Extra Costs യുഎഇയിലെ പ്രവാസികൾ അറിയാൻ; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ….

Extra Costs ദുബായ്: ദുബായിൽ പുതിയ ഒരു അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ വീട്ടിലേക്കോ താമസം മാറുമ്പോൾ വാടക നിരക്കിന് പുറമേ ചില അധിക ചെലവുകളും ഉണ്ടാകും. ഇജാരി രജിസ്‌ട്രേഷൻ മുതൽ യൂട്ടിലിറ്റി ഡെപ്പോസിറ്റുകളും മൂവിംഗ് കമ്പനി ഫീസുകളും വരെ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ താമസം മാറുന്നതിന് മുമ്പ്, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ലീസ് രജിസ്‌ട്രേഷൻ സംവിധാനമായ ഇജാരി വഴി നിങ്ങളുടെ വാടക കരാർ രജിസ്റ്റർ ചെയ്തിരിക്കണം.

ഇജാരിയിൽ നിങ്ങളുടെ കരാർ രജിസ്റ്റർ ചെയ്യുന്നത് നിങ്ങളുടെ വാടക നിയമപരമായി ബാധകമാക്കുകയും ജല, വൈദ്യുതി കണക്ഷനുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ തുടങ്ങിയ ടെലികോം സേവനങ്ങൾ സജീവമാക്കൽ തുടങ്ങിയ അവശ്യ സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു: നിങ്ങൾ താമസം മാറുന്നതിന് മുമ്പ് നിങ്ങളുടെ വീട്ടുടമസ്ഥൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടും. വാടക കൃത്യമായി തരാതിരുന്നാലോ വീടിന് എന്തെങ്കിലും നാശനഷ്ടം വരുത്തിയാലോ ഈ തുക തിരികെ ലഭിക്കില്ല. അല്ലാത്തപക്ഷം ഈ തുക തിരികെ ലഭിക്കും.

ഇജാരി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ DEWA കണക്ഷന് എടുക്കാൻ ആക്ടിവേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. ദുബായ് മുനിസിപ്പാലിറ്റി നിങ്ങളുടെ വാർഷിക വാടകയുടെ 5 ശതമാനത്തിന് തുല്യമായ ഭവന ഫീസും ഈടാക്കും. ഇത് പ്രതിമാസ DEWA ബില്ലിൽ കാണപ്പെടുന്നതാണ്. ഈ ഫീസ് വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ബാധകമാണ്. നിങ്ങൾ ഒരു പ്രോപ്പർട്ടി ഏജന്റിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, വാടക കരാർ അന്തിമമായിക്കഴിഞ്ഞാൽ നിങ്ങൾ ഒരു ബ്രോക്കർ കമ്മീഷനും നൽകേണ്ടിവരും. നിങ്ങൾ എടുക്കുന്ന വീടിന്റെ വാർഷിക വാടകയുടെ ഏകദേശം 5 ശതമാനം, അല്ലെങ്കിൽ കുറഞ്ഞത് 5,000 ദിർഹമായിരിക്കും കമ്മീഷനായി നൽകേണ്ടി വരിക. മൂവിംഗ് കമ്പനി സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവർക്കും ഫീസ് നൽകേണ്ടി വരും. വൃത്തിയാക്കൽ, നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും നിങ്ങളിൽ നിന്നും പണം ചെലവാകും. ഇന്റർനെറ്റ്, ടിവി, ടെലകോം സജ്ജീകരണങ്ങൾ എന്നിവയ്ക്കും ഗ്യാസ് കണക്ഷൻ എടുക്കുന്നതിനും നിങ്ങൾക്ക് നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Flight Travel യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഈ ദിവസങ്ങൾ യാത്രകൾക്ക് മികച്ചത്, ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാം

Flight Travel ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ശൈത്യകാല അവധിക്കും ക്രിസ്മസ് അവധിക്കും യാത്രകൾ പോകാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങളെങ്കിൽ യാത്രകൾക്കായി ഈ ദിവസങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി വിമാന ടിക്കറ്റുകളിൽ വലിയ തുക തന്നെ ലാഭിക്കാൻ കഴിയും. നവംബർ മാസത്തിലെ ഈ ദിവസങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് ആയിരക്കണക്കിന് ദിർഹം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. യുഎഇയിൽ നിന്ന് അന്താരാഷ്ട്ര ട്രിപ്പുകൾ പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നാണ് യുഎഇയിലെ യാത്രാ പ്ലാറ്റ്‌ഫോമായ എക്‌സ്പീഡിയ പുറത്തുവിട്ട ‘ഫാൾ ട്രാവൽ ഔട്ട്ലുക്ക്’ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നവംബർ 11,19 എന്നീ തീയതികളിൽ യാത്ര പ്ലാൻ ചെയ്താൽ ടിക്കറ്റ് നിരക്കിൽ വലിയ ലാഭം നേടാമെന്ന് റിപ്പോർട്ടിൽ പറയുന്നു. നവംബർ 24 ആണ് ഏറ്റവും കൂടുതൽ ചെലവ് വരുന്ന തീയതിയായി പറയുന്നത്. എന്നാൽ പണം ലാഭിക്കുന്നതിനോടൊപ്പം, വിമാനത്താവളത്തിലെ തിരക്കും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നവംബർ 20 മുതൽ 22 വരെയുള്ള ദിവസങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിമാന നിരക്കുകൾ കുറയുക മാത്രമല്ല നവംബർ മൂന്നാം ആഴ്ചയോടെ റൂട്ടുകളും ശാന്തമാകുമെന്നും, ഇത് യുഎസ്, കാനഡ തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് മികച്ച അവസരമായി മാറുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ യുഎഇയിലെ വേനൽക്കാലത്തെ ഉയർന്ന നിരക്കുകളേക്കാൾ വളരെ ആകർഷകമായ നിരക്കുകളാണ് നൽകിയിട്ടുള്ളത്. യുഎഇയിലെ കൂടുതൽ ആളുകളും ശൈത്യകാല അവധികളിലാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. ജോർജിയ, അസർബൈജാൻ, അർമേനിയ, കിഴക്കൻ യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളാണ് നിലവിൽ മിക്ക പ്രവാസികളും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. ടിക്കറ്റ് നിരക്ക് കുറവ് അറിയാൻ അലേർട്ടുകൾ സജ്ജീകരിക്കണം. ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ഇളവുകളുള്ളവ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. വിമാന ടിക്കറ്റും താമസവും ഒരുമിച്ച് ബുക്ക് ചെയ്യുന്നത് വഴിയും പണം ലാഭിക്കാം.

UAE Court സുഹൃത്തിൽ നിന്നും 20 ലക്ഷം ദിർഹം കടംവാങ്ങി; പിന്നെ തർക്കം, ഒടുവിൽ ഇടപെട്ട് യുഎഇ കോടതി

UAE Court ദുബായ്: സുഹൃത്തിൽ നിന്നും വായ്പയായി വാങ്ങിയ 2 മില്യൺ ദിർഹം തിരികെ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അറബ് യുവാവിനെതിരെ സുഹൃത്ത് നൽകിയ കേസിലാണ് ഉത്തരവ്. താൻ വായ്പയായി വാങ്ങിയത് വെറും 1 മില്യൺ ദിർഹം മാത്രമാണെന്നും അനുചിതമായി പലിശ ആവശ്യപ്പെടുകയാണെന്നുമുള്ള അറബ് യുവാവിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദുബായ് സിവിൽ കോടതി ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

മൂന്ന് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് പറഞ്ഞായിരുന്നു അറബ് വംശജൻ സുഹൃത്തിൽ നിന്നും പണം വാങ്ങിയത്. 2024 ഡിസംബറിലായിരുന്നു പണം കടം നൽകിയതെന്നാണ് വാദി പറയുന്നത്. പണം തിരികെ നൽകണമെന്ന് താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാൾ തിരികെ നൽകിയില്ലെന്നും വാദി വ്യക്തമാക്കി. കടം വാങ്ങിയ തുക ഉൾപ്പെടെ 500,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

താൻ കടംവാങ്ങിയിട്ടുണ്ടെന്നും എന്നാൽ ഒരു മില്യൺ ദിർഹമാണ് താൻ വാങ്ങിയതെന്നും അറബ് വംശജൻ വാദിച്ചു. ഇതിൽ താൻ ഇതിനകം 100,000 ദിർഹം തിരിച്ചടച്ചിരുന്നു, 900,000 ദിർഹം കുടിശ്ശികയുണ്ടെന്നും പലിശ ഈടാക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും അറബ് വംശജൻ കോടതിയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ഇയാൾ കോടതിയിൽ ഹാജരാക്കി. എന്നാൽ ഒപ്പിട്ട ഐഒയു, യുഎഇ എവിഡെൻസ് നിയമത്തിന്റെ കീഴിൽ പണം വാങ്ങിയെന്നതിന്റെ തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി തന്റെ ഒപ്പാണിതെന്ന കാര്യം നിഷേധിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ഈ രേഖ ഇദ്ദേഹത്തിന് എതിരെയുള്ള നിർണായക തെളിവാണെന്നും കോടതി വ്യക്തമാക്കി. 2 മില്യൺ ദിർഹം മുഴുവൻ വായ്പയും 5 ശതമാനം വാർഷിക പലിശയും തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടു. അതേസമയം, അധിക നഷ്ടപരിഹാരമായി 500,000 ദിർഹം നൽകണമെന്ന വാദിയുടെ ആവശ്യം കോടതി നിരസിച്ചു.

Nol Card ഒറ്റടിക്കറ്റിൽ ഒരുപാട് യാത്രകൾ നടത്താം; യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായ നോൾ കാർഡ്

Nol Card ദുബായ്: ദുബായിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ് നോൾ കാർഡ്. ദുബായ് പ്രവാസികൾക്ക് ഇത് വെറുമൊരു യാത്രക്കാർഡ് മാത്രമല്ല, മറിച്ച് ദൈനംദിന ജീവിതം ലാഭകരവും എളുപ്പവുമാക്കുന്ന ഒരു സംവിധാനം കൂടിയാണ്. ദുബായിലെ ജീവിതത്തിൽ മെട്രോ, ബസ്, ട്രാം, വാട്ടർ ടാക്‌സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഏതൊരാൾക്കും നോൾ കാർഡ് അത്രയേറെ പ്രധാനപ്പെട്ടതാണ്. ദിവസേന ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ യാത്ര ചെയ്യുന്നവരാണെങ്കിൽ നോൾ കാർഡ് വഴി നല്ല ഒരു തുക തന്നെ ലഭിക്കാൻ കഴിയും. അതായത് ഓരോ യാത്രക്കും ടിക്കറ്റ് എടുക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ നോൾ കാർഡ് വഴി ടിക്കറ്റുകൾ എടുക്കാം.

നിങ്ങൾ സഞ്ചരിക്കുന്ന ദൂരം അനുസരിച്ച് മാത്രമേ കാർഡിൽ നിന്ന് പണം എക്‌സ്ട്രായായി ഈടാക്കുകയുള്ളൂവെന്നതാണ് പ്രധാന സവിശേഷത. ദുബായിലാണ് ജോലി പക്ഷെ താമസം മറ്റ് എമിറേറ്റുകളിൽ ആണെങ്കിൽ യാത്ര ചെയ്യുന്ന ഇത്തരം പ്രവാസികൾക്ക് പേഴ്‌സണൽ നോൾ കാർഡ് അല്ലെങ്കിൽ പ്രതിവാര പാസുകൾ എടുക്കാം. ഈ പാസ് എടുത്താൽ ഇത്ര യാത്ര മാത്രമേ ചെയ്യാൻ പാടുള്ളു എന്നില്ല. പകരം ഒരു നിശ്ചിത തുക നൽകി ഒരുപാട് യാത്രകൾ നടത്താൻ കഴിയും. മെട്രോയിൽ നിന്ന് ബസ്സിലേക്കോ തിരിച്ചോ യാത്ര ചെയ്യുമ്പോൾ ഒരു നിശ്ചിത സമയത്തിനുള്ളതാണ് ഈ യാത്രകൾ എങ്കിൽ രണ്ടാമതും ടിക്കറ്റ് എടുക്കേണ്ടതില്ല. ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന സമയം ഒഴിവാക്കാമെന്നതാണ് നോൾ കാർഡിന്റെ മറ്റൊരു പ്രധാന നേട്ടം.

ദുബായിലെ മെട്രോ, ബസ്, ട്രാം, വാട്ടർ ബസ്, ടാക്‌സി തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനത്തിലും ഈ നോൾ കാർഡ് ഉപയോഗിക്കാം. അതിനാൽ ഓരോ ബസിലും, മെട്രോയിലും ഓരോ ടിക്കറ്റുകൾ എടുക്കുന്ന വലിയ ബുദ്ധിമുട്ട് ഇത് വഴി ഒഴിവാക്കാം. നോൾ കാർഡ് റീചാർജ് ചെയ്യാനും വളരെ എളുപ്പമാണ്. മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, അംഗീകൃത റീട്ടെയിൽ ഔട്ട് ലെറ്റുകൾ, ഓൺലൈൻ ആപ്ലിക്കേഷനുകൾ എന്നിവ വഴി വേഗത്തിലും എളുപ്പത്തിൽ റീചാർജ് ചെയ്യാനുള്ള സൗകര്യവും പ്രവാസികൾക്ക് നൽകുന്നു. ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളിലും ഫീസ് അടയ്ക്കാൻ നോൾ കാർഡ് ഉപയോഗിക്കാം.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയിൽ വിസിറ്റ് വിസയിലെത്തുന്നവർക്ക് 3 മാസത്തെ താമസത്തിന് എത്ര ചെലവ് വരും? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

UAE Visit Visa യുഎഇ: ജോലി കണ്ടെത്താനും അവധി ആഘോഷിക്കാനും ബന്ധുക്കളോടൊപ്പം നിൽക്കാനുമൊക്കെയായി നിരവധി പേരാണ് വിസിറ്റ് വിസയിൽ യുഎഇയിലെത്തുന്നത്. എന്നാൽ, വിസിറ്റ് വിസയിൽ മൂന്ന് മാസം യുഎഇയിൽ താമസിക്കാൻ വരുന്ന ചെലവുകൾ, യാത്ര, എന്നിവയെ കുറിച്ച് എത്ര പേർക്ക് കൃത്യമായ ധാരണയുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം. യുഎഇയിൽ നിലനിൽക്കുന്ന വിസ പരിഷ്‌കരണങ്ങൾ വിസിറ്റ് വിസയിൽ വരുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടാനും സാധ്യതയുണ്ട്. നിലവിൽ 90 ദിവസത്തെ സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസകളാണ് നൽകി വരുന്നത്. വിസയുടെ കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ യുഎഇ വീട്ടുകയോ അല്ലെങ്കിൽ വിസ പുതുക്കുകയോ ചെയ്യണം. വിസ ഫീസ്, താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഉൾപ്പെടെ ഒരാൾക്ക് ഏകദേശം 9,200 മുതൽ 14,100 ദിർഹം വരെയാണ് തുക വരികയെന്നാണ് കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അതായത് ഏകദേശം 2 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലായാണ് മൂന്ന് മാസത്തേക്ക് ചെലവ് വരാൻ സാധ്യതയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാസത്തേക്ക് താമസം, വൈദ്യുതി ബിൽ എന്നിവയ്ക്കായി 5,000 മുതൽ 8,000 ദിർഹം വരെ മാറ്റി വെയ്‌ക്കേണ്ടതായി വരും.

താമസിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെയും ജീവിതരീതിയെയും ആശ്രയിച്ച് ഈ കണക്കുകൾ മാറാനുള്ള സാധ്യതയുമുണ്ട്. എങ്കിലും അധിക ചെലവിലാതെ കഴിയാൻ ഈ തുക ആവശ്യമായി വരും. ഫീസിനൊപ്പം 300 മുതൽ 500 ദിർഹം വരെ വരുന്ന ഹെൽത്ത് ഇൻഷുറൻസും യുഎഇയിൽ നിർബന്ധമാണ്. യുഎഇയിൽ ഉണ്ടായിരുന്ന ഗ്രേസ് പിരീഡ് ഒഴിവാക്കി എന്നത് വിസിറ്റ് വിസക്കാർക്ക് തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞാൽ മുമ്പ് 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നു എന്നാൽ ഇനി അത് നടക്കില്ല. വിസയുടെ കാലാവധി കഴിഞ്ഞാൽ ഉടൻ ഓരോ ദിവസത്തിനും 50 ദിർഹം ഫൈൻ നൽകേണ്ടതാണ്. അതിനാൽ വിസയുടെ കാലാവധി കഴിഞ്ഞാൽ ഉടൻ എക്‌സിറ്റ് ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യണം. ഭക്ഷണത്തിനായി ഏകദേശം 2,500 മുതൽ 3,500 ദിർഹം വരെയാണ് മൂന്ന് മാസത്തേക്ക് ചെലവാകുക. എന്നാൽ റൂം ഷെയറിങ് നടത്തുന്ന ഒരാൾ ആണെങ്കിൽ ഭക്ഷണത്തിനും അധിക തുക വരില്ല.

യാത്രകൾക്കായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതായിരിക്കും നല്ലത് അങ്ങനെ ആണെങ്കിൽ ബസ്, മെട്രോ എന്നിവ ഉപയോഗിച്ച് 1,500 ദിർഹത്തിനുള്ളിൽ ഗതാഗത ചെലവ് ചുരുക്കാം. വിസിറ്റ് വിസയിൽ യുഎഇയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ കഴിയില്ല. ഈ വിസ ജോലി അന്വേഷണത്തിനായി ഉപയോഗിക്കാമെങ്കിലും ജോലി ചെയ്യാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് നിയമലംഘനമാണ്.

Flight Ticket ഇന്ത്യയിൽ എംബിബിഎസ് പഠിക്കാം; അതും ദുബായ് – ലണ്ടൻ വിമാന ടിക്കറ്റിന്‍റെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ

Flight Ticket പ്രവാസി വിദ്യാർഥികൾക്ക് (NRI) ഇന്ത്യയിൽ ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (MBBS) പഠിക്കാനുള്ള ചിലവ് ദുബായിൽ നിന്ന് ലണ്ടനിലേക്കുള്ള ഒരു വൺവേ വിമാന ടിക്കറ്റിനേക്കാൾ കുറവാണ്. “ഇന്ത്യയിൽ, എൻആർഐ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒരു വർഷത്തേക്ക് 18,000 ഇന്ത്യൻ രൂപയ്ക്ക് (ഏകദേശം 1,000 ദിർഹത്തിൽ താഴെ) അഡ്മിഷൻ നേടാനാകും,” യൂണിക് വേൾഡ് എജ്യുക്കേഷൻ്റെ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് തലവൻ അസാനുൽ അമീൻ പറഞ്ഞു. “ഇവിടെ യുഎഇയിൽ, സ്കൂൾ ഫീസ് ഒരു മാസം 1,000 ദിർഹമിലധികമാണ്, എന്നാൽ ഞാൻ പറയുന്നത് അതിലും കുറഞ്ഞ തുകയ്ക്ക് ഒരു വർഷത്തെ മുഴുവൻ MBBS ട്യൂഷൻ ഫീസിനെക്കുറിച്ചാണ്.” ഒന്‍പതാമത് ഗൾഫ് ന്യൂസ് എഡ്യൂഫെയർ ദുബായ് 2025-ലെ പ്രത്യേക സെഷനിൽ സംസാരിക്കവെ, മെഡിക്കൽ പ്രവേശനത്തിനായി വിദ്യാർഥികൾ ഇന്ത്യയിലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) എഴുതണമെന്ന് അമീൻ പറഞ്ഞു. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. “ഒരു കുട്ടിക്ക് NEET-ൽ 720-ൽ 670-ഓളം മാർക്ക് നേടാൻ കഴിഞ്ഞാൽ, 1,000 ദിർഹമിൽ താഴെ ഫീസിൽ സർക്കാർ മെഡിക്കൽ കോളേജിലെ പ്രവേശനം ഏകദേശം ഉറപ്പാണ്,” അദ്ദേഹം പറഞ്ഞു. യൂണിക് വേൾഡ് എജ്യുക്കേഷൻ്റെ NEET പരിശീലന പരിപാടിയിലൂടെ വിജയം നേടിയ വിദ്യാർഥികളെ അമീൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി: ഫാത്തിമത്ത് ഹന (അബുദാബി): 677 മാർക്ക്, കാർത്തിക് എം.കെ.: 645 മാർക്ക്, ആലിയ റുമാന: 631 മാർക്ക്. ഇവരെല്ലാവരും നിലവിൽ ഇന്ത്യയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രതിവർഷം ഏകദേശം 18,000 ഇന്ത്യൻ രൂപ (ഏകദേശം 750 ദിർഹം) മാത്രം ഫീസ് നൽകിയാണ് പഠിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പ്രവേശന പരീക്ഷകളിൽ ഒന്നാണ് NEET എന്ന് അമീൻ പറഞ്ഞു. 2025 മെയ് മാസത്തിൽ നടന്ന NEET-UG പരീക്ഷ 2.2 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് എഴുതിയത്, ഇതിൽ ഏകദേശം 1.2 ദശലക്ഷം പേർ യോഗ്യത നേടി.

Big Ticket ‘കാര്യമായിട്ട് പറഞ്ഞതാണോ വിശ്വസിക്കാനാകുന്നില്ല’, യുഎഇയിലെ പ്രവാസിക്ക് വന്‍തുകയുടെ ബിഗ് ടിക്കറ്റ് സമ്മാനം

Big Ticket അബുദാബി: കഴിഞ്ഞ 25 വർഷമായി ദുബായിൽ താമസിക്കുന്ന ലെബനീസ് മാർക്കറ്റിങ് പ്രൊഫഷണലായ ചുക്രി ഹെലയേലിന് (57) ഒടുവിൽ ഭാഗ്യം കടാക്ഷിച്ചു. വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ, അദ്ദേഹം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ 50,000 ദിർഹം (Dh50,000) സമ്മാനം നേടി. സമ്മാനം ലഭിച്ച വിവരം ഷോയുടെ അവതാരകൻ റിച്ചാർഡ് വിളിച്ചറിയിച്ചപ്പോൾ ഹെലയേൽ ആശ്ചര്യത്തോടെ പ്രതികരിച്ചു: “നിങ്ങൾ കാര്യമായിട്ടാണോ? അവിശ്വസനീയം, നന്ദി.” ടിക്കറ്റ് നമ്പർ 401060. താൻ വർഷങ്ങളായി ഈ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് ഹെലയേൽ പറഞ്ഞു. “ഒരുപാട് കാലമായി ദുബായിൽ താമസിക്കുന്നതുകൊണ്ട് ബിഗ് ടിക്കറ്റിനെക്കുറിച്ച് എനിക്കറിയാം. അങ്ങനെയാണ് ടിക്കറ്റെടുക്കാൻ തുടങ്ങിയത്,” അദ്ദേഹം വ്യക്തമാക്കി. “ഇത്രയും വർഷത്തെ ശ്രമത്തിന് ശേഷം, ഞാൻ വിജയിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ വന്നപ്പോൾ എനിക്ക് അത്ഭുതമായി! ആദ്യം ഇതൊരു തട്ടിപ്പായിരിക്കുമോ എന്ന് കരുതി. എന്നാൽ അത് സ്ഥിരീകരിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി, എങ്കിലും എനിക്കിപ്പോഴും അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.” പല വിജയികളെയും പോലെ സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ ചേർന്നല്ല, മറിച്ച് ഒറ്റയ്ക്കാണ് ഹെലയേൽ ടിക്കറ്റ് വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് ലഭിച്ചാൽ ചെയ്യാനുള്ള പദ്ധതികളാണ് താൻ ആസൂത്രണം ചെയ്തിരുന്നതെന്നും അതുകൊണ്ട് സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്തായാലും, തീർച്ചയായും ബിഗ് ടിക്കറ്റിൽ എൻ്റെ ഭാഗ്യം പരീക്ഷിക്കുന്നത് തുടരും. മറ്റുള്ളവരോട് എനിക്ക് പറയാനുള്ള സന്ദേശം ഇതാണ്: നിങ്ങൾ ടിക്കറ്റെടുക്കാൻ ആ ധൈര്യം കാണിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് എന്ത് നേടാൻ കഴിയുമെന്ന് ഒരിക്കലും അറിയില്ല,” ഹെലയേൽ പറഞ്ഞു.

Airfares യുഎഇയിൽ ഒന്‍പത് ദിവസത്തെ അവധി? ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്കുകൾ വർധിക്കും

Airfares യുഎഇയിലെ താമസക്കാർ വരാനിരിക്കുന്ന ഡിസംബർ മാസത്തെ അവധിക്കാലത്ത് യാത്ര ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ഉചിതം. അവധിക്കാലം അടുക്കുമ്പോൾ വിമാന ടിക്കറ്റ് നിരക്ക് 50 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നവംബർ അവസാനം വരെ കാത്തിരിക്കുന്നതിനേക്കാൾ, ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ശരാശരി 30 മുതൽ 40 ശതമാനം വരെ ലാഭിക്കാൻ സാധിക്കും. “ഇന്ന് ഏകദേശം 2,800 ദിർഹം വിലയുള്ള ദുബായ്-ലണ്ടൻ പോലുള്ള ഒരു ജനപ്രിയ റൂട്ടിലെ നിരക്ക് നവംബർ അവസാനത്തോടെ 3,800-4,200 ദിർഹമായി എളുപ്പത്തിൽ വർധിച്ചേക്കാം. ഡിസംബറിനോട് അടുക്കുന്തോറും വില വർധനവ് കുത്തനെ ഉയരും. അതുകൊണ്ടാണ് അവധിക്കാല യാത്രകൾക്ക് എത്രയും വേഗം ബുക്ക് ചെയ്യാൻ നിര്‍ദേശിക്കുന്നത്,” മുസാഫിർ ഡോട്ട് കോം സി.ഒ.ഒ. റാഹീഷ് ബാബു പറഞ്ഞു. നിലവിൽ, പ്രധാന അന്താരാഷ്ട്ര റൂട്ടുകളിൽ ദുബായിൽ നിന്നുള്ള റൗണ്ട് ട്രിപ്പ് നിരക്കുകൾ മത്സരാധിഷ്ഠിതമാണ്. “എന്നാൽ, ഡിസംബർ 20 മുതൽ 28 വരെയുള്ള തിരക്കേറിയ തീയതികളിൽ, ലക്ഷ്യസ്ഥാനം അനുസരിച്ച് നിരക്കുകൾ സാധാരണയായി 30 മുതൽ 50 ശതമാനം വരെ വർധിക്കാറുണ്ട്. ഉയർന്ന ഡിമാൻഡ്, പരിമിതമായ സീറ്റുകൾ, അവധിക്കാലത്തെ വർദ്ധിച്ച എയർലൈൻ നിരക്കുകൾ എന്നിവയാണ് ഈ പാറ്റേണിന് കാരണം,” ബാബു കൂട്ടിച്ചേർത്തു. 2025-ലെ അവസാന പൊതു അവധിക്കാലത്ത്, ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനായി യുഎഇ നിവാസികൾക്ക് ഡിസംബർ രണ്ട് (ചൊവ്വ), മൂന്ന് (ബുധൻ) എന്നീ ദിവസങ്ങളിൽ അവധി ലഭിക്കാൻ സാധ്യതയുണ്ട്. ഒൻപത് ദിവസത്തെ അവധി- ഡിസംബർ ഒന്ന് (തിങ്കൾ), നാല് (വ്യാഴം), അഞ്ച് (വെള്ളി) എന്നീ ദിവസങ്ങളിൽ വാർഷിക അവധിയെടുത്താൽ, രണ്ട് വാരാന്ത്യങ്ങൾ ഉൾപ്പെടെ ഒൻപത് ദിവസത്തെ നീണ്ട അവധി ആസ്വദിക്കാൻ സാധിക്കും. ഈദ് അൽ ഇത്തിഹാദ്, ക്രിസ്മസ്, ന്യൂ ഇയർ അവധികൾ പ്രമാണിച്ച് ധാരാളം യുഎഇ നിവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാലാണ് ഡിസംബറിൽ വിമാന നിരക്ക് കുതിച്ചുയരുന്നത്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (DXB), എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ് പോലുള്ള പ്രമുഖ കാരിയറുകൾ ഡിസംബറിലെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് തിരക്കേറിയ യാത്രാ സീസണുകൾക്കായി മുന്നറിയിപ്പുകൾ സാധാരണയായി നൽകാറുണ്ട്.

flight ticket price പ്രവാസികള്‍ക്ക് ആശ്വാസം, വിമാനടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകുമെന്ന് ഡിജിസിഎ; കൂടുതല്‍ സര്‍വീസുകളുണ്ടാകും

flight ticket price ന്യൂഡല്‍ഹി: ദീപാവലി ഉത്സവ സീസൺ അടുത്തിരിക്കെ, വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനവ് തടയാൻ ഇടപെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ടിക്കറ്റ് നിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്ത ശേഷം, കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താൻ വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി. വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത്, ഉത്സവകാലയളവിൽ ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ നിലനിർത്താനും കൂടുതൽ സർവീസുകൾ നടത്താനും വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടു. യാത്രാനിരക്ക് അവലോകനം: പ്രധാന റൂട്ടുകളിലെ വിമാന യാത്രാനിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്ത ശേഷമാണ് റെഗുലേറ്റർ ഈ നടപടി സ്വീകരിച്ചത്. ഉത്സവകാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിൻ്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ അറിയിച്ചു. ഡിജിസിഎയുടെ നിർദ്ദേശത്തോട് പ്രതികരിച്ച്, പ്രധാന വിമാനക്കമ്പനികൾ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുന്ന അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഇൻഡിഗോ 42 സെക്ടറുകളിലായി ഏകദേശം 730 അധിക വിമാനങ്ങൾ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 20 റൂട്ടുകളിലായി ഏകദേശം 486 അധിക സർവീസുകൾ, സ്പൈസ് ജെറ്റ് 38 സെക്ടറുകളിലായി 546 അധിക സർവീസുകൾ, ഉത്സവ സീസണിൽ യാത്രക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിമാന നിരക്കുകളിലടക്കം കർശനമായ മേൽനോട്ടം വഹിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

Rain Alert യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അലേർട്ട് പ്രഖ്യാപിച്ചു

Rain Alert ദുബായ്: ഞായറാഴ്ച്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത് കനത്ത മഴ. ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തി പ്രാപിച്ചതോടെ യുഎഇയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകളും പുറപ്പെടുവിച്ചു. പൊതുജനങ്ങൾ പുറത്തേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലേർട്ട് അർത്ഥമാക്കുന്നത്. ഓറഞ്ച് അലേർട്ട് കൂടുതൽ ഗുരുതരമാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ താമസക്കാരും സന്ദർശകരും അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും വേണം. ഖോർഫക്കാൻ മേഖലയിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുകയും തിരമാലകൾ ഉയരുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടർന്ന് പലയിടത്തും റോഡുകളിൽ വെള്ളം കയറി. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാറ്റഗറി 1 ചുഴലിക്കാറ്റായി മാറുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy