Dubai Duty Free കത്തിക്കയറി ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന; ഒക്ടോബർ മാസത്തെ വിൽപ്പനയിൽ റെക്കോർഡ് നേട്ടം

Dubai Duty Free ദുബായ്: വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി ദുബായ് ഡ്യൂട്ടി ഫ്രീ. എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് ഒക്ടോബർ മാസത്തിൽ നടന്നിരിക്കുന്നത്. 805.6 മില്യൺ ദിർഹം (220.7 മില്യൺ യുഎസ് ഡോളർ) വിൽപ്പനയാണ് ഒക്ടോബർ മാസം നടന്നത്. 2023 ഒക്ടോബറിൽ നടന്ന 691 മില്യൺ ദിർഹത്തിന്റെ മുൻ റെക്കോർഡാണ് ഇത്തവണ മറികടക്കപ്പെട്ടത്. 2024 ഡിസംബറിൽ നേടിയ എക്കാലത്തെയും റെക്കോർഡായ 821.4 മില്യൺ ദിർഹത്തിന്റെ (225 മില്യൺ യുഎസ് ഡോളർ) വിൽപ്പനയ്ക്ക് ശേഷം, ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന പ്രതിമാസ വിൽപ്പനയും ഒക്ടോബറിൽ രേഖപ്പെടുത്തി.

പെർഫ്യൂമുകളാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത്. ഒക്ടോബറിൽ പെർഫ്യൂം വിൽപ്പനയിൽ 139.9 മില്യൺ ദിർഹം (38.3 മില്യൺ യുഎസ് ഡോളർ) വരുമാനം നേടി. സ്വർണ്ണവിൽപ്പനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ആഢംബര ബൊട്ടീക്കുകളും വിൽപ്പനയിൽ മുൻനിരയിലുണ്ട്. 2024 ഒക്ടോബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 43.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

UAE Visit Visa യുഎഇ സന്ദർശന വിസ നിയമങ്ങൾ: കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌പോൺസർ ചെയ്യുന്നതിനുള്ള പ്രതിമാസ ശമ്പള നിരക്ക് അറിയാം

UAE Visit Visa ദുബായ്: യുഎഇയിൽ വിസിറ്റ് (സന്ദർശന) വിസയിൽ സുഹൃത്തിനെയോ ബന്ധുവിനെയോ സ്‌പോൺസർ ചെയ്യുന്നത് സ്‌പോൺസറുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറഞ്ഞ പ്രതിമാസ ശമ്പള ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, താമസക്കാർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാൻ കഴിയും. ബന്ധത്തെ ആശ്രയിച്ച്, താമസക്കാർക്ക് അവരുടെ സന്ദർശനങ്ങൾ സ്‌പോൺസർ ചെയ്യാൻ കഴിയണമെങ്കിൽ പ്രതിമാസം 4,000 ദിർഹം, 8,000 ദിർഹം അല്ലെങ്കിൽ 15,000 ദിർഹം ശമ്പളമായി ലഭിക്കണം.

യുഎഇയിൽ വിസിറ്റ് വിസയ്ക്ക് മൂന്ന് തരത്തിലുള്ള സ്‌പോൺസർഷിപ്പാണ് സാധിക്കുക. ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്‌സ്, സെക്കൻഡ് ഡിഗ്രി റിലേറ്റീവ്‌സ്, തേഡ് ഡിഗ്രി റിലേറ്റീവ്‌സ് എന്നിങ്ങനെയാണ് അവ. ഇത് കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുത്വം ഇല്ലാത്തവർ എന്നിങ്ങനെ തരം തിരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്.

സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ബന്ധുത്വവുമായി ബന്ധപ്പെട്ട് തെളിവ് നൽകേണ്ടതുണ്ട്. അച്ഛൻ, അമ്മ, ഭാര്യ,ഭർത്താവ്, മകൻ, മകൾ തുടങ്ങിയവരാണ് ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ. ഇവർക്ക് വിസിറ്റ് വിസ നൽകണമെങ്കിൽ സ്‌പോൺസറിന് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ലഭിക്കണം. സഹോദരങ്ങൾ, മുത്തശ്ശി, മുത്തശ്ശൻ, പേരക്കുട്ടികൾ എന്നിവരാണ് സെക്കൻഡ് ഡിഗ്രി ബന്ധുക്കൾ. ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്‌പോൺസറിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ലഭിക്കണം.

അമ്മാവൻ, അമ്മായി, കസിൻസ് എന്നിവരാണ് തേഡ് ഡിഗ്രി ബന്ധുക്കൾ. ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്‌പോൺസറിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ലഭിക്കണം. സുഹൃത്തുക്കൾ (ബന്ധുക്കൾ അല്ലാത്തവർ) ഇവരിലാർക്കെങ്കിലും വിസിറ്റ് വിസ നൽകണമെങ്കിൽ സ്‌പോൺസറിന് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം ലഭിക്കേണ്ടതാണ്.

അപേക്ഷകർ ചെയ്യേണ്ട കാര്യങ്ങൾ:

അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ട് ഉണ്ടാകണം

മടക്ക യാത്രാ ടിക്കറ്റ് എടുത്തിരിക്കണം.

സുതാര്യത വർദ്ധിപ്പിക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുക, കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് ഐസിപി അവതരിപ്പിച്ച വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് ശമ്പള ആവശ്യകത.

Influential Women യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകൾ: പട്ടികയിൽ ഇടം നേടി പ്രവാസി മലയാളിയും

Influential Women ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇടം നേടി പ്രവാസി മലയാളിയും. റിസ്‌ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലിയാണ് പട്ടികയിൽ ഇടം നേടിയ ഏക പ്രവാസി മലയാളി. അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ. രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്‌കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവന്നത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്‌സൺ, എമിറാത്തി ഒളിംപ്യൻ ഉൾപ്പെടെ 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്രുയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്‌സൺ ഡോ. അമൽ എ. അൽ ഖുബൈസി, യുഎഇ സഹമന്ത്രി ഷമ്മ അൽ മസ്രുയി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. IUCN പ്രസിഡന്റ് റാസൻ അൽ മുബാറക്ക്, ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്ടർ മോന അൽ മാരി, എമിറാത്തി ഒളിംപ്യൻ ഷോജംമ്പർ ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുണ്ട്. കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് ഷഫീന റിസ്‌ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്.

റിസ്‌ക് ആർട്ട് ഇനീഷ്യേറ്റീവിന്റെ പ്രവർത്തനം കേരളത്തിലെയും ഗൾഫിലെയും കലാകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധ കേന്ദ്്രീകരിക്കുകയാണ് മകൾ ഷഫീന യൂസഫലി.

അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫലി, യുകെയിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശായിൽനിന്ന് എംബിഎയും കേംബ്രിഡ്ജ് സർവ്വകലാശയിൽനിന്ന് ആർട്‌സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.

Murder Case മരുമക്കളെ കൊലപ്പെടുത്താൻ ഗൂഢാലോചന; മുഖ്യസൂത്രധാരനായ ദുബായ്ക്കാരൻ ഒളിവിൽ

Murder Case ദുബായ്: മരുമക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനായ ദുബായ്ക്കാരൻ ഒളിവിൽ തുടരുന്നു. പൂർവ്വിക ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഉത്തർപ്രദേശ് സ്വദേശികളായ സൃഷ്ടി എന്ന 13 കാരിയും വിധി എന്ന ഏഴുവയസുകാരിയും കൊല്ലപ്പെട്ടത്. കൊലപാതക ശ്രമത്തിനിടെ ഇവരുടെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ട രണ്ട് പ്രതികൾക്ക് ഉത്തർപ്രദേശിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ദുബായ്ക്കാരനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മാവനാണ് ഇയാൾ. ഇപ്പോഴും ഒളിവിൽ തുടരുന്ന ഇയാൾക്കായി അന്വേഷണം നടക്കുന്നുണ്ട്.

കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ വീരാംഗന സിംഗ് വ്യക്തമാക്കി. എന്നാൽ, കൊലപാതകത്തിന്റെ യഥാർത്ഥ സൂത്രധാരൻ ദുബായിലാണ്. പോലീസിന് ഇതുവരെ ഇയാളെ തിരികെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇവർ വെളിപ്പെടുത്തി.

Visit Visa യുഎഇ വിസിറ്റ് വിസയ്ക്ക് അപേക്ഷ നൽകാനൊരുങ്ങുകയാണോ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണേ

Visit Visa ദുബായ്: യുഎഇ വിസിറ്റ് വിസയ്ക്ക് അപേക്ഷ നൽകാനൊരുങ്ങുകയാണോ. എന്നാൽ, ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം. വിസിറ്റ് വിസയ്ക്ക് അപേക്ഷ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ നിരസിക്കൽ സാധ്യത ഒഴിവാക്കാം. യുഎഇയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ നിങ്ങളുടെ ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസ അപേക്ഷ പൂർണ്ണവും കൃത്യവുമാണെന്ന് ഉറപ്പാക്കേണ്ടതാണ്. അപേക്ഷയിലെ ചെറിയ തെറ്റ് പോലും നിരസിക്കലിനും കാലതാമസമുണ്ടാകുന്നതിനും കാരണമാകും.

18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്കായി വിസ അപേക്ഷ നൽകുമ്പോൾ മാതാപിതാക്കളുടെ പൂർണ്ണ വിവരങ്ങളും രേഖാമൂലമുള്ള സമ്മതവും നൽകണം. ഈ വിവരങ്ങളില്ലാത്ത അപേക്ഷകൾ പലപ്പോഴും ഇമിഗ്രേഷൻ അധികാരികൾ അംഗീകരിക്കുന്നില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഒരേ വ്യക്തിക്ക് ഒന്നിലധികം വിസ അപേക്ഷകൾ സമർപ്പിക്കുന്നത് പ്രോസസ്സിംഗ് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇരട്ടിപ്പ് ഒഴിവാക്കാൻ വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് നിലവിലുള്ളതോ തീർപ്പുകൽപ്പിക്കാത്തതോ ആയ ഏതെങ്കിലും അപേക്ഷകൾ ഉണ്ടോയെന്ന് എപ്പോഴും പരിശോധിക്കേണ്ടതാണ്.

യുഎഇ വിട്ടതിനുശേഷം പുതിയ വിസിറ്റ് വിസയ്ക്ക് വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മാസമെങ്കിലും കാത്തിരിക്കണമെന്നാണ് റീഗൽ ടൂർസ് വേൾഡ്വൈഡിലെ ഔട്ട്ബൗണ്ട് ട്രാവൽ സൂപ്പർവൈസർ ഹുഷാം കട്ടിംഗേരി യാത്രക്കാർക്ക് നൽകിയിരിക്കുന്ന ഉപദേശം. എക്‌സിറ്റ് കഴിഞ്ഞയുടനെ അപേക്ഷിക്കുന്നത് ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിസ നിരസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അപൂർണ്ണമായതോ വ്യക്തമല്ലാത്തതോ ആയ പേപ്പർവർക്കുകളാണെന്ന് Musafir.com-ന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് റിക്കിൻ ഷെത്ത് വ്യക്തമാക്കി. കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ട്, അടുത്തിടെ എടുത്ത ഒരു പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, സ്ഥിരീകരിച്ച ഫ്‌ലൈറ്റ്, താമസ ബുക്കിംഗ്, അല്ലെങ്കിൽ യുഎഇ ഗ്യാരണ്ടറുടെ എമിറേറ്റ്‌സ് ഐഡിയും വാടക കരാറും, ആവശ്യപ്പെട്ടാൽ സാമ്പത്തിക തെളിവ് തുടങ്ങിയവ ടൂറിസ്റ്റ് വിസയ്ക്ക് ആവശ്യമാണ്.

യുഎഇ വിസിറ്റ് വിസയ്ക്ക് അപേക്ഷ നൽകുന്നവർ എവിടെയാണ് താമസിക്കുന്നത് എന്നതിന്റെ തെളിവ് നൽകണം. ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ യുഎഇ ആസ്ഥാനമായുള്ള ഹോസ്റ്റിന്റെ വിലാസം എന്നിവ നൽകണം. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ താമസിക്കുകയാണെങ്കിൽ, ഹോസ്റ്റിന്റെ എമിറേറ്റ്‌സ് ഐഡിയും വാടക കരാറും ഉൾപ്പെടുത്തണം.

Court Order ജോലിയിൽ നിന്നും ആനുകൂല്യങ്ങളും ശമ്പളവും നൽകാതെ പിരിച്ചുവിട്ടു; ജീവനക്കാരന് വൻതുക നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

Court Order അബുദാബി: ജോലിയിൽ നിന്നും ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിട്ട ജീവനക്കാരന് കമ്പനി 83,560 ദിർഹവും സേവന ആനുകൂല്യങ്ങളും നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. ഇതിന് പുറമെ കോടതി ചെലവുകളും കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അബുദാബി ലേബർ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കുടിശ്ശികയായ ശമ്പളം 11,000 ദിർഹം, സേവനാവസാന ഗ്രാറ്റുവിറ്റിയായി 59,000 ദിർഹം, ഉപയോഗിക്കാത്ത വാർഷിക അവധിക്ക് 15,000 ദിർഹം നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടാണ് ജീവനക്കാരൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഏകദേശം 12 വർഷത്തോളമായി താൻ ഈ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മുഴുവൻ തൊഴിൽ അവകാശങ്ങൾക്കും വാദിക്ക് അർഹതയുണ്ടെന്ന് കോടതി വിധിച്ചു. കമ്പനി കുടിശ്ശികയായ 83,560 ദിർഹം ജീവനക്കാരന് നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Gun Fire സൗദി അറേബ്യയിൽ വെടിവെയ്പ്പ്; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

Gun Fire ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ എന്ന 26 കാരനാണ് മരിച്ചത്. വിജയ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

തൊഴിൽ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കൺട്രോൾ സെല്ലിലെ ടീം ലീഡർ ശിഖ ലാക്രയാണ് വിജയ് കുമാർ മഹാതോയുടെ മരണ വിവരം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ പൊലീസ് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അതിനുശേഷം മൃതദേഹം ജാർഖണ്ഡിലെ ജന്മസ്ഥലത്തേക്ക് എത്തിക്കുമെന്നും ഇവർ വിശദീകരിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു വിജയ് കുമാർ. ഗിരിദിഹ് ജില്ലയിലെ ഡുംരി ബ്ലോക്കിലെ ദുദ്പനിയ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം.

വിജയ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യ അധികൃതരിൽ നിന്ന് നഷ്ടപരിഹാരം ഉറപ്പാക്കാനും സംസ്ഥാന തൊഴിൽ വകുപ്പിനോടും ജില്ലാ ഭരണകൂടത്തോടും സാമൂഹിക പ്രവർത്തകനായ സിക്കന്ദർ അലി അഭ്യർത്ഥന നടത്തി.

Shingles Vaccine സുപ്രധാന അറിയിപ്പ്; ഈ രോഗങ്ങൾ തടയാൻ 50 വയസിന് മുകളിലുള്ള യുഎഇ നിവാസികൾ ഷിംഗിൾസ് വാക്സിൻ എടുക്കണമെന്ന് നിർദ്ദേശം

Shingles Vaccine ദുബായ്: യുഎഇ നിവാസികൾക്ക് ഇതാ ഒരു സുപ്രധാന അറിയിപ്പ്. പതിവ് രോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി 50 വയസിന് മുകളിൽ പ്രായമുള്ള യുഎഇ നിവാസികൾ ഷിംഗിൾസ് വാക്‌സിൻ എടുക്കണമെന്നാണ് നിർദ്ദേശം. പ്രാദേശിക ഡോക്ടർമാരാണ് ഇതുസംബന്ധിച്ച അഭ്യർത്ഥന നടത്തിയത്. ഹൃദ്രോഗം , ഡിമെൻഷ്യ, പക്ഷാഘാതം തുടങ്ങിയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ് കണ്ടെത്തൽ.

ഐഡി വീക്ക് 2025- ൽ അവതരിപ്പിച്ച ഗവേഷണ പ്രകാരം, ഷിംഗിൾസ് (ഹെർപ്പസ് സോസ്റ്റർ) വാക്‌സിൻ സ്വീകരിച്ച മുതിർന്നവരിൽ, ന്യൂമോകോക്കൽ വാക്‌സിൻ സ്വീകരിച്ചവരെ അപേക്ഷിച്ച്, വാസ്‌കുലർ ഡിമെൻഷ്യയ്ക്കുള്ള സാധ്യത 50 ശതമാനം കുറവും, രക്തം കട്ടപിടിക്കാനുള്ള സാധ്യത 27 ശതമാനം കുറവും, ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ ഉള്ള സാധ്യത 25 ശതമാനം കുറവും, മരണ സാധ്യത 21 ശതമാനം കുറവുമാണെന്ന് കണ്ടെത്തി.

Gun Fire സൗദി അറേബ്യയിൽ വെടിവെയ്പ്പ്; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

Gun Fire ജിദ്ദ: സൗദി അറേബ്യയിലുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ എന്ന 26 കാരനാണ് മരിച്ചത്. വിജയ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

തൊഴിൽ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കൺട്രോൾ സെല്ലിലെ ടീം ലീഡർ ശിഖ ലാക്രയാണ് വിജയ് കുമാർ മഹാതോയുടെ മരണ വിവരം ലഭിച്ചുവെന്ന് വ്യക്തമാക്കിയത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ പൊലീസ് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അതിനുശേഷം മൃതദേഹം ജാർഖണ്ഡിലെ ജന്മസ്ഥലത്തേക്ക് എത്തിക്കുമെന്നും ഇവർ വിശദീകരിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു വിജയ് കുമാർ. ഗിരിദിഹ് ജില്ലയിലെ ഡുംരി ബ്ലോക്കിലെ ദുദ്പനിയ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം.

വിജയ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനും കുടുംബാംഗങ്ങൾക്ക് സൗദി അറേബ്യ അധികൃതരിൽ നിന്ന് നഷ്ടപരിഹാരം ഉറപ്പാക്കാനും സംസ്ഥാന തൊഴിൽ വകുപ്പിനോടും ജില്ലാ ഭരണകൂടത്തോടും സാമൂഹിക പ്രവർത്തകനായ സിക്കന്ദർ അലി അഭ്യർത്ഥന നടത്തി.

ഭര്‍ത്താവ് വാട്സാപ്പിലൂടെ അധിക്ഷേപിച്ചു, വിവാഹബന്ധം വേര്‍പ്പെടുത്തണം, യുഎഇയില്‍ വിവാഹമോചന ഹർജി കോടതി തള്ളി

WhatsApp abuse ഷാർജ: ഭർത്താവ് തന്നെ മാനസികമായി പീഡിപ്പിക്കുന്നു, വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ തുടർച്ചയായി അധിക്ഷേപിക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ച യുവതിയുടെ അപ്പീൽ ഷാർജ കോടതി തള്ളി. ഇലക്ട്രോണിക് സന്ദേശങ്ങൾ മാത്രം വിശ്വസനീയമായ തെളിവായി കണക്കാക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ഷാർജ പേഴ്‌സണൽ സ്റ്റാറ്റസ് കോടതിയിൽ യുവതി സമർപ്പിച്ച രേഖകൾ പ്രകാരം, വിവാഹബന്ധം സമാധാനപരമായി തുടങ്ങിയെങ്കിലും പിന്നീട് പതിവായ തർക്കങ്ങളിലേക്ക് വഷളായി. ഭർത്താവ് തനിക്കും കുട്ടിക്കും സാമ്പത്തിക സഹായം നൽകുന്നത് നിർത്തിയെന്നും നേരിട്ടും വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും യുവതി ആരോപിച്ചു. ഭർത്താവിൻ്റെ അധിക്ഷേപ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ അവർ തെളിവായി സമർപ്പിക്കുകയും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്ന് വാദിക്കുകയും ചെയ്തു. യുവതി വിവാഹമോചനം ജീവനാംശം, കുട്ടിക്കുള്ള ചെലവ്, താമസ-വീട്ടുജോലിക്കാർക്കുള്ള ചെലവ്, കുട്ടിയുടെ സ്കൂൾ ഫീസ്, യാത്രാക്കൂലി എന്നിവ ആവശ്യപ്പെട്ടു. ആവശ്യമായ തെളിവുകൾ ഇല്ലാത്തതിനാൽ യുവതിയുടെ വിവാഹമോചനത്തിനുള്ള അപേക്ഷ ഈ കോടതി തള്ളി.  എങ്കിലും, ഭർത്താവ് കുട്ടിയുടെ ചെലവുകൾക്കായി പ്രതിമാസം Dh1,000 (താമസം, വസ്ത്രം, ചികിത്സ ഉൾപ്പെടെ) നൽകണമെന്നും യാത്രാക്കൂലിക്കും ട്യൂഷൻ ഫീസിനുമായി പ്രതിമാസം Dh500 നൽകണമെന്നും ഉത്തരവിട്ടു. ഭർത്താവിൻ്റെ മോശം സന്ദേശങ്ങൾ വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് വാദിച്ച് യുവതി അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ഇത് തള്ളി. സാക്ഷികളോ ഔദ്യോഗിക റിപ്പോർട്ടുകളോ ഇല്ലാതെ ഇലക്ട്രോണിക് സന്ദേശങ്ങൾ മാത്രം വിശ്വസനീയമായ തെളിവായി കണക്കാക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. മറ്റ് ഭൗതിക തെളിവുകളുടെ പിന്തുണയില്ലാതെ ഡിജിറ്റൽ കത്തിടപാടുകൾ വ്യക്തിഗത സ്റ്റാറ്റസ് കേസുകളിൽ നിർണ്ണായക തെളിവായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. താമസസ്ഥലം, ജീവനാംശം തുടങ്ങിയ യുവതിയുടെ മറ്റ് സാമ്പത്തിക ക്ലെയിമുകൾ നിഷേധിച്ചുകൊണ്ട്, നിലവിലുള്ള കുട്ടിയുടെ കസ്റ്റഡി ക്രമീകരണം നിലനിർത്താനും കുട്ടിക്കുള്ള ചെലവുകൾ ഭർത്താവ് തുടർന്നും നൽകാനും കോടതി ഉത്തരവിട്ടു.

അവസാനമായി നാട്ടില്‍ പോയത് എട്ട് വര്‍ഷം മുന്‍പ്; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE ദുബായ്: മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയായ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസ് (46) ദുബായിൽ മരിച്ചു. ഒക്ടോബർ 27-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് രാത്രിയിൽ കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഏറെക്കാലം ദുബായ് ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്നു. എട്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയി തിരികെ വന്നത്. മാതാവ്: ഖദീജ, ഭാര്യ: ജമീല.
മക്കൾ: മുഹമ്മദ് സിനാൻ (അബുദാബി), അബ്ദുറഹ്മാൻ, മുസമ്മിൽ, ഫാത്തിമ ശദ. സഹോദരങ്ങൾ: ഹമീദ് (ദുബായ്), ഇസ്മായിൽ (ഷാർജ), സുലൈഖ, റംല, മൈമൂന. പരേതരായ പി. ഹസ്സൻ കുട്ടി, സഫിയ. 

നവംബർ മുതൽ പുതിയ നിയമങ്ങൾ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

Indian Expats Rule UAE അബുദാബി: നവംബർ 1 (ഇന്ന്, ശനിയാഴ്ച) മുതൽ ബാങ്കിങ്, ആധാർ, ജി.എസ്.ടി., ക്രെഡിറ്റ് കാർഡ് സേവനങ്ങൾ ഉൾപ്പെടെയുള്ള നിരവധി പുതിയ സാമ്പത്തിക നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വരും. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനും പണം അയക്കുന്നതിനും ഓൺലൈൻ ഷോപ്പിംഗിനും ഈ മാറ്റങ്ങൾ ബാധകമായേക്കാം.1. ബാങ്ക് നോമിനേഷൻ നിയമങ്ങൾ (Bank Nomination Rules)ബാങ്കിംഗ് നിയമങ്ങളിലെ പുതിയ ഭേദഗതികൾ ബാങ്ക് നോമിനേഷൻ പ്രക്രിയ ലളിതമാക്കുകയും ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. മാറ്റങ്ങൾ- വിശദാംശങ്ങൾഒന്നിലധികം നോമിനികൾബാങ്ക് അക്കൗണ്ടുകൾക്കും ലോക്കറുകൾക്കും ഒരേ സമയം നാല് നോമിനികളെ വരെ ഉൾപ്പെടുത്താം.വിഹിതംഓരോ നോമിനിക്കും ലഭിക്കേണ്ട ഓഹരിയുടെ ശതമാനം (Percentage) വ്യക്തമാക്കാം.അനുക്രമ നോമിനികൾഒരു നോമിനി മരിച്ചാൽ, അടുത്ത നോമിനിക്ക് അവകാശം ലഭിക്കുന്ന തരത്തിൽ തുടർച്ചയായ നോമിനികളെ നിയമിക്കാം.എൻ.ആർ.ഐ. ശ്രദ്ധയ്ക്ക്: തർക്കങ്ങൾ ഒഴിവാക്കാൻ എൻ.ആർ.ഇ. / എൻ.ആർ.ഒ. അക്കൗണ്ടുകളിൽ നോമിനേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ഓൺലൈൻ ബാങ്കിംഗ് വഴിയോ ഇമെയിൽ വഴിയോ മാറ്റങ്ങൾ അറിയിച്ച് സമയം ലാഭിക്കാം.2. ആധാർ അപ്ഡേറ്റുകൾ (Aadhaar Updates)യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഫീസ് ഘടന പരിഷ്കരിക്കുകയും ഓൺലൈൻ അപ്ഡേറ്റ് പ്രക്രിയ ലളിതമാക്കുകയും ചെയ്തു.സേവനംപുതിയ ഫീസ് ഘടനകുട്ടികൾഒരു വർഷത്തേക്ക് നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾക്ക് സൗജന്യം.മുതിർന്നവർ (വിവര അപ്ഡേറ്റ്)പേര്, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ എന്നിവയുടെ അപ്ഡേറ്റിന് ₹75.മുതിർന്നവർ (ബയോമെട്രിക് അപ്ഡേറ്റ്)₹125.പ്രധാന മാറ്റം: മുതിർന്നവർക്ക് ഇനി മുതൽ രേഖകളില്ലാതെ ഓൺലൈനായി അപ്ഡേറ്റുകൾ ചെയ്യാൻ സാധിക്കും.എൻ.ആർ.ഐ. ശ്രദ്ധയ്ക്ക്: ബാങ്കിംഗ്, യു.പി.ഐ. ആവശ്യങ്ങൾക്കായി നിങ്ങളുടെ നിലവിലെ വിലാസവും മൊബൈൽ നമ്പറും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.3. എൻ.ആർ.ഐ.കൾക്കായി പേടിഎം യു.പി.ഐ. (Paytm UPI for NRIs)ഇന്ത്യൻ പ്രവാസികൾക്ക് ഇത് വലിയൊരു മാറ്റമാണ്. യു.എ.ഇ.യിലെ എൻ.ആർ.ഐകൾ ഉൾപ്പെടെ 12 രാജ്യങ്ങളിലെ പ്രവാസികൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് എൻ.ആർ.ഇ. അല്ലെങ്കിൽ എൻ.ആർ.ഒ. അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത് യു.പി.ഐ. ഉപയോഗിക്കാൻ ഇനി പേടിഎം അനുവദിക്കും.യു.എ.ഇ. എൻ.ആർ.ഐമാർക്കുള്ള നേട്ടങ്ങൾതുടക്കമിടേണ്ട വിധംഉയർന്ന ഫോറെക്സ് നിരക്കുകളില്ലാതെ ഇന്ത്യയിലെ കുടുംബത്തിന് തൽക്ഷണം പണം അയക്കാം.1. പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്യുക.ഇന്ത്യയിലെ വ്യാപാരികൾക്ക് യു.പി.ഐ. വഴിയോ ക്യൂ.ആർ. കോഡ് സ്കാൻ ചെയ്തോ പണമടയ്ക്കാം.2. നിങ്ങളുടെ യു.എ.ഇ. നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.എൻ.ആർ.ഇ., എൻ.ആർ.ഒ. അക്കൗണ്ടുകൾക്കിടയിൽ തടസ്സങ്ങളില്ലാതെ ഫണ്ട് ട്രാൻസ്ഫർ ചെയ്യാം.3. എസ്.എം.എസ്. വഴി വെരിഫൈ ചെയ്ത് എൻ.ആർ.ഇ./എൻ.ആർ.ഒ. അക്കൗണ്ട് ലിങ്ക് ചെയ്യുക. 4. യു.പി.ഐ. പിൻ സജ്ജമാക്കുക.പിന്തുണയ്ക്കുന്ന രാജ്യങ്ങൾ: യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂർ, യു.കെ., യു.എസ്.4. ക്രെഡിറ്റ് കാർഡ്, ലോക്കർ അപ്ഡേറ്റുകൾഎസ്.ബി.ഐ. കാർഡ് (SBI Cards): മൊബിക്വിക്, ക്രെഡ് പോലുള്ള ആപ്പുകൾ വഴിയുള്ള വിദ്യാഭ്യാസ പേയ്മെൻ്റുകൾക്ക് 1% ഫീസ്. ₹1,000-ന് മുകളിലുള്ള വാലറ്റ് റീചാർജുകൾക്ക് 1% ഫീസ് ബാധകമാകും.പി.എൻ.ബി. ലോക്കർ നിരക്കുകൾ (PNB locker charges): രാജ്യവ്യാപകമായി ലോക്കർ വാടകയിൽ കുറവുണ്ടാകും. പ്രഖ്യാപനം വന്ന് 30 ദിവസത്തിനകം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.എൻ.ആർ.ഐ. ശ്രദ്ധയ്ക്ക്: വിദേശത്ത് നിന്ന് ഇന്ത്യൻ ബില്ലുകൾ അടയ്ക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഫീസ് ശ്രദ്ധിക്കുക. പി.എൻ.ബി. ലോക്കർ ഉടമകൾ പുതുക്കിയ വാടക അറിയാൻ വെബ്സൈറ്റ് പരിശോധിക്കുക.നവംബർ 1 മുതൽ നിലവിൽ വരുന്ന ഈ മാറ്റങ്ങൾ പ്രയോജനപ്പെടുത്താനും സാമ്പത്തിക കാര്യങ്ങൾ സുഗമമാക്കാനും വേണ്ടി, നിങ്ങളുടെ നോമിനേഷൻ, ആധാർ, അക്കൗണ്ട് വിവരങ്ങൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യുന്നത് ഉചിതമാണ്.ഈ മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഏത് പ്രത്യേക വിഭാഗത്തെക്കുറിച്ച് (ഉദാഹരണത്തിന്, പേടിഎം യു.പി.ഐ. ഉപയോഗിക്കുന്നതിൻ്റെ കൂടുതൽ ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ) അറിയാനാണ് താൽപ്പര്യമെങ്കിൽ, ഞാൻ വിശദീകരിച്ചു നൽകാം.

ഒമാനിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പ്രത്യേക അറിയിപ്പ്; പ്രവാസികള്‍ ശ്രദ്ധിക്കണം

oman customs regulations മസ്‌കത്ത്: ഒമാനിലേക്ക് കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ വരുന്ന യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുതുക്കി ഒമാൻ കസ്റ്റംസ് അതോറിറ്റി. യാത്രക്കാർക്കായി പുതിയ ഗൈഡ് പുറത്തിറക്കിക്കൊണ്ടാണ് അധികൃതർ നിർദ്ദേശങ്ങൾ വ്യക്തമാക്കിയത്. യാത്രക്കാർ പണമോ അമൂല്യ വസ്തുക്കളോ ഒളിപ്പിച്ചു വെക്കരുത് എന്നും, നിശ്ചിത പരിധിയിലുള്ള വസ്തുക്കളുണ്ടെങ്കിൽ കൃത്യമായി വെളിപ്പെടുത്തണം എന്നും കസ്റ്റംസ് നിർദേശിച്ചു. താഴെ പറയുന്ന വസ്തുക്കൾ കൈവശം വെച്ച് രാജ്യത്തേക്കോ പുറത്തേക്കോ പോകുന്ന യാത്രക്കാർ 6,000 ഒമാനി റിയാൽ വരുന്ന പണം, ചെക്കുകൾ, സെക്യൂരിറ്റികൾ, ഓഹരികൾ, പേയ്‌മെൻ്റ് ഓർഡറുകൾ, അമൂല്യ ലോഹങ്ങൾ, സ്വർണ്ണം, വജ്രം, അമൂല്യ കല്ലുകൾ. 6,000 റിയാലിന് തുല്യമായ മറ്റ് കറൻസികൾ കസ്റ്റംസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തണം. കസ്റ്റംസ് വെബ്സൈറ്റ് മുഖേനയും ഡിക്ലറേഷൻ നടത്താവുന്നതാണ്. വ്യക്തിഗത ഉപയോഗത്തിനായി കൊണ്ടുവരുന്ന താഴെ പറയുന്ന വസ്തുക്കൾക്ക് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവുണ്ട്. വിഡിയോ ക്യാമറ, കൊണ്ടുനടക്കാവുന്ന സംഗീതോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടി.വി., റിസീവർ, ബേബി സ്ട്രോളറുകൾ, ഭിന്നശേഷിക്കാരുടെ കസേരകളും സ്ട്രോളറുകളും, കമ്പ്യൂട്ടർ, മൊബൈൽ പ്രിൻ്ററുകൾ, തുണികളും വ്യക്തിഗത വസ്തുക്കളും, വ്യക്തിഗത ആഭരണങ്ങൾ, വ്യക്തിഗത സ്പോർട്സ് ഉപകരണങ്ങൾ, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ. താഴെ പറയുന്ന വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അംഗീകാരം (അനുമതി) നിർബന്ധമാണ്: മരുന്നുകൾ, ഡ്രഗ്സ്, മെഡിക്കൽ മെഷീനുകൾ, ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, വളങ്ങൾ, കീടനാശിനികൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ വസ്തുക്കൾ, എം.എ.ജി. ട്രാൻസ്മിറ്ററുകൾ, ഡ്രോണുകൾ പോലുള്ള വയർലെസ് ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കൾ. അജ്ഞാതരായ വ്യക്തികളിൽ നിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുത്. ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് രാജ്യത്തേക്ക് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ച വസ്തുക്കൾ ഇവയാണ്: എല്ലാ തരത്തിലുമുള്ള ആയുധങ്ങൾ, ലഹരിവസ്തുക്കൾ, സ്ഫോടക വസ്തുക്കൾ, ആയുധങ്ങളുടെ ആകൃതിയിലുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സൈനിക യൂണിഫോമിന് സമാനമായ വസ്ത്രങ്ങൾ, ആനക്കൊമ്പ്. ഭീകരവാദ ധനസഹായത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 98 പ്രകാരം, യാത്രക്കാർ തെറ്റായ വിവരങ്ങൾ നൽകുകയോ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 10,000 റിയാലിൽ കൂടാത്ത പിഴയും ശിക്ഷയായി ലഭിക്കും. സ്ഥാപനങ്ങളാണ് നിയമലംഘനം നടത്തുന്നതെങ്കിൽ 10,000 റിയാലിൽ താഴെ പിഴയും ലംഘനത്തിൽ ഉൾപ്പെട്ട ഫണ്ടുകൾ കണ്ടുകെട്ടലും ആണ് ശിക്ഷ.

യുഎഇയില്‍ സ്വര്‍ണവിലയില്‍ മാറ്റം; പുതിയ നിരക്കുകള്‍ അറിയാം

Dubai Gold prices ദുബായ്: യുഎഇയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ആഗോളതലത്തിൽ, യുഎഇ സമയം രാവിലെ 10ന് സ്‌പോട്ട് വില ഔൺസിന് $4010 ആയിരുന്നു. അതേസമയം, വെള്ളി നേരിയ തോതിൽ ഉയർന്ന് $49.12 ആയി. ദുബായിൽ, വ്യാഴാഴ്ച രാവിലെ 479 ദിർഹത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 24 കാരറ്റിന്‍റെ വില നേരിയ തോതിൽ ഉയർന്ന് 482.75 ദിർഹമായി. അതുപോലെ, ഗ്രാമിന് യഥാക്രമം 22, 21, 18 ദിർഹമായി. “സമീപകാല തിരുത്തലോടെ പോലും സ്വര്‍ണത്തിന്റെ പ്രതീക്ഷകൾ ബുള്ളിഷ് ആയി തുടരാൻ കഴിയും,” ടിക്ക്മില്ലിലെ മാനേജിങ് പ്രിൻസിപ്പൽ ജോസഫ് ഡാഹ്രി പറഞ്ഞു. “2025 ലെ മൂന്നാം പാദത്തിൽ അറ്റ ​​വാങ്ങൽ ശക്തമായി തുടരുന്നതിനാൽ സെൻട്രൽ ബാങ്ക് ഡിമാൻഡ് ശക്തമായി തുടർന്നു, ഈ പാദത്തിൽ ഏകദേശം 220 ടണ്ണും വാർഷിക വരുമാനം 634 ടണ്ണും, സെൻട്രൽ ബാങ്കുകൾ ഡോളറിൽ നിന്ന് അകന്നു മാറുമ്പോൾ സ്ഥിരമായ ഡിമാൻഡ് നിലനിർത്തി.” വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത്, ഓവർ-ദി-കൌണ്ടർ ഇടപാടുകൾ ഉൾപ്പെടെ മൊത്തം ഡിമാൻഡ് 1,313 ടണ്ണിൽ എത്തിയെന്നും ഇത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ത്രൈമാസ ആകെത്തുകയാണെന്നും – ഇത് 146 ബില്യൺ ഡോളറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണ് യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായ രണ്ടാമത്തെ പാദവാർഷിക പലിശ നിരക്ക് കുറച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy