വിമാനത്തിൽ ലൈംഗികബന്ധം: വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു, ബ്രിട്ടീഷ് കനോയിസ്റ്റിന് വിലക്ക്

sexual act aero plane വിമാനത്തിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്ത ബ്രിട്ടീഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് (23) രണ്ട് വർഷത്തേക്ക് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തി. ഈ നടപടി താരത്തിന്റെ ഒളിമ്പിക്സ് മോഹങ്ങൾക്കും തിരിച്ചടിയായേക്കും.ഈ വർഷം മാർച്ചിലാണ് റോസെന്റൽസ് ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. താരം പിന്നീട് അത് നീക്കം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പ്രവൃത്തികൾ മോശം പെരുമാറ്റമാണെന്നും കായികരംഗത്തിന് തന്നെ കടുത്ത അപമാനമാണെന്നും അച്ചടക്ക സമിതി നിരീക്ഷിച്ചു. ഇത് സോഷ്യൽ മീഡിയയുടെ കുറ്റകരമായ ഉപയോഗമാണ് എന്നും സമിതി വ്യക്തമാക്കി. 2028, 2032 ഒളിമ്പിക്സുകളിൽ മത്സരിക്കാൻ ലക്ഷ്യമിടുന്ന അത്‌ലറ്റുകൾക്കുള്ള വേൾഡ് ക്ലാസ് പ്രോഗ്രാമിലെ സ്ഥാനവും നഷ്ടമാകും. വിലക്കിനെതിരെ പ്രതികരിച്ച റോസെന്റൽസ്, തന്റെ ഈ പ്രവൃത്തിക്ക് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്ന് ചൂണ്ടിക്കാട്ടി. അത്‌ലറ്റുകൾക്ക് ആവശ്യമായ ധനസഹായം ലഭിച്ചിരുന്നെങ്കിൽ താൻ ഇത്തരം പ്രവൃത്തികളിലേക്ക് തിരിയില്ലായിരുന്നു. ഒളിമ്പിക്സിൽ മത്സരിക്കുക എന്ന സ്വപ്നത്തിലേക്ക് തന്നെ സാമ്പത്തികമായി നയിക്കുന്നത് അഡൽറ്റ് വീഡിയോകളിൽ നിന്നുള്ള വരുമാനമാണ് എന്ന് താരം നേരത്തേ അവകാശപ്പെട്ടിരുന്നു. പാഡിൽ യുകെയിൽ നിന്ന് ലഭിക്കുന്ന ധനസഹായം പ്രതിവർഷം 32,000 ഡോളർ ആണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ‘ഒൺലി ഫാൻസ്’ വഴി സമ്പാദിച്ചത്: 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ). ജനുവരി 10 മുതലാണ് താരത്തിന് ഒൺലി ഫാൻസ് അക്കൗണ്ട് ഉള്ളത്. സസ്പെൻഷൻ നടപടി കടുത്തുപോയെന്ന് റോസെന്റൽസ് ബിബിസി സ്പോർട്ടിനോട് പ്രതികരിച്ചു. “വീഡിയോ പോസ്റ്റ് ചെയ്തതിന് നിരോധിക്കേണ്ട ആവശ്യമില്ല. വീഡിയോയുടെ ഉള്ളടക്കം എന്താണെന്ന് എനിക്ക് ബോധ്യമുണ്ട്, എന്നാൽ അത് നിയമവിരുദ്ധമല്ല. ഒരു അത്‌ലറ്റിനെ വിലക്കാൻ അത് കാരണമാകരുത്,” അദ്ദേഹം പറഞ്ഞു. “ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു. എങ്കിലും അഡൽറ്റ് വീഡിയോകളുടെ നിർമ്മാണമാണ് സാമ്പത്തികമായി പുരോഗതിയുണ്ടാകാൻ കാരണം. അങ്ങനെ പരിശീലനത്തിന് സ്വയം പണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ഈ വീഡിയോകൾ സഹായിച്ചു. അതിൽ ഞാൻ ഖേദിക്കുന്നില്ല.” താരം കൂട്ടിച്ചേർത്തു. എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അച്ചടക്ക നയത്തിന് കീഴിൽ ആവശ്യമുള്ള നടപടിയെടുക്കുമെന്നും പാഡിൽ യുകെ പ്രസ്താവനയിൽ അറിയിച്ചു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നാല് ലക്ഷത്തിലധികം പ്രവാസികള്‍ക്ക് കാഷ്‌ലെസ് ചികിത്സ; സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി നിലവില്‍വന്നു

Norka Care Insurance നോർക്ക റൂട്സ് പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കുമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ നിലവിൽ വന്നു. നിലവിൽ 1.2 ലക്ഷം കുടുംബങ്ങൾ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. ഇതോടെ, നാല് ലക്ഷത്തിലധികം പ്രവാസി കേരളീയ കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യു ഇന്ത്യ അഷുറൻസ് ഡിജിഎം ജോയ്‌സ് സതീഷ്, നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരിക്ക് കൈമാറി. പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എൻആർകെ ഐഡി കാർഡുകൾ ഉള്ളവർക്ക് പദ്ധതിയിൽ എൻറോൾ ചെയ്യാനാകും. ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ ) 13,411 രൂപ പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി – 4,130 രൂപ ) 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉറപ്പാക്കുന്നതാണ് പദ്ധതി. വ്യക്തിഗത ഇൻഷുറൻസിന് (18–70 വയസ്സ് ) 8,101 രൂപ. കേരളത്തിലെ അഞ്ഞൂറിലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 18,000 ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് കാഷ്‌ലെസ് ചികിത്സ ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy