UAE Weather അബുദാബി: യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബർ 10, വെള്ളിയാഴ്ച മുതൽ 14, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കുനിന്ന് വ്യാപിക്കുന്ന ന്യൂനമർദ്ദമാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം. ഇതിനുപുറമെ, താരതമ്യേന തണുപ്പും ഈർപ്പവുമുള്ള ഒരു ഉയർന്ന തലത്തിലെ ന്യൂനമർദ്ദവും മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കും. ഈ ദിവസങ്ങളിൽ രാജ്യത്ത് ഒറ്റപ്പെട്ട ഇടവേളകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പ്രധാനമായും വടക്കൻ, കിഴക്കൻ എമിറേറ്റുകളെയാകും ബാധിക്കുക. ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും ചില സമയങ്ങളിൽ മഴയെത്താൻ സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പരിമിതമായ പ്രദേശങ്ങളിൽ ചെറിയ മഞ്ഞുകണങ്ങൾ (Hail) വീഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയെത്തുന്നതോടെ രാജ്യത്തെ താപനിലയിൽ കുറവുണ്ടാകും. കാറ്റ് തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളിൽ നിന്ന് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. കാറ്റ് ചില സമയങ്ങളിൽ ശക്തമാവുകയും പൊടിപടലങ്ങൾ (Dust) ഉയർത്തുകയും ചെയ്യാം. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Malayali Girl Dies in UAE മലയാളി ബാലിക യുഎഇയിൽ മരിച്ചു
Malayali Girl Dies in UAE അബുദാബി: മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.
UAE Visa on arrival മധ്യകാല അവധിക്കാല യാത്ര പ്ലാന്‍ ചെയ്യാം: യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പറക്കാം…
UAE Visa on arrival അടുത്ത ആഴ്ച വരുന്ന മധ്യവർഷ അവധിക്ക് ഒരു യാത്രാ പദ്ധതി തീരുമാനിക്കാൻ ഇതുവരെ വൈകിയിട്ടില്ല. ഒക്ടോബർ 13-നും 19-നും ഇടയിൽ എവിടെയെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങൾ യുഎഇയിലെ താമസക്കാരനോ പൗരനോ ആണെങ്കിൽ, വിസയില്ലാതെ നിരവധി രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. അല്ലെങ്കിൽ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ നിങ്ങൾക്ക് വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങൾ ഇവയാണ്- ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി- ചരിത്രപാഠവും രുചിയാത്രയും ഒരിടത്ത് ആസ്വദിക്കാൻ, ഇപ്പോൾ തന്നെ ജോർജിയയിലെ ടിബിലിസിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ചരിത്രപരമായ ഇടങ്ങൾ കാണാനും രുചികരമായ ഭക്ഷണം ആസ്വദിക്കാനും ഈ നഗരം മികച്ചതാണ്.ദുബായിൽ നിന്നുള്ള യാത്രാ സമയം: ഏകദേശം 3 മണിക്കൂർ 30 മിനിറ്റ്. മാലിദീപ്- മാലിദ്വീപില്‍ കടലിനടിയിലെ ജീവികളെ കാണാനാകും. മാലിദ്വീപിലെ പല റിസോർട്ടുകളും ചില പ്രത്യേക ദ്വീപുകൾ പൂർണ്ണമായും ഏറ്റെടുത്താണ് പ്രവർത്തിക്കുന്നത്. ഭക്ഷണശാലകൾ മുതൽ കിഡ്‌സ് ക്ലബ്ബുകൾ, തീം ഇവന്റുകൾ എന്നിവ വരെ യാത്രക്കാർക്ക് ആവശ്യമായതെല്ലാം ഒരുക്കി നൽകുന്നു. ദുബായിൽ നിന്നുള്ള യാത്രാ സമയം: ഏകദേശം: 4 മണിക്കൂർ 15 മിനിറ്റ്. തായ്ലാന്‍ഡ്- രുചികരമായ ഭക്ഷണത്തിനും ധാരാളം ഷോപ്പിങിനും തെരഞ്ഞെടുക്കാൻ പറ്റിയ ഒരിടമാണ് തായ്‌ലൻഡ്. ദുബായിൽ നിന്നുള്ള യാത്രാ സമയം: ഏകദേശം: 6 മണിക്കൂർ. ബാക്കു, അസർബൈജാൻ- ചില സമയങ്ങളിൽ, കുട്ടികളോടൊത്തുള്ള അസാധാരണമായ അനുഭവങ്ങളാണ് ഏറ്റവും മികച്ച ഓർമ്മകൾ നൽകുന്നത്. അത്തരമൊരു നഗരമാണ് ബാക്കു. ദുബായിൽ നിന്നുള്ള സമയം: ഏകദേശം 2.55 മിനിറ്റ്. ശ്രീലങ്ക- തുക്-തുക്കുകൾ (ഓട്ടോറിക്ഷകൾ), പുരാതന ക്ഷേത്രങ്ങൾ, എങ്ങും നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് എന്നിവ ശ്രീലങ്കയില്‍ കാണാം.