Rental Expats in Kuwait കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ, വാടക വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കി. രേഖകളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും ഭവന, സിവിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻ്റെയും റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടി. സ്വദേശികൾക്കും പ്രവാസികൾക്കും ഭരണപരമായ പ്രക്രിയകൾ ലളിതമാക്കാനും പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നു. താമസ വിലാസം, സ്വത്ത് ഉടമസ്ഥത, മോർട്ട്ഗേജിലുള്ള വീടുകൾ എന്നിവയുടെ പുതുക്കലിനാണ് ഈ ചട്ടങ്ങൾ പ്രധാനമായും ബാധകമാവുക. പുതിയ നിയമങ്ങൾ അനുസരിച്ച്, താമസസ്ഥലം മാറുന്നവർ PACI-യിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ പുതിയ ലീസ് കരാർ (വാടക കരാർ), പാസ്പോർട്ട് പകർപ്പ് രേഖകൾ പാസ്പോർട്ട് പകർപ്പ് എന്നീ രേഖകള്‍ സമർപ്പിക്കണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 വാടക ലീസും വൈദ്യുതി മീറ്ററും ഒരേ പേരിലാണെങ്കിൽ, സമീപകാല വൈദ്യുതി ബില്ലും തിരിച്ചറിയൽ രേഖയും ആവശ്യമാണ്. മോർട്ട്ഗേജുള്ള വീടുകളിലെ വിവരങ്ങൾ പുതുക്കാൻ ബാങ്കിൻ്റെ അനുമതിപത്രവും സ്വത്തവകാശ രേഖയും നിർബന്ധമാണ്. സമർപ്പിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി ഒപ്പിട്ട ഒരു പ്രസ്താവനയും നൽകേണ്ടതുണ്ട്. വിവരങ്ങൾ കൃത്യമായി പുതുക്കുന്നത് താമസക്കാർക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കുമെന്ന് പബ്ലിക് അതോറിറ്റി അറിയിച്ചു. വ്യാജ വിവരങ്ങൾ നൽകിയാൽ നിയമപ്രശ്നങ്ങൾക്കും സേവനങ്ങൾ തടസ്സപ്പെടുന്നതിനും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അപേക്ഷകർ എല്ലാ രേഖകളുടെയും ഒറിജിനലുകൾ സഹിതം PACI ഓഫീസുകളിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Gas Leak Kuwait കുവൈത്തിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തം
Gas Leak Kuwait കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം ബുനൈദ് അൽ-ഖാറിലെ അപ്പാർട്ട്മെന്റിലെ കെട്ടിടത്തിലെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. നിമിഷങ്ങൾക്കകം തീജ്വാലകൾ ഉയരുകയും പുക ആകാശത്തേക്ക് പടരുകയും ചെയ്തതോടെ താമസക്കാർ പരിഭ്രാന്തരായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി. സെൻട്രൽ അൽ-ഹിലാലി, അൽ-ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അതിവേഗം സംഭവസ്ഥലത്തെത്തി. ശക്തമായ ചൂടിനെയും കനത്ത പുകയെയും വകവയ്ക്കാതെ തീ നിയന്ത്രണത്തിലാക്കാൻ തീവ്രശ്രമം നടത്തി. കെട്ടിടത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ അവർക്ക് കഴിഞ്ഞു. തീവ്രമായ പോരാട്ടത്തിനൊടുവിൽ, തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. വന്‍ ദുരന്തമാണ് അഗ്നിശമന സേനാംഗങ്ങളുടെ ധീരമായ ഇടപെടലിലൂടെ ഒഴിവാക്കാനായത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ഉടൻതന്നെ വൈദ്യസഹായത്തിനായി അധികൃതർക്ക് കൈമാറി.
Traffic Violation Kuwait വിവിധ ഗതാഗതനിയമലംഘനങ്ങള്‍; കുവൈത്തിൽ 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു
Traffic Violation Kuwait കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെയും നിയമലംഘനങ്ങൾ തടയുന്നതിൻ്റെയും ഭാഗമായി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടറിൻ്റെ കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് (GTD) ശൈഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ബ്രിഡ്ജിൽ വൻതോതിൽ സുരക്ഷാ പരിശോധന നടത്തി. ഒക്ടോബർ ഒന്‍പത് വ്യാഴാഴ്ചയായിരുന്നു ഈ സംയുക്ത കാംപെയിൻ നടത്തിയത്. റോഡ് ഡിപ്പാർട്ട്മെന്റ്, ജഹ്റ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റ്, സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെയും മോട്ടോർ സൈക്കിളുകളെയും സുരക്ഷാ ലംഘനങ്ങൾ നടത്തുന്ന വ്യക്തികളെയും ലക്ഷ്യമിട്ട് പരിശോധന നടത്തിയത്. വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 485 കേസുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ ഒരു പ്രതിയെ പിടികൂടി. പോലീസ് തെരയുന്ന ഒരാളെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 43 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 16 പേരെ തുടർനടപടികൾക്കായി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമവാഴ്ച നിലനിർത്താനും വേണ്ടി എല്ലാ ഗവർണറേറ്റുകളിലും ഇത്തരം ഫീൽഡ് കാമ്പയിനുകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സ്വന്തം സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാൻ എല്ലാ വാഹനമോടിക്കുന്നവരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
മാലിന്യം വലിച്ചെറിയുമ്പോള്‍ ശ്രദ്ധിക്കുക; പ്രവാസികൾക്ക് നാടുകടത്തൽ, കുവൈത്തികൾക്ക് ജയിൽ ശിക്ഷ
കുവൈത്ത് സിറ്റി: രാജ്യത്തുടനീളം പരിസ്ഥിതി നിയമലംഘനങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ എൻവയോൺമെൻ്റൽ പോലീസ് ആകെ 4,856 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,332 എണ്ണം നിസാര കുറ്റകൃത്യങ്ങളാണ്. നിയമലംഘനങ്ങളുടെ സ്വഭാവവും ഗൗരവവും അനുസരിച്ച്, കടുത്ത കുറ്റങ്ങൾക്ക് പ്രവാസികളെ നാടുകടത്തുന്നതിനും കുവൈത്തി പൗരന്മാർക്ക് തടവോ പിഴയോ ലഭിക്കുന്നതിനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. പൊതു സുരക്ഷാ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻവയോൺമെൻ്റൽ പോലീസ്, പൊതു ഇടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് തടയാൻ ഫീൽഡ് പരിശോധനകളും പട്രോളിങും ശക്തമാക്കി. ഈ ഓപ്പറേഷനുകളിലൂടെ നിരവധി നിയമലംഘകരെ പിടികൂടുകയും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ അനുസരിച്ച് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.