Chewing Gum ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി; കുവൈത്തിൽ പ്രവാസി മലയാളിയെ ആദരിച്ചു

Chewing Gum കുവൈത്ത് സിറ്റി: ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയ പ്രവാസി മലയാളിയെ കുവൈത്തിൽ ആദരിച്ചു. ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം നേരിട്ട കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ പ്രവാസി കെ വി ഇസ്മയിലിനെയാണ് കുവൈത്തിൽ ആദരിച്ചത്. കുവൈത്തിലെ സുഹൃത്തുക്കളുടെ ഹലോ തേർസ്‌ഡേ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ഇദ്ദേഹത്തിന് ആദരവ് നൽകിയത്. സാൽമിയയിൽ വെച്ചാണ് ആദവ് ചടങ്ങ് നടന്നത്.

മെഹബൂബ് നടമ്മൽ ഇസ്മയിലിന് മൊമന്റോ കൈമാറി. ഹാബീൽ ഹാരിസ്, ഫാത്തിമ മുഹമ്മദ് തുടങ്ങിയവർ ഖുർആൻ പാരായണം നടത്തി. കുട്ടിയെ രക്ഷിച്ച സംഭവത്തെ കുറിച്ചും അന്നത്തെ സാഹചര്യങ്ങളെ കുറിച്ചും അനുഭവത്തെക്കുറിച്ചും ഇസ്മയിൽ ചടങ്ങിൽ വിശദീകരിച്ചു.

കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശിയാണ് ഇസ്മയിൽ. കുവൈത്തിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് ച്യൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ ഇസ്മയിൽ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Work Permit Guarantees സ്വകാര്യ മേഖലയിലെ ചില വർക്ക് പെർമിറ്റ് ഗ്യാരണ്ടികൾ റദ്ദാക്കി കുവൈത്ത്

Work Permit Guarantees കുവൈത്ത് സിറ്റി: തൊഴിലുടമകൾക്കുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി നിരവധി സാമ്പത്തിക ഗ്യാരണ്ടികൾ നിർത്തലാക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2025 ലെ 1377 -ാം നമ്പർ അഡ്മിനിസ്‌ട്രേറ്റീവ് റെസല്യൂഷനിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നടപടി.

ക്ലീനിംഗ്, സെക്യൂരിറ്റി, ഹാൻഡിലിംഗ് സർവ്വീസുകൾ എന്നിവയ്ക്ക് ഉൾപ്പെടെയുള്ള ഗ്യാരണ്ടികളാണ് നിർത്തലാക്കിയത്. ഇതിന് പുറമെ ഹാജരാകാത്ത ജീവനക്കാർക്കുള്ള വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഗ്യാരണ്ടികളും അന്തിമ ജുഡീഷ്യൽ വിധികൾ പുറപ്പെടുവിച്ച തൊഴിലാളികൾക്കുള്ള പെർമിറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വാണിജ്യ ലൈസൻ സുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഗ്യാരണ്ടികളും നിർത്തിലാക്കിയിട്ടുണ്ട്.

കുവൈത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

Gold Rate കുവൈത്തിലെ സ്വർണ്ണ നിരക്കിൽ മാറ്റം

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവില ഉയർന്നു. കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 38.50 കുവൈത്ത് ദിനാറാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 35.30 കെഡിയും ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 28.90 കെഡിയുമാണ് നിരക്ക്. 24 കാരറ്റ് സ്വർണ്ണം എട്ട് ഗ്രാമിന് 308 കെഡിയാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വർണ്ണം 8 ഗ്രാമിന് 282.40 കെഡിയാണ് ഇന്നത്തെ വില. 8 ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 231.20 കെഡിയാണ് ഇന്ന് വില. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 471.97 കുവൈത്ത് ദിനാറാണ് ഇന്നത്തെ നിരക്ക്.

അമേരിക്കൻ സർക്കാരിന്റെ പ്രവർത്തനം താത്കാലികമായി സ്തംഭിക്കുമോ എന്ന ആശങ്കയും യുഎസ് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകളും ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. ആഗോള തലത്തിലും സ്വർണ്ണവിലയിൽ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.

Kuwait invalid narcotics arrest അസാധുവായ മയക്കുമരുന്ന് അറസ്റ്റ് കേസിൽ രണ്ട് പേരെ കുവൈത്ത് കോടതി കുറ്റവിമുക്തരാക്കി

Kuwait invalid narcotics arrest കുവൈത്ത് സിറ്റി: മയക്കുമരുന്നും ലഹരിവസ്തുക്കളും ഉപയോഗത്തിനായി കൈവശം വെച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനും ചുമത്തിയ കുറ്റങ്ങളിൽ നിന്ന് രണ്ട് വ്യക്തികളെ ക്രിമിനൽ കോടതി വെറുതെ വിട്ടു. പ്രതിഭാഗം അഭിഭാഷകനായ അബ്ദുള്ള അൽ-അലന്ദ വാദിച്ചത്, ‘ഫ്ലാഗ്രൻ്റ് ഡെലിക്റ്റോ’യുടെ (Flagrante Delicto – കുറ്റം ചെയ്യുമ്പോൾ തന്നെ പിടികൂടുക) അഭാവം കാരണം അറസ്റ്റ്, തിരച്ചിൽ, തൊണ്ടിമുതൽ പിടിച്ചെടുക്കൽ നടപടികൾ അസാധുവാണെന്നാണ്. പ്രതികളെ കുറ്റം ചെയ്യുമ്പോൾ കൈയോടെ പിടികൂടിയിട്ടില്ലെന്നും, കേസ് രേഖകൾ സംശയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും വ്യക്തമായ തെളിവുകളുടെ അഭാവമുണ്ടെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. പബ്ലിക് പ്രോസിക്യൂഷൻ്റെ വോറൻ്റ് ഇല്ലാതെയാണ് അറസ്റ്റും വസ്തുക്കൾ പിടിച്ചെടുക്കലും നടത്തിയതെന്നും, അതിനാൽ തുടർന്നുള്ള എല്ലാ നടപടിക്രമങ്ങളും നിയമപരമായി അസാധുവാണെന്നും അഭിഭാഷകൻ അൽ-അലന്ദ പറഞ്ഞു.  നിയമത്തിൽ വ്യക്തമായി നിർവചിച്ചിട്ടുള്ള കേസുകളിലല്ലാതെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കാൻ കഴിയില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു. ഒരാൾ അസാധാരണമായതോ അസന്തുലിതമായതോ ആയ അവസ്ഥയിൽ കാണപ്പെടുന്നു എന്നതിൻ്റെ പേരിൽ മാത്രം ആ വ്യക്തിയെ അറസ്റ്റ് ചെയ്യാനോ പരിശോധിക്കാനോ പോലീസിന് ന്യായീകരണമില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

Kuwait Fake Degrees ബിരുദങ്ങൾ ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ: കുവൈത്തിൽ പുതിയ നിയമം വരുന്നു

Kuwait Fake Degrees കുവൈത്ത് സിറ്റി: വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും വ്യാജ അക്കാദമിക് യോഗ്യതകളിൽ നിന്ന് തൊഴിൽ വിപണിയെ സംരക്ഷിക്കുന്നതിനുമായി, അക്കാദമിക് ബിരുദങ്ങളുടെ തുല്യത (Equivalency) സംബന്ധിച്ചുള്ള പുതിയ കരട് നിയമത്തിന് കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അന്തിമ രൂപം നൽകി. പുതിയ നിയമം നിലവിൽ വന്നാൽ നിയമലംഘകർക്ക് കടുപ്പമേറിയ ശിക്ഷകളാണ് ലഭിക്കുക. തുല്യതയില്ലാത്ത ബിരുദങ്ങൾ ഉപയോഗിക്കുകയോ, അറിഞ്ഞുകൊണ്ട് അംഗീകരിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷം വരെ തടവും 10,000 കുവൈത്തി ദിനാർ വരെ പിഴയും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള നിർബന്ധിത പിരിച്ചുവിടലും ലഭിക്കാൻ സാധ്യതയുണ്ട്. ദേശീയ അസംബ്ലി പാസാക്കിയെങ്കിലും നാല് മാസത്തിന് ശേഷം മരവിപ്പിക്കപ്പെട്ട 2019-ലെ 78-ാം നമ്പർ നിയമത്തിന് പകരമായാണ് പുതിയ നിയമം വരുന്നത്. അക്കാദമിക് ബിരുദങ്ങളുടെ കൃത്യമായ അംഗീകാരം ഉറപ്പാക്കാനും ഭൗതികമോ തൊഴിൽപരമോ ആയ നേട്ടങ്ങൾക്കായി അവ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ നിയമം ലക്ഷ്യമിടുന്നു. 2019-ലെ നിയമത്തിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് പുതിയ നിയമം തയ്യാറാക്കിയത്. ഉന്നത വിദ്യാഭ്യാസം മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുതിയ വ്യവസ്ഥകൾക്ക് രൂപം നൽകിയത്. പ്രത്യേക സമിതി: പുതിയ നിയമത്തിലെ ആർട്ടിക്കിൾ 2 പ്രകാരം, മന്ത്രിയുടെ തീരുമാനത്തിലൂടെ ഒരു പ്രത്യേക സമിതിക്ക് രൂപം നൽകും. മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ആയിരിക്കും സമിതിയുടെ അധ്യക്ഷൻ. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഈ സമിതിയിൽ ഉൾപ്പെടുത്തും. കുവൈത്ത് യൂണിവേഴ്സിറ്റി, സിവിൽ സർവീസ് ബ്യൂറോ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള അംഗങ്ങളെ നിർബന്ധമാക്കിയ മുൻ നിയമത്തേക്കാൾ കൂടുതൽ പുതിയ സമിതിക്ക് കൂടുതൽ വഴക്കമുണ്ടാകും. പുതിയ കരട് നിയമത്തിലെ ആർട്ടിക്കിൾ 4 അനുസരിച്ച്, തുല്യതയില്ലാത്ത അക്കാദമിക് ബിരുദങ്ങൾ സർക്കാർ ഏജൻസികളോ, പൊതു സ്ഥാപനങ്ങളോ, ലൈസൻസുള്ള സ്വകാര്യ സ്ഥാപനങ്ങളോ അംഗീകരിക്കില്ല. തുല്യതയില്ലാത്ത സർട്ടിഫിക്കറ്റ് ഉപയോഗിക്കുക/അവലംബിക്കുക (ആർട്ടിക്കിൾ 7)- ഒരു വർഷം വരെ തടവ്- 1,000-നും 5,000 ദിനാറിനും ഇടയിൽ, അറിഞ്ഞുകൊണ്ട് അനധികൃത ബിരുദങ്ങൾ അംഗീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് (ആർട്ടിക്കിൾ 8)- ഒരു വർഷം വരെ തടവ്- 3,000-നും 5,000 ദിനാറിനും ഇടയിൽ, ലംഘനം വഴി വ്യക്തിപരമായ നേട്ടമുണ്ടാക്കുകയാണെങ്കിൽ- മൂന്ന് വർഷം വരെ തടവ്- 10,000 ദിനാർ വരെ, പൊതു ജീവനക്കാർക്ക് പരമാവധി ശിക്ഷ- അഞ്ച് വർഷം വരെ തടവ്- 10,000 ദിനാർ വരെ + നിർബന്ധിത പിരിച്ചുവിടൽ.

Kuwait Overtaking കുവൈത്തിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക! ഓവർടേക്കിങും ഗതാഗത തടസവും തടയുന്നതിനുള്ള നടപടികൾ കർശനമാക്കി

Kuwait Overtaking കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും തടസങ്ങൾക്കും കാരണമാകുന്ന അലക്ഷ്യമായ ഡ്രൈവിങ്, മനഃപൂർവമായ ഗതാഗത തടസം എന്നീ സംഭവങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തിയതിനെത്തുടർന്ന് ട്രാഫിക് നിയമങ്ങൾ കർശനമാക്കി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ അധികാരം നൽകുന്ന ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207, 209 എന്നിവ നടപ്പാക്കി തുടങ്ങി. അഡ്വാൻസ്ഡ് ക്യാമറകൾ, പട്രോൾ യൂണിറ്റുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഓപ്പറേഷൻസ് റൂം, ഇത്തരം നിയമലംഘനങ്ങളിൽ വലിയ വർദ്ധനവ് കണ്ടെത്തി. അനധികൃത ഓവർടേക്കിംഗ്, ലെയിനുകൾ തടസ്സപ്പെടുത്തൽ, മനഃപൂർവം വേഗത കുറച്ച് ഗതാഗത തടസ്സം സൃഷ്ടിക്കൽ. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാവുന്നത് ഈ പ്രവൃത്തികളാണ്. നിയമലംഘകരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയോ അനുരഞ്ജനമോ പാടില്ലെന്ന് ഏറ്റവും പുതിയ നിർദ്ദേശം ഊന്നിപ്പറയുന്നു. വാഹനം പിടിച്ചെടുക്കും: ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ 60 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് പിടിച്ചെടുക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിയമലംഘനങ്ങൾക്ക് KD 15 മുതൽ KD 20 വരെയാണ് പിഴ. പിഴ ചുമത്തുന്നതിലോ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിലോ അല്ല, മറിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിലുമാണ് ഈ കാമ്പയിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. “മറ്റുള്ളവരുടെ ജോലിയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന രീതിയിൽ ഡ്രൈവർമാർ മനഃപൂർവം ഗതാഗതത്തെ തടസ്സപ്പെടുത്തുന്നത് അനീതിയാണ്,” അധികൃതർ പറഞ്ഞു.ഗുരുതരം അല്ലാത്ത എല്ലാ നിയമലംഘനങ്ങളും ഇനി കോടതിയിലേക്ക് റഫർ ചെയ്യാൻ ഭേദഗതി ചെയ്ത ട്രാഫിക് നിയമം അനുശാസിക്കുന്നു. ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുകയോ ഗതാഗതത്തെ മനഃപൂർവം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവാസി ഡ്രൈവർമാർ ആവർത്തിച്ച് പിടിയിലായാൽ, അവർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിക്കും.

Road Closure യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുവൈത്തിലെ പ്രധാന റോഡിലെ ലെയ്നുകള്‍ അടച്ചിടും

Road Closure കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാം റൗണ്ട് എബൗട്ടിന് സമീപം) എക്സ്പ്രസ് വേയുടെ ഇടത് ലൈൻ പൂർണമായി അടയ്ക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക് (General Administration of Traffic) അറിയിച്ചു. ജാബ്രിയ ഏരിയയ്ക്ക് എതിർവശത്തുള്ള ഭാഗത്താണിത്. ഈ ഗതാഗത നിയന്ത്രണം കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡുമായുള്ള (ഫഹാഹീൽ എക്സ്പ്രസ് വേ) കവല മുതൽ മഗ്രിബ് എക്സ്പ്രസ് വേയിലെ കവല വരെ നീളും. ഒക്ടോബർ അഞ്ച് ഞായറാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരും. ഈ അടച്ചിടൽ രണ്ട് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവശ്യമായ റോഡ് അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടത്തുന്നതിനാണ് ഈ അടച്ചിടൽ എന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ മേഖലയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Afia Health Insurance അഫിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കുവൈത്ത്‌, ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്…..

Afia Health Insurance കുവൈത്ത് സിറ്റി: വിരമിച്ച പൗരന്മാർക്കായി നടപ്പിലാക്കിയ അഫിയ ആരോഗ്യ പദ്ധതി ഔദ്യോഗികമായി നിർത്തലാക്കി കുവൈത്ത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ച 2025 ലെ 141-ാം നമ്പർ ഭരണഘടനാ ഉത്തരവിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കിയിട്ടുള്ളത്. 2014 ലെ 114-ാം നമ്പർ നിയമ പ്രകാരം നടപ്പിലാക്കിയിരുന്ന ഈ പദ്ധതി കഴിഞ്ഞ ഒരു വർഷമായി നിർത്തിവെച്ച നിലയിലായിരുന്നു. ഉയർന്ന് ചെലവ്, സേവനങ്ങളുടെ ഇരട്ടിപ്പ്, ഇൻഷുറൻസ് സ്ഥാപനങ്ങൾക്കിടയിലെ മത്സരമില്ലായ്മ, പദ്ധതിയിൽ കാര്യക്ഷമമില്ലായ്മ തുടങ്ങിയ വീഴ്ച്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിയമം പിൻവലിച്ചതെന്ന് വ്യാഖ്യാന കുറിപ്പിൽ അധികൃതർ അറിയിച്ചു. പൊതു ആരോഗ്യ സേവനങ്ങൾ വിരമിച്ചവർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകാൻ പ്രാപ്തമാണെന്ന് കുവൈത്ത് സർക്കാർ വിലയിരുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy