധാനങ്ങൾ, ബദൽ ഗതാഗത ഓപ്ഷനുകൾ എന്നിവ തയ്യാറാക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്രൂയി വ്യക്തമാക്കി. അബുദാബിയിൽ നടന്ന സർക്കാർ വാർഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർഷത്തിൽ 8 ശതമാനം വർധിക്കുന്നുണ്ട്. ഇത് ആഗോള ശരാശരിയെക്കാൾ (2%) നാലിരട്ടിയാണ്. സ്കൂൾ-ഓഫിസ് സമയം ഒന്നിച്ചുവരുമ്പോൾ ദേശീയ, പ്രാദേശിക റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.
ദുബായിക്കും വടക്കൻ എമിറേറ്റ്സിനും ഇടയിലാണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. ഗതാഗതക്കുരുക്കുകൾ വളരെക്കാലമായി യാത്രക്കാരെ നിരാശരാക്കുന്നുണ്ട്. രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്ന ഒരു ജീവനക്കാരന് പ്രതിവർഷം ഏകദേശം 460 മണിക്കൂർ – അതായത് 60 പ്രവൃത്തി ദിവസങ്ങൾ – ഗതാഗതക്കുരുക്ക് മൂലം നഷ്ടപ്പെടുമെന്നാണ് ഫെഡറൽ നാഷണൽ കൗൺസിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.
യുഎഇയിലെ ഏറ്റവും തിരക്കേറിയ ദുബായ്-ഷാർജ അൽ ഇത്തിഹാദ് റോഡിൽ ഇരു ദിശകളിലുമായി 3 വരികൾ വീതം കൂട്ടിച്ചേർക്കും. മൊത്തം 6 വരി അധികമായി വരുന്നതോടെ റോഡിന്റെ ശേഷി 60% വർധിക്കുകയും കുരുക്ക് കുറയുകയും ചെയ്യും. രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡ് 10 വരികളായി വികസിപ്പിക്കും. ശേഷി 65% വർധിപ്പിക്കുന്നതോടെ യാത്രാ സമയം 45% കുറയ്ക്കാൻ കഴിയും. ദുബായ്, അബുദാബി എമിറേറ്റുകളെ വടക്കൻ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും 10 വരിയായി വീതി കൂട്ടും. നിർമാണം പൂർത്തിയായാൽ ശേഷി 45% വർധിക്കും. പ്രതിദിനം 3.6 ലക്ഷം ട്രിപ്പുകൾ നടത്താൻ ശേഷിയുള്ള 120 കിലോമീറ്റർ നീളമുള്ള നാലാമത്തെ ഫെഡറൽ മോട്ടർ വേ നിർമിക്കുന്നതിനുള്ള പഠനവും പദ്ധതിയുടെ ഭാഗമായി നടത്തും.
അതേസമയം, ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസ് 2026ൽ സേവനം ആരംഭിക്കുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.
UAE Lottery ഭാഗ്യദേവതയുടെ കടാക്ഷം; യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം സമ്മാനം നേടിയ ഭാഗ്യശാലിയ്ക്ക് പറയാനുള്ളത്…..
UAE Lottery ദുബായ്: ഭാഗ്യദേവതയുടെ കടാക്ഷത്തിൽ യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം സമ്മാനം നേടിയിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാരാനായ അനിൽകുമാർ ബൊല്ല. ഒറ്റരാത്രി കൊണ്ട് സമ്പന്നനായെങ്കിലും യുഎഇയിലെ തന്റെ ജോലി തുടരാനാണ് അബുദാബിയിലെ താമസക്കാരനായ അനിൽകുമാറിന്റെ തീരുമാനം. യുഎഇ ലോട്ടറി വിജയിയായതോടെ അനിൽ കുമാറിന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഇനിയും ഒരുപാട് വർഷം യുഎഇയിൽ തന്നെ ജോലി ചെയ്യാനാണ് ഇന്ത്യക്കാരാനായ ഈ ഐടി പ്രൊഫഷണൽ ആഗ്രഹിക്കുന്നത്. കുറഞ്ഞത് പത്ത് വർഷമെങ്കി ലും ഇനിയും ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇദ്ദേഹം വ്യക്തമാക്കി. തനിക്ക് ലഭിച്ച പണം നിക്ഷേപിക്കാനും ഭാവിയിലേക്ക് കൃത്യമായി വിനിയോഗിക്കാനുമാണ് ആലോചിക്കുന്നത്. തന്റെ കുടുംബത്തെ സംരക്ഷിക്കാനും അവർക്ക് മെച്ചപ്പെട്ട ഭാവി നൽകാനും താൻ ആഗ്രഹിക്കുന്നു. തന്റെ മാതാപിതാക്കളുടെ ചെറിയ ചെറിയ സ്വപ്നങ്ങൾ നിറവേറ്റുകയാണ് തന്റെ മോഹം. കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാൻ വേണ്ടി തന്റെ മാതാപിതാക്കളെയും സഹോദരനെയും കൂടി യുഎഇയിലേക്ക് എത്തിക്കണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ വളരെ സുരക്ഷിതമായ ഒരു രാജ്യമാണ്. ഇവിടെ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. തന്റെ വീട്ടുകാരോട് താൻ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല. എത്രയും വേഗം വീട്ടിലേക്കെത്തി അവരോട് നേരിട്ട് കാര്യങ്ങൾ പറയാനും അവരുടെ കണ്ണുകളിലെ സന്തോഷം ആസ്വദിക്കാനും ആഗ്രഹിക്കുന്നു. വിവരം അറിയുമ്പോൾ തന്റെ അമ്മ ആനന്ദാശ്രുക്കൾ പൊഴിക്കുമെന്ന് തനിക്ക് അറിയാം. യുഎഇ ലോട്ടറി ടീമിൽ നിന്നും അപ്രതീക്ഷിതമായ ഒരു ലഭിച്ചതോടെ താൻ ഞെട്ടിപ്പോയി. ആദ്യമൊന്നും തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷമായിരുന്നു അത്. ഒരു ടിക്കറ്റ് തന്റെ ജീവിതം തന്നെയാണ് മാറ്റി മറിച്ചത്. ഒക്ടോബർ 18 ലെ നറുക്കെടുപ്പിന് ഞാൻ 12 ടിക്കറ്റുകൾ വാങ്ങി. അതിലൊന്നാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് അനിൽകുമാർ വ്യക്തമാക്കി.
പണത്തിന്റെ ഒരുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കും. യാസ് ദ്വീപിലോ സാദിയാത്ത് ദ്വീപിലോ തനിക്കൊരു വീട് വാങ്ങണമെന്ന് ആഗ്രഹമുണ്ട്. റിയൽ എസ്റ്റേറ്റിലും ഓഹരി വിപണിയിലും നിക്ഷേപം നടത്തണം. തന്റെ സഹപ്രവർത്തകനോടൊപ്പം ഒരു ഐടി കൺസൾട്ടൻസി സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വന്തമായി ഒരു കാർ വാങ്ങണമെന്നുമുണ്ട്. ഒരു സെവൻ സ്റ്റാർ ഹോട്ടലിലോ റിസോർട്ടിലോ വെച്ച് തന്റെ വിജയം ആഘോഷിക്കണമെന്നുണ്ടെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
Free Wifi യുഎഇയിലെ സൗജന്യ വൈഫൈ; അക്സസ് ലഭിക്കുന്നത് എങ്ങനെ? വിശദ വിവരങ്ങൾ അറിയാം
Free Wifi ദുബായ്: യുഎഇയിലെ പല സ്ഥലങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. നിങ്ങളുടെ മൊബൈൽ ഡാറ്റ തീരുകയാണെങ്കിൽ പോലും സൗജന്യ വൈഫൈ ഉപയോഗിച്ച് നിങ്ങൾ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിലും , ഷോപ്പിംഗ് നടത്തുകയാണെങ്കിലും അല്ലെങ്കിൽ നഗരം ചുറ്റി സഞ്ചരിക്കുകയാണെങ്കിലും നിങ്ങൾക്ക് സൗജന്യ വൈഫൈ ഉപയോഗിക്കാൻ കഴിയും.
ഒരു ടാക്സി ബുക്ക് ചെയ്യണോ, നിങ്ങളുടെ ഹോട്ടൽ കണ്ടെത്തണോ, അതോ ഒരു സുഹൃത്തിനെയോ ടൂർ ഗൈഡിനെയോ ബന്ധപ്പെടണോ, ഇതിനൊന്നും ഇനി മൊബൈൽ ഡാറ്റ തീർന്നാലും വിഷമിക്കേണ്ട കാര്യമില്ല. മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമായതിനാൽ, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഓൺലൈനിൽ എത്താൻ എപ്പോഴും ഒരു മാർഗമുണ്ടാകും.
ദുബായിൽ സൗജന്യ വൈഫൈ ലഭിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലുടനീളെ സൗജന്യ വൈഫൈ ലഭിക്കും. ഇതിനായി നിങ്ങളുടെ വൈഫൈ ഓണാക്കി നെറ്റ് വർക്കിലേക്ക് കണക്റ്റു ചെയ്യുക. തുടർന്ന് ഒരു പോപ്പ്-അപ്പ് പേജ് ദൃശ്യമാകും. നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകുമ്പോൾ എല്ലാം സജ്ജമാകും. 60 മിനിറ്റ് നേരമായിരിക്കും ഇവിടെ സൗജന്യ വൈഫൈ ലഭിക്കുന്നത്.
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ സൗജന്യ വൈഫൈ ലഭിക്കാൻ ഫോണിലോ ലാപ്ടോപ്പിലോ ഉള്ള വൈഫൈ ഓപ്ഷനിലെ നെറ്റ്വർക്ക് ലിസ്റ്റിൽ നിന്ന് DWC സൗജന്യ വൈഫൈ തിരഞ്ഞെടുക്കുക. തുടർന്ന്, നിങ്ങളുടെ വെബ് ബ്രൗസർ തുറക്കുക. ‘Get Online Now’ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം. അൺലിമിറ്റഡായി ഇവിടുത്തെ വൈഫൈ നിങ്ങൾക്ക് ഉപയോഗിക്കാം.
ദുബായ് മെട്രോ സ്റ്റേഷൻ
ദുബായ് മെട്രോ സ്റ്റേഷനുകളും സൗജന്യ വൈഫൈ വാഗ്ദാനം ചെയ്യുന്നു. ഇത് കണക്ട് ചെയ്യാനായി നിങ്ങളുടെ വൈഫൈ ഓണാക്കി നെറ്റ്വർക്കിലേക്ക് കണക്റ്റു ചെയ്യുക. നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകാൻ ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് പേജ് ദൃശ്യമാകും. വിശദാംശങ്ങൾ പൂരിപ്പിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് സൗജന്യ വൈഫൈ ലഭിക്കും. 60 മിനിറ്റ് നേരമാണ് സൗജന്യ വൈഫൈയുടെ ദൈർഘ്യം.
ബസ് സ്റ്റേഷനുകൾ
ദുബായിലെ നിരവധി ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് തുടങ്ങിയവിടങ്ങളിലെല്ലാം സൗജന്യ വൈഫൈ ലഭിക്കും. മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത, ഇന്റർനാഷണൽ സിറ്റി, സിറ്റി സെന്റർ ദെയ്റ, അൽ ഖുസൈസ്, അൽ ജാഫിലിയ ബസ് സ്റ്റേഷനുകൾ എന്നിവയാണ് സൗജന്യ വൈഫൈ വാഗ്ദാനം ചെയ്യുന്ന മറ്റ് ബസ് സ്റ്റേഷനുകൾ. സൗജന്യ വൈഫൈ ലഭിക്കാനായി നിങ്ങളുടെ വൈഫൈ ഓണാക്കി നെറ്റ്വർക്കിലേക്ക് കണക്റ്റുചെയ്യുക. തുടർന്ന് ഒരു പോപ്പ്-അപ്പ് പേജ് ദൃശ്യമാകും. അവിടെ നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയ ശേഷം ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം. 60 മിനിറ്റാണ് സൗജന്യ വൈഫൈ ലഭിക്കുന്നത്.
അബുദാബിയിൽ സൗജന്യ വൈഫൈ ലഭിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സായിദ് ഇന്റർനാഷണൽ എയർപോർട്ട്
സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ സൗജന്യ വൈഫൈ ലഭിക്കാൻ നിങ്ങളുടെ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ലഭ്യമായ വയർലെസ് നെറ്റ്വർക്കുകൾക്കായി തിരയുക. ‘സായിദ് ഇന്റർനാഷണൽ എയർപോർട്ട് സൗജന്യ വൈ-ഫൈ’ എന്ന് പേരിട്ടിരിക്കുന്ന നെറ്റ്വർക്കിലേക്ക് കണക്റ്റു ചെയ്യുക. ഇത് നിങ്ങളെ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ വെബ്സൈറ്റ് ലാൻഡിംഗ് പേജിലേക്ക് നയിക്കും. തുടർന്ന് നിങ്ങൾക്ക് പൂർണ്ണ ഇന്റർനെറ്റ് ആക്സസ് ലഭിക്കും. അൺലിമിറ്റഡ് ഡാറ്റ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം.
ബസ് സ്റ്റേഷനുകൾ, ബീച്ചുകൾ, പൊതു പാർക്കുകൾ
അബുദാബിയിലെ യാത്രക്കാർക്ക് എമിറേറ്റിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ സൗജന്യ വൈഫൈ ആസ്വദിക്കാം. അബുദാബിയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ബസ് സ്റ്റേഷനുകൾ, ബീച്ചുകൾ, പൊതു പാർക്കുകൾ എന്നിവിടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും.
ഷാർജ
ഷാർജ വിമാനത്താവളം
ഷാർജ വിമാനത്താവളത്തിൽ സൗജന്യ വൈഫൈ ലഭിക്കാൻ നിങ്ങളുടെ ഫോൺ ഷാർജ എയർപോർട്ട് നെറ്റ്വർക്കിലേക്ക് (ഫ്ലൈ-ഫൈ) കണക്റ്റുചെയ്യേണ്ടതുണ്ട്.
ഇന്റർ-സിറ്റി ബസ് സ്റ്റേഷനുകൾ
ഷാർജയിലെ യാത്രക്കാർക്ക് വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ആസ്വദിക്കാം . ബസുകൾക്കായി കാത്തിരിക്കുമ്പോൾ, താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഉപയോക്തൃനാമങ്ങൾ, പാസ്വേഡുകൾ സൃഷ്ടിക്കുകയോ ഇമെയിൽ, മൊബൈൽ ഫോൺ നമ്പറുകൾ നൽകുകയോ ചെയ്യാതെ തന്നെ തുറന്ന വൈഫൈ നെറ്റ്വർക്കിലേക്ക് എളുപ്പത്തിൽ കണക്റ്റുചെയ്യാനാകും.
റാസൽ ഖൈമ
റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാണ്. സൗജന്യ വൈഫൈ നേടാൻ വൈഫൈ നെറ്റ്വർക്കിൽ ലോഗിൻ ചെയ്യുക.
ഫുജൈറ
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ലോഞ്ചുകളും പൊതു ഇടങ്ങളും സൗജന്യ വൈഫൈ വാഗ്ദാനം ചെയ്യുന്നു. സൗജന്യ വൈഫൈ നേടാൻ വൈഫൈ നെറ്റ്വർക്കിൽ ലോഗിൻ ചെയ്താൽ മതി.
ദുബായ് മെട്രോ സ്റ്റേഷനുകൾ ഒഴികെ രാജ്യത്തുടനീളമുള്ള മിക്ക മാളുകളിലും ടെലികോം ഓപ്പറേറ്ററായ ഡു ഒരു മണിക്കൂർ സൗജന്യ വൈഫൈ വാഗ്ദാനം ചെയ്യുന്നു .
‘WiFi UAE from du’ നെറ്റ്വർക്കിലേക്ക് കണക്റ്റുചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. കണക്റ്റുചെയ്തുകഴിഞ്ഞാൽ, നിങ്ങൾ ചില വ്യക്തിഗത വിവരങ്ങൾ നൽകേണ്ട ഒരു രജിസ്ട്രേഷൻ പേജിലേക്ക് കൊണ്ടുപോകും.
സൗജന്യ വൈഫൈ എങ്ങനെ ലഭിക്കും: ‘വൈഫൈ യുഎഇ ഫ്രം ഡു’ നെറ്റ്വർക്കിലേക്ക് കണക്റ്റുചെയ്യുക. നിങ്ങളുടെ സാധുവായ യുഎഇ മൊബൈൽ നമ്പർ നൽകുക, അവിടെ നിങ്ങൾക്ക് SMS വഴി ഒരു OTP ലഭിക്കും.
ദൈർഘ്യം: OTP സമർപ്പിച്ച ശേഷം, നിങ്ങൾക്ക് 60 മിനിറ്റ് സൗജന്യ വൈഫൈ ലഭിക്കും.
നിങ്ങൾക്ക് ഒരു അന്താരാഷ്ട്ര കോൺടാക്റ്റ് നമ്പർ ഉണ്ടെങ്കിൽ, OTP സമർപ്പിച്ചതിന് ശേഷം നിങ്ങളെ ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ നിങ്ങളുടെ പാസ്പോർട്ട് നമ്പർ, ദേശീയത, ജനനത്തീയതി, മറ്റ് യോഗ്യതാപത്രങ്ങൾ എന്നിവ നൽകണമെന്ന് du കോൾ സെന്റർ പ്രതിനിധി പറഞ്ഞു.
ഡു ഫ്രീ വൈഫൈയിൽ കണക്റ്റുചെയ്യാൻ കഴിയുന്ന മാളുകളുടെയും മറ്റ് സ്ഥലങ്ങളുടെയും പട്ടിക:
ഷാർജ സിറ്റി സെന്റർ
ഇബ്നു ബത്തൂത്ത മാൾ
ദെയ്റ സിറ്റി സെന്റർ
ദുബായ് മാൾ
ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ മുഅല്ല ബിൽഡിംഗ്, ഉമ്മുൽ ഖുവൈൻ
മിർദിഫ് സിറ്റി സെന്റർ
അൽ സലാം ടവർ
അസ്വഖ് അൽ മിസ്ഹാർ
അൽ ഖലീജ് സെന്റർ
അൽ ഗുരൈർ മാൾ
അൽ ഐൻ മാൾ
ജുമൈറ സെന്റർ
ഹംദാൻ സ്ട്രീറ്റ്
സ്റ്റാർബക്സ് മോട്ടോർ സിറ്റി
സ്റ്റാർബക്സ് മറീന പരേഡ്
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം
നോളജ് വില്ലേജ്
ദുബായ് മീഡിയ സിറ്റി
ദുബായ് ഇന്റർനെറ്റ് സിറ്റി
TECOM ലോഫ്റ്റ് ഓഫീസ്
ഡു ഷോപ്പ്/അൽ സലാം ടവർ
ദുബായ് വേൾഡ് ട്രേഡ് സെന്റർ
ടുലിപ് ഇൻ ഹോട്ടൽ
സിറ്റി ആശുപത്രി
സ്റ്റാർബക്സ് ദുബായ് അക്കാദമിക് സിറ്റി/ഫുഡ് കോർട്ട്
സ്റ്റാർബക്സ് എമാർ ബിസിനസ് പാർക്ക്
സ്റ്റാർബക്സ് ദുബായ് മറീന മാൾ
സ്റ്റാർബക്സ് റെസിഡൻസ് ടവർ 1
സ്റ്റാർബക്സ് ജെബിആർ റിമൽ 1
സ്റ്റാർബക്സ് ജെബിആർ ഷംസ്
സ്റ്റാർബക്സ് ജെബിആർ ബഹാർ
സ്റ്റാർബക്സ് ജെബിആർ സദാഫ് 4
സ്റ്റാർബക്സ് ജെബിആർ റിമൽ 2
സ്റ്റാർബക്സ് ദുബായ് ഔട്ട്ലെറ്റ് മാൾ
സ്റ്റാർബക്സ് ഓൾഡ് ടൗൺ അമെനിറ്റി ബിൽഡിംഗ്
സ്റ്റാർബക്സ് ഓൾഡ് ടൗൺ കൊമേഴ്സ്യൽ
സ്റ്റാർബക്സ് ബുർജ് ദുബായ് സ്ക്വയർ
സ്റ്റാർബക്സ് നോളജ് വില്ലേജ്
സ്റ്റാർബക്സ് ഹെൽത്ത് കെയർ സിറ്റി
സ്റ്റാർബക്സ് ദുബായ് മറീന
സ്റ്റാർബക്സ് എമാർ ടൗൺ സെന്റർ
ഷാം ബില്യാർഡ് & കഫേ
ടൈംസ് സ്ക്വയർ
റാഷിദിയ
വിമാനത്താവള ടെർമിനൽ 3
വിമാനത്താവള ടെർമിനൽ 1
അൽ റിഗ്ഗ
യൂണിയൻ സ്ക്വയർ
ഖാലിദ് ബിൻ അൽ വലീദ്
അൽ കരാമ
അൽ ജാഫിലിയ
ദുബായ് വേൾഡ് ട്രേഡ് സെന്റർ
എമിറേറ്റ്സ് ടവേഴ്സ്
സാമ്പത്തിക കേന്ദ്രം
ബുർജ് ഖലീഫ
മാൾ ഓഫ് ദി എമിറേറ്റ്സ്
നൂർ ഇസ്ലാമിക്
നഖീൽ ഹാർബർ ആൻഡ് ടവേഴ്സ്
ഫുജൈറ ഗ്രാൻഡ് ഡാന സിനിപ്ലെക്സ്
അൽ ഐൻ മാൾ കിയോസ്ക്
New Highway യുഎഇയിൽ പുതിയ ദേശീയപാത വരുന്നു; പ്രഖ്യാപനം സ്വാഗതം ചെയ്ത് യുഎഇ നിവാസികൾ
New Highway ദുബായ്: യുഎഇയിൽ പുതിയ ദേശീയപാത വരുന്നു. ഗതാഗതം സുഗമമാക്കാൻ നടപ്പിലാക്കുന്ന വൻ പദ്ധതികളുടെ ഭാഗമായാണ് നാലാമത് ദേശീയപാത നിർമ്മിക്കുന്നതിന് സാധ്യത പരിശോധിക്കുന്നത്. പുതിയ പ്രഖ്യാപനത്തെ വളരെ പ്രതീക്ഷയോടെയാണ് യുഎഇ നിവാസികൾ സ്വാഗതം ചെയ്യുന്നത്. 120 കിലോമീറ്റർ നീളത്തിൽ 12 പാതയാണ് ലക്ഷ്യമിടുന്നത്. ഓരോ ദിവസവും 3.6 ലക്ഷം പേർക്ക് പാതയിലൂടെ സഞ്ചരിക്കാൻ കഴിയും. യുഎഇയിലെ ഗതാഗതക്കുരുക്കിന് ഇത് ആശ്വാസം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 1700 കോടി ദിർഹമിന്റെ ദേശീയ റോഡ്, ഗതാഗത നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ദേശീയപാത നിർമ്മാണം പരിഗണിക്കുന്നത്. 2030 ഓടെ ഈ റോഡ് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിൽ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പദ്ധതി അംഗീകാരം നേടി നടപ്പിലാക്കുകയാണെങ്കിൽ രാജ്യത്തെ വിവിധ എമിറേറ്റുകളിലൂടെ കടന്നുപോകുന്ന നാലാമത്തെ ദേശീയ പാതയായി മാറും. നിലവിൽ യുഎഇയിൽ ഇ11 അഥവാ അൽഇത്തിഹാദ് റോഡ്, ഇ311 അഥവാ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഇ611 എന്ന എമിറേറ്റ്സ് റോഡ് തുടങ്ങിയ 3 ഫെഡറൽ പാതകൾ ആണുള്ളത്. ദുബായിക്കും വടക്കൻ എമിറേറ്റുകൾക്കും ഇടയിൽ ദിനംപ്രതി 8.5 ദശലക്ഷം യാത്രക്കാർക്ക് ഈ പാതകളിലൂടെ സഞ്ചരിക്കാൻ കഴിയും.
ഗതാഗത കുരുക്കിന് വലിയ തോതിൽ പരിഹാരമേകാൻ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി ഇത്തിഹാദ് റോഡ് ഓരോ ദിശയിലേക്കും മൂന്ന് വരികൾ വർധിപ്പിച്ച് ആകെ ഉൾക്കൊള്ളൽ ശേഷി 60 ശതമാനം വർധിപ്പിക്കും. ഇതോടെ ആകെ വരികൾ 12 എണ്ണമാകും.
Gold-Plated iPhone സ്വർണ്ണം പൂശിയ ഐഫോൺ വാങ്ങണോ? 11,111 ദിർഹത്തിന് സ്വന്തമാക്കാം….
Gold-Plated iPhone ദുബായ്: സ്വർണ്ണം പൂശിയ ഐഫോൺ വാങ്ങണോ. അതിന് പറ്റിയ സുവർണാവസരമാണ് ഇപ്പോഴുള്ളത്. 11,111 ദിർഹത്തിന് 24 കാരറ്റ് സ്വർണ്ണം പൂശിയ ഐഫോൺ വാങ്ങാനുള്ള അവസരമാണ് നിങ്ങളെ തേടിയെത്തുന്നത്. യുഎഇയിലെ ഇലക്ട്രോണിക്സ് റീട്ടെയിലർമാർ വരാനിരിക്കുന്ന 11.11 വിൽപ്പനയ്ക്കായി ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രമോഷനുകളാണ് അവതരിപ്പിക്കുന്നത്. 11,111 ദിർഹത്തിന് 24 കാരറ്റ് സ്വർണ്ണം പൂശിയ ഐഫോൺ വാങ്ങാം എന്ന വാഗ്ദാനമാണ് ഇറോസ് ഗ്രൂപ്പ് നൽകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റായ ചൈനയിൽ ആരംഭിച്ച 11.11 വിൽപ്പന, സിംഗിൾസ് ഡേ എന്നും അറിയപ്പെടുന്നു, യുഎഇയിൽ ഇത് അതിവേഗം പ്രചാരം നേടിയ ഒന്നാണ്. എല്ലാ വർഷവും നവംബർ 11 ന് വരുന്ന നടക്കുന്ന നാല് (11/11) വിൽപ്പനകളിൽ ചില്ലറ വ്യാപാരികൾ പ്രത്യേക വില-നിലവാര പ്രമോഷനുകൾ നൽകും. ഈ വർഷത്തെ ഓഫറുകൾ എമിറേറ്റ്സിലുടനീളം ശ്രദ്ധ ആകർഷിക്കുന്നു. ഈ വിൽപ്പനയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 50 ശതമാനം വിലക്കിഴിവും ലഭിക്കും. ജംബോ ഇലക്ട്രോണിക്സാണ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 50 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും പുതിയ സ്മാർട് ഫോണുകൾ, 75 ഇഞ്ച് ടിവികൾ, മിറർലെസ് ക്യാമറകൾ, ഹോം അപ്ലെയ്ൻസസ് തുടങ്ങിയവയ്ക്കെല്ലാം മികച്ച വിലക്കിഴിവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Flight Services എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാർ; ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ ഉൾപ്പെടെയുള്ള നിരവധി വിമാന സർവ്വീസുകൾ വൈകി
Flight Services ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകി. ഇൻഗിഡോ., എയർ ഇന്ത്യ എന്നിവ ഉൾപ്പെടെ നിരവധി വിമാനങ്ങളാണ് വൈകിയതെന്നാണ് ഫ്ളൈറ്റ് റഡാർ 24 ൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. സംഭവത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഡൽഹി വിമാനത്താവളം. നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ഇവിടെ നിന്നുമുണ്ട്.