Kuwait Liquor Factories കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിൻ്റെയും പിഎഎഎഫ്ആറിന്റെ സംയുക്ത നീക്കത്തില്‍ അൽ-അബ്ദലിയിൽ രണ്ട് അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ചു അൽ-അബ്ദലി മേഖലയിലെ വാടകക്കെടുത്ത ഫാമുകൾക്കുള്ളില്‍ അനധികൃതമായി മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തുടനീളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി. അൽ-അബ്ദലി ഫാമുകളിൽ പിഎഎഎഫ്ആർ ഇൻസ്പെക്ടർ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് മദ്യനിര്‍മാണശാല കണ്ടെത്തിയത്. പ്രത്യേക സ്ഥലത്ത് സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫാമിലെ തൊഴിലാളി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ഉടൻ തന്നെ പിടികൂടി അൽ-ഖാശ്ആനിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫാമില്‍ മദ്യനിർമ്മാണത്തിനായി പൂർണ്ണമായി സജ്ജീകരിച്ച ഒരു മുറി കണ്ടെത്തുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഇവിടെ നിന്ന് പ്രാദേശികമായി നിർമ്മിച്ച മദ്യം നിറച്ച നിരവധി പ്ലാസ്റ്റിക് കുപ്പികൾ, പുളിപ്പിക്കാനുള്ള ഉപകരണങ്ങൾ, കുപ്പികളിലാക്കാനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഫാം പ്രവാസിക്ക് ഔദ്യോഗിക വാടകക്കരാർ ഇല്ലാതെയാണ് നൽകിയിരുന്നതെന്നും അതിൻ്റെ ഒരു ഭാഗം അനധികൃത മദ്യനിർമ്മാണ ശാലയാക്കി മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. അൽ-ഖാശ്ആനിയയിലെ ഡിറ്റക്ടീവുകൾ ഊർജ്ജിതമായ അന്വേഷണത്തിലൂടെ അൽ-സബാഹിയ മേഖലയിൽ നിന്ന് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഫാമിലെ ഒരു ഭാഗം വാടകയ്ക്ക് എടുത്ത് മദ്യനിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതായി ഇയാൾ സമ്മതിച്ചു. അൽ-അബ്ദലിയിൽ സമാനമായ മറ്റൊരു മദ്യനിർമ്മാണ ശാലയെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ വെളിപ്പെടുത്തി.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
BLS INTERNATIONAL പുതിയ ടെണ്ടറുകളിൽ ബിഡ് ചെയ്യുന്നതിൽ ബിഎൽഎസ് ഇന്റർനാഷണലിന് രണ്ട് വർഷത്തേക്ക് വിലക്ക്; തീരുമാനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, എൻആർഐ സേവനങ്ങൾക്ക് തടസമുണ്ടാകുമോ?
BLS INTERNATIONAL വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ പുറപ്പെടുവിക്കുന്ന പുതിയ ടെണ്ടറുകളിൽ അടുത്ത രണ്ട് വർഷത്തേക്ക് ബിഡ് ചെയ്യുന്നതിൽ നിന്നും ബിഎൽഎസ് ഇന്റർനാഷണൽ സർവ്വീസ് ലിമിറ്റഡിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിലക്കി. വെള്ളിയാഴ്ച്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലോകമെമ്പാടുമുള്ള എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും നയതന്ത്ര തസ്തികകൾക്കും വിലക്ക് ബാധകമാണ്. കോടതി കേസുകളും അപേക്ഷകരുടെ പരാതികളും കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിയന്ത്രണ കാലയളവിൽ പുതിയ ടെണ്ടറുകൾ പുതിയ വെൻഡേഴ്സിന് നൽകുമെങ്കിലും എൻആർഐകൾക്കും ഇന്ത്യൻ യാത്രക്കാർക്കും നിലവിലുള്ള സേവനങ്ങളിൽ യാതൊരു തടസവും ഉണ്ടാകില്ല. സേവന നിലവാരം നിലനിർത്തുന്നതിലും വിദേശ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലുമുള്ള കമ്പനിയുടെ പ്രകടനം രണ്ട് വർഷത്തെ വിലക്ക് മറികടക്കുന്നതിൽ നിർണായകമാകും. നിലവിലുള്ള ബിഎൽഎസ് കേന്ദ്രങ്ങൾ വഴി പാസ്പോർട്ട് പുതുക്കൽ, വിസ പ്രോസസിംഗ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയ്ക്കായി പ്രവാസി ഇന്ത്യക്കാർക്ക് ഇപ്പോഴും അപേക്ഷിക്കാം. വിദേശത്തുള്ള ഇന്ത്യക്കാർക്ക് തടസമില്ലാത്ത വിസ, പാസ്പോർട്ട്, ബയോമെട്രിക് സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ മിഷനുകളുമായുള്ള നിലവിലുള്ള കരാറുകൾ പ്രാബല്യത്തിൽ തുടരുമെന്ന് കമ്പനി അറിയിച്ചു.