Overtaking at U-Turns കുവൈത്തില്‍ വാഹമോടിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കാലിയാകും

Overtaking at U-Turns കുവൈത്ത് സിറ്റി: യു-ടേണുകളിലും ഹൈവേ എക്സിറ്റുകളിലും മനഃപൂർവം ഗതാഗതം തടസപ്പെടുത്തുകയോ അശാസ്ത്രീയമായി മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ നീക്കങ്ങൾ റോഡ് സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 15 ദിനാറിനും 20 ദിനാറിനും ഇടയിൽ പിഴ ചുമത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ രണ്ട് മാസം വരെ ട്രാഫിക് പോലീസിന് പിടിച്ചെടുക്കാൻ അധികാരമുണ്ട്. ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ തുടർ നിയമനടപടികൾക്കായി ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Norka Care പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് പദ്ധതി, രജിസ്ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു

Norka Care കുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ “നോർക്ക കെയർ” പദ്ധതിയിൽ ചേരാനുള്ള കല കുവൈത്തിന്റെ രജിസ്‌ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു. “ബൾക്ക് എൻറോൾമെൻ്റ്” സംവിധാനം ഉപയോഗിച്ചാണ് കല കുവൈത്ത് നാല് മേഖലകളിലായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമയ്ക്ക് സാധുതയുള്ള നോർക്ക ഐഡി കാർഡ് ഉണ്ടായിരിക്കണം. നോർക്ക ഐഡി കാർഡ് ഉള്ളവരും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ താൽപ്പര്യപ്പെടുന്നവരുമായ അപേക്ഷകർ താഴെ പറയുന്ന രേഖകളുമായി കല കുവൈത്തിന്റെ സെൻ്ററുകളെ സമീപിക്കാവുന്നതാണ്. നോർക്ക ഐഡി കാർഡിന്റെ കോപ്പി, പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്‌പോർട്ട് / ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റ് അനുവദനീയമായ രേഖകൾ) എന്നിവ കൊണ്ടുപോകേണ്ടതാണ്. അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ കല കുവൈത്ത് സെൻ്ററുകളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. രേഖകൾ നേരിട്ട് കൈമാറാൻ ബുദ്ധിമുട്ടുള്ളവർക്ക് norkacare.kalakuwait@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കാവുന്നതാണ്. നോർക്ക റൂട്ട്‌സിന്റെ നോർക്ക ഐഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും ഐഡി കാർഡ് മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർക്കും കല കുവൈത്തിന്റെ മേഖല ഓഫീസുകളുമായോ യൂണിറ്റിൻ്റെ ചുമതലക്കാരുമായോ ബന്ധപ്പെട്ടാൽ അതിനുള്ള അവസരം ലഭ്യമാകും. രജിസ്‌ട്രേഷൻ ആരംഭിച്ചതുമുതൽ നൂറുകണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy