Traffic surveillance; കുവൈത്തിൽ ഈ ​ഗണത്തിൽ വരുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശന നടപടി, ശ്രദ്ധിക്കാം…

Traffic surveillance; റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി കുവൈത്ത് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. പ്രധാന കവലകളിൽ സ്ഥാപിച്ചിട്ടുള്ള സെൻട്രൽ കൺട്രോൾ റൂം കാമറകൾ പൂർണ്ണ സജ്ജമാണെന്നും, ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ തത്സമയം കണ്ടെത്താനും റെക്കോർഡ് ചെയ്യാനും ഇവയ്ക്ക് കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് ഓപ്പറേഷൻസ് റൂമിൽ നിന്നുള്ള തത്സമയ പ്രക്ഷേപണത്തിനിടെ, ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനൻ്റ് കേണൽ ഷഹീൻ അൽ-ഗാരിബ് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പിടികൂടുന്ന പ്രധാന നിയമലംഘനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന മേഖലകളിലാണ് കാമറകളും നിയന്ത്രണ സംവിധാനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • ചുവപ്പ് ലൈറ്റിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ.
  • 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുക.
  • സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ.

ഈ നിയമലംഘനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ നടപടികൾ.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കിനാലൂർ സ്വദേശിയായ ഏഴുകണ്ടി ചാക്കിയോളി മുജീബ് (52) ആണ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിൽ വിവിധ ജോലികൾ ചെയ്തുവരികയായിരുന്നു. പരേതനായ ചാക്കിയോളി അബുവാണ് പിതാവ്. സൈനബയാണ് മാതാവ് ഫാത്തിമ, മാജിദ എന്നിവരാണ് ഭാര്യമാർ. സൈനബ്, സീനത്ത് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.

കുവൈത്തിലെ വിമാനത്താവളങ്ങള്‍ ഇനി വേറെ ലെവല്‍; സുപ്രധാനമായ മാറ്റം

കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല. ഇത് രാജ്യത്തിൻ്റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വ്യോമ, വാണിജ്യ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സംഘടിപ്പിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറിൻ്റെയും മൂന്നാം റൺവേയുടെയും ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ കൺട്രോൾ ടവറിൻ്റെയും മൂന്നാം റൺവേയുടെയും ഉദ്ഘാടനം രാജ്യത്തിൻ്റെ വ്യോമഗതാഗത സംവിധാനത്തിൽ ഒരു സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തിൻ്റെ സമഗ്രമായ വികസന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy