Gold Price; സ്വർണ്ണ വില താഴോട്ട്; ഇനിയും കുറയുമോ? വാങ്ങാൻ ഇതാണോ നല്ല സമയം?

Gold Price; സ്വർണ്ണ വിലയിൽ ഒരാഴ്ചയായി തുടരുന്ന ഇടിവ് നിക്ഷേപകർക്ക് ആശങ്കയും സാധാരണക്കാർക്ക് ആശ്വാസവും നൽകുന്നു. ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള കുതിപ്പിന് താത്കാലിക വിരാമമിട്ട്, ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,280 രൂപയിലും, 14 കാരറ്റ് സ്വർണ്ണ വില ഗ്രാമിന് 7,195 രൂപയിലും, 9 കാരറ്റ് സ്വർണ്ണ വില 4,650 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളത്തിൽ രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് 6,680 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് 7,560 രൂപയായി ഉയർന്നു. തിങ്കളാഴ്ച 840 രൂപ കുറഞ്ഞ് പവന് 91,280 രൂപയിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഒക്ടോബർ 21-നാണ് സ്വർണവില ഈ മാസം ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്; ഒരു പവന് 97,360 രൂപ. ഒക്ടോബർ മൂന്നിന് രേഖപ്പെടുത്തിയ 86,560 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഒക്ടോബർ 8-ന് 90,000 കടന്ന സ്വർണവില പിന്നീട് 89,680 രൂപയിലേക്ക് താഴ്ന്നെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും 90,000 കടന്ന് ഇന്നുവരെ ആ നിലയിൽ തുടർന്നിരുന്നു.

ഡോളർ ശക്തിപ്പെട്ടതാണ് രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുറയാൻ പ്രധാന കാരണം. യു.എസ്-ചൈന വ്യാപാര തർക്കങ്ങളിൽ അയവ് വരുന്നു എന്ന സൂചന സ്വർണത്തിൻ്റെ ‘സുരക്ഷിത നിക്ഷേപം’ എന്ന ഡിമാൻഡ് കുറച്ചു. നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതും സ്വർണവിലയ്ക്ക് തിരിച്ചടിയായി. രാജ്യാന്തര സ്വർണവില നിലവിൽ 3,993 ഡോളറിലാണ്. ഏറെക്കാലത്തിന് ശേഷമാണ് ഇത് 4,000 ഡോളറിന് താഴെയാകുന്നത്. കഴിഞ്ഞ ആഴ്ച ഇത് 4,390 ഡോളർ എന്ന റെക്കോർഡ് നിലയിലെത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy നാളെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കും. ഇതിനായി കാത്തിരിക്കുകയാണ് ആഗോള നിക്ഷേപകർ. കാൽ ശതമാനം പലിശ കുറയ്ക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതിനാൽ, നാളത്തെ പ്രഖ്യാപനം സ്വർണ്ണ വിപണിക്ക് നിർണായകമാകും.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“ജീവനുള്ള പാറ്റയെ മരണം വരെ തൂക്കിക്കൊന്നു”; യുഎഇയിലേക്കുള്ള വിമാനത്തിലെ ജീവനക്കാരന്‍റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Air India Flight Cockroach ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ കാബിൻ കെയർ രേഖപ്പെടുത്തിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. പറക്കുന്നതിനിടെ കണ്ടെത്തിയ “ജീവനുള്ള പാറ്റയെ” “മരണം വരെ തൂക്കിക്കൊന്നു” എന്ന് വിമാനത്തിലെ ഒരു ജീവനക്കാരൻ രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. ഒക്ടോബർ 24ലെ തീയതി രേഖപ്പെടുത്തിയ, വിമാനത്തിൻ്റെ ഔദ്യോഗിക ക്യാബിൻ ഡിഫക്ട് ലോഗ്ബുക്കിൽ കുറിച്ച ഈ കുറിപ്പ് ഓൺലൈനിൽ രസകരമായ പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലൊന്നിലെ വിമാനത്തിലെ ശുചിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് അനുസരിച്ച്, വിമാനം ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ഒരു യാത്രക്കാരനാണ് പാറ്റയെ കണ്ടത്. ഈ സംഭവം ക്യാബിൻ ക്രൂ മെയിൻ്റനൻസ് ലോഗിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: “യാത്രക്കാരൻ ജീവനുള്ള പാറ്റയെ കണ്ടെത്തി – പാറ്റയെ മരണം വരെ തൂക്കിക്കൊന്നു (Cockroach found alive by guest – cockroach hanged to until death).” പാറ്റയെ നിർവീര്യമാക്കി എന്ന് രേഖപ്പെടുത്താനുള്ള അക്ഷരത്തെറ്റോടു കൂടിയുള്ള ശ്രമമായിരിക്കാം ഈ വാചകം. നിലവിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്ന കോക്ക്പിറ്റ് ലോഗ്ബുക്ക് എൻട്രിയുടെ ചിത്രത്തിൽ, ഇൻ-ഫ്ലൈറ്റ് വിനോദോപാധികൾ പ്രവർത്തിക്കാതിരിക്കുക, വാഷ്ബേസിൻ അടഞ്ഞുപോവുക തുടങ്ങിയ സാധാരണ പരാതികൾക്കൊപ്പം തന്നെയാണ് ഈ സംഭവവും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അസാധാരണമായ വാചകം ഇന്ത്യൻ സോഷ്യൽ മീഡിയയിൽ രസകരമായ കമൻ്റുകളുടെ തരംഗം സൃഷ്ടിച്ചു. പാറ്റയെ “വധശിക്ഷക്ക് വിധിക്കണോ” അതോ “ചവിട്ടി അരക്കണോ” എന്ന് ഉപയോക്താക്കൾ തമാശയായി ചർച്ച ചെയ്യുന്നുണ്ട്. ഷൂ മതിയായിരിക്കെ എന്തിനാണ് തൂക്കുമരം ആവശ്യമെന്നും മറ്റുചിലർ ചോദിച്ചു.

യുഎഇ ലോട്ടറിയില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യക്കാരന്‍; ‘ഉറക്കമില്ലാത്ത രാത്രികള്‍’, 225 കോടി രൂപ എങ്ങനെ ചെലവഴിക്കും?

യുഎഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 225 കോടി രൂപ (10 കോടി ദിർഹം) സ്വന്തമാക്കി ഇന്ത്യക്കാരന്‍. അബുദാബിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ മാധവറാവുവിൻ്റെ മകൻ അനിൽകുമാർ ബൊള്ള (29) ആണ് ഈ ഭാഗ്യശാലി. ദിവസങ്ങൾ നീണ്ട സസ്പെൻസിന് ഒടുവിൽ ഇന്നലെയാണ് അധികൃതർ ഭാഗ്യശാലിയുടെ പൂർണവിവരം പുറത്തുവിട്ടത്. ഒക്ടോബർ 18ന് നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്പർ 251018) അനിൽകുമാർ ചരിത്രം തിരുത്തിക്കുറിച്ചത്. 80 ലക്ഷത്തിൽ ഒരവസരം മാത്രമുള്ള കടമ്പ കടന്നാണ് അനിൽകുമാർ സമ്മാനത്തുക മുഴുവനായും സ്വന്തമാക്കിയത്. സമ്മാനവിവരം അധികൃതർ അറിയിച്ചതു മുതൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് അനിൽകുമാർ കടന്നുപോയത്. പെട്ടെന്ന് ലഭിച്ച ഈ വലിയ തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. തൻ്റെ ആദ്യത്തെ ആഡംബരമായി അദ്ദേഹം തീരുമാനിച്ചിരിക്കുന്നത് ഒരു സൂപ്പർ കാർ വാങ്ങാനാണ്. കൂടാതെ, ഈ വിജയം മനസ്സിലുറപ്പിക്കാനായി സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസവും അദ്ദേഹം പ്ലാൻ ചെയ്തിട്ടുണ്ട്. ഈ തുക തൻ്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ വിവേകത്തോടെ നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാൻ സമയമെടുക്കും,” അനിൽകുമാർ പറഞ്ഞു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തെരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. “ആ നമ്പറുകൾ എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. അമ്മയ്ക്ക് വേണ്ടി 11 തെരഞ്ഞെടുത്തു. ഇത് ഈ വിജയത്തിൻ്റെ താക്കോലായി മാറുമെന്ന് ഞാൻ കരുതിയില്ല.” പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുൻപുള്ള ദിവസമാണ് ഈ വിജയം തന്നെ തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നുവെന്നും ഈ വിജയം കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും അനിൽകുമാർ പറഞ്ഞു. തൻ്റെ കഥ സ്വപ്നങ്ങൾ ഒരുനാൾ സത്യമാകുമെന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy