Dubai Court വിശ്വാസം മുതലെടുത്തു, കമ്പനിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു, യുഎഇയില്‍ പ്രവാസിയ്ക്ക് വന്‍തുക പിഴ

Dubai Court ദുബായ്: തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് 15 കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ ഏഷ്യക്കാരനായ മുൻ ബിസിനസ് പങ്കാളിക്ക് 3.1 ദശലക്ഷം ദിർഹമിലധികം (Dh3.1 million) തുക നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ‘എമിറാത്ത് അൽ യൗം’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വർണ്ണ തട്ടിപ്പ് കേസിൽ പ്രതിക്ക് ആറ് മാസം തടവും സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായ പിഴയും യുഎഇയിൽ നിന്ന് നാടുകടത്തലും വിധിച്ച അന്തിമ ക്രിമിനൽ വിധിക്ക് പിന്നാലെയാണ് ഇപ്പോൾ സിവിൽ കോടതിയുടെ ഈ വിധി വന്നത്. 2024-ന്റെ തുടക്കത്തിലാണ് കേസിന് ആസ്പദമായ സംഭവം. തങ്ങളുടെ പങ്കാളി ഏകദേശം Dh3.5 ദശലക്ഷം വിലമതിക്കുന്ന 24-കാരറ്റ് സ്വർണ്ണം ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് രണ്ട് പങ്കാളികൾ പരാതി നൽകുകയായിരുന്നു. തൻ്റെ ഉത്തരവാദിത്തത്തിലുള്ള ആസ്തികൾ വഴിതിരിച്ചുവിടുകയും പങ്കാളികൾക്ക് നേരിട്ട് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തതിനാണ് പ്രോസിക്യൂട്ടർമാർ ഇയാൾക്കെതിരെ വിശ്വാസ ലംഘനത്തിനും തട്ടിപ്പിനും കേസെടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ട്രയൽ കോടതി ശിക്ഷിച്ച തടവുശിക്ഷ പിന്നീട് അപ്പീൽ കോടതിയും കോർട്ട് ഓഫ് കസേഷനും ശരിവെച്ചതോടെ ക്രിമിനൽ വിധി അന്തിമമായി. ക്രിമിനൽ കേസിന് ശേഷം, തങ്ങൾക്ക് നേരിട്ട ഭൗതികവും ധാർമികവുമായ നഷ്ടത്തിന് Dh4.5 ദശലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പങ്കാളികൾ സിവിൽ കോടതിയെ സമീപിച്ചു. സ്വർണ്ണം നഷ്ടപ്പെട്ടത് കാരണം അത് നിക്ഷേപിച്ച് നേടാൻ സാധ്യതയുണ്ടായിരുന്ന വരുമാനം നഷ്ടപ്പെടുകയും ഗണ്യമായ നിയമച്ചെലവുകൾ വഹിക്കേണ്ടിവരികയും ചെയ്തതായി അവർ വാദിച്ചു. വിധിപ്രകാരം പ്രതി തട്ടിപ്പ് നടത്തിയെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇത് സാമ്പത്തിക നഷ്ടത്തിനും സ്ഥാപനത്തിൻ്റെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കാനും കാരണമായെന്നും സിവിൽ കോടതിയുടെ വിധിയിൽ വ്യക്തമാക്കി. കോടതി Dh3.15 ദശലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു. കൂടാതെ, പൂർണ്ണമായ തിരിച്ചടവ് വരെ അന്തിമ വിധി പുറപ്പെടുവിച്ച തീയതി മുതൽ 5% വാർഷിക പലിശയും കോടതിച്ചെലവുകളും നിയമപരമായ ഫീസുകളും നൽകാനും കോടതി ഉത്തരവിട്ടു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Illegal Hair Clinic മൂന്ന് മുറികള്‍ ചേര്‍ത്ത് ക്ലിനിക്കാക്കി, യുഎഇയില്‍ വ്യാജമായി മുടി മാറ്റിവയ്ക്കല്‍ നടത്തിയയാൾ അറസ്റ്റിൽ

Illegal Hair Clinic ദുബായ്: താമസിക്കുന്ന അപ്പാർട്ട്‌മെന്റിനുള്ളിൽ ലൈസൻസില്ലാതെ മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തൻ്റെ അനധികൃത ക്ലിനിക്കിൽ വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അനധികൃത പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടങ്ങൾ വരുത്തുമെന്നും യുഎഇ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. അറസ്റ്റിലായയാൾ തൻ്റെ നിയമവിരുദ്ധ സേവനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ശസ്ത്രക്രിയകളുടെ വീഡിയോകൾ ഇയാൾ പങ്കുവെച്ചിരുന്നു. പരിശോധനയിൽ, പോലീസ് ഉദ്യോഗസ്ഥർക്ക് മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും ശസ്ത്രക്രിയാ സാമഗ്രികളും കൂടാതെ അനസ്തേഷ്യ, അണുനാശിനികൾ തുടങ്ങിയ വിവിധ രാസവസ്തുക്കളും ലായനികളും പിടിച്ചെടുത്തു. പ്രതി തൻ്റെ മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെൻ്റ് ഒരു അനധികൃത ക്ലിനിക്കായി മാറ്റുകയായിരുന്നു. ഇതിൽ ഒരു മുറി ചികിത്സാ ആവശ്യങ്ങൾക്കായും മറ്റ് രണ്ട് മുറികൾ താമസത്തിനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഈ താത്കാലിക ക്ലിനിക്ക് ആവശ്യമായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല.

Oman visa on Arrival യുഎഇ പ്രവാസികൾക്ക് ഒമാനിലേക്ക് യാത്ര ചെയ്യാം: വിസ നിയമങ്ങൾ അറിയാം

Oman visa on Arrival ദുബായ്: ജോലി, കുടുംബ സന്ദർശനം, വിനോദയാത്രകൾ എന്നിവയ്ക്കായി ധാരാളം യുഎഇ പ്രവാസികൾ ഒമാനിലേക്ക് പതിവായി യാത്ര ചെയ്യാറുണ്ട്. മുസന്ദം, സലാല തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ ചെറിയ യാത്രകൾക്ക് ഒമാൻ മികച്ച ഒരു തെരഞ്ഞെടുപ്പാണ്. നിങ്ങൾ യുഎഇ റെസിഡന്റ് ആണെങ്കിൽ, ഒമാനിൽ എത്തുമ്പോൾ വിസ ഓൺ അറൈവലിനോ അല്ലെങ്കിൽ ജിസിസി റെസിഡന്റ് ഇ-വിസക്കോ അർഹതയുണ്ടായേക്കാം. ഈ രണ്ട് വിസകളും സ്പോൺസർഷിപ്പ് ആവശ്യമില്ലാത്തതും ഒമാൻ അധികൃതർ ലിസ്റ്റ് ചെയ്തിട്ടുള്ള ചില തൊഴിൽ വിഭാഗക്കാർക്ക് മാത്രം ലഭിക്കുന്നതുമാണ്. യുഎഇ റെസിഡൻ്റുമാർക്കുള്ള വിസ ഓപ്ഷനുകൾ- യുഎഇ പ്രവാസികൾക്ക് ഒമാൻ സന്ദർശിക്കാൻ പ്രധാനമായും രണ്ട് തരം വിസകൾക്ക് അപേക്ഷിക്കാം: വിസ ഓൺ അറൈവൽ (Visa on Arrival): ഒമാൻ എയർപോർട്ടുകളിലും കര അതിർത്തികളിലും ഇത് ലഭ്യമാണ്. ഇ-വിസ (eVisa): റോയൽ ഒമാൻ പോലീസ് (ROP) പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം: evisa.rop.gov.om ഈ രണ്ട് ഓപ്ഷനുകളും ഒമാൻ അധികൃതർ അംഗീകരിച്ച തൊഴിൽ വിഭാഗക്കാർക്ക് മാത്രമേ ലഭിക്കൂ. നിങ്ങളുടെ ജോലിപ്പേര് അംഗീകൃത ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ഒരു ട്രാവൽ ഏജൻ്റ് വഴിയോ, ഒമാൻ എംബസി വഴിയോ ഒമാൻ സന്ദർശക വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, ഒമാനിൽ താമസിക്കുന്ന ഒരു കുടുംബാംഗം വഴിയുള്ള സ്പോൺസേർഡ് വിസ തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയിൽ രേഖപ്പെടുത്തിയിട്ടുള്ള തൊഴിൽ ഉൾപ്പെട്ടാൽ മാത്രമേ ഒമാനിൽ വിസ ഓൺ അറൈവലിനോ (Visa on arrival) അല്ലെങ്കിൽ ഇ-വിസക്കോ (eVisa) അർഹതയുണ്ടാവുകയുള്ളൂ. യുഎഇ റെസിഡൻ്റുമാർക്ക് ഒമാൻ വിസ: വിസ ഓൺ അറൈവലും ഇ-വിസയും അപേക്ഷാ രീതിയും- യുഎഇ റെസിഡൻ്റുമാർക്ക് ഒമാൻ സന്ദർശിക്കാൻ വിസ ഓൺ അറൈവൽ (Visa on arrival), അല്ലെങ്കിൽ ജിസിസി റെസിഡൻ്റ് ഇ-വിസ (GCC Resident eVisa) എന്നീ രണ്ട് മാർഗ്ഗങ്ങൾ ഉപയോഗിക്കാം.  വിസ ലഭിക്കുന്നതിന് നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയിലെ തൊഴിൽപ്പേര് ഒമാൻ അംഗീകരിച്ച പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. 1. വിസ ഓൺ അറൈവൽ (Visa on Arrival)- മസ്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സമർപ്പിത വിസ കൗണ്ടറുകളിലും കര അതിർത്തികളിലും ലഭ്യമാണ്. താമസ കാലാവധി: 28 ദിവസം. വിസ ഫീസ്: OMR 5 (ഏകദേശം AED 47.76). ആവശ്യമായ രേഖകൾ: കുറഞ്ഞത് 6 മാസമെങ്കിലും കാലാവധിയുള്ള എമിറേറ്റ്‌സ് ഐഡിയും പാസ്‌പോർട്ടും. കരമാർഗ്ഗം യാത്ര ചെയ്യുമ്പോൾ: യുഎഇ അതിർത്തി വിടുമ്പോൾ Dh35 യുഎഇ എക്സിറ്റ് ഫീസായി നൽകണം. 2. ഒമാൻ ജിസിസി റെസിഡൻ്റ് ഇ-വിസ (eVisa)- യാത്രയ്ക്ക് മുൻപ് വിസ ഓൺലൈനായി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റോയൽ ഒമാൻ പോലീസ് (ROP) ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം: evisa.rop.gov.om. ജിസിസി റെസിഡൻ്റ് ഇ-വിസ (സ്പോൺസർഷിപ്പ് ആവശ്യമില്ല). കാലാവധി: 28 ദിവസം. ഫീസ്: OMR 5 (AED 47.76). പ്രോസസ്സിംഗ് സമയം: സാധാരണയായി 4 മുതൽ 5 വരെ പ്രവൃത്തി ദിവസങ്ങൾ (അപേക്ഷയുടെ വിവരങ്ങൾ അനുസരിച്ച് വ്യത്യാസം വരാം). ഇ-വിസയ്ക്ക് ആവശ്യമായ രേഖകള്‍- യുഎഇ അല്ലെങ്കിൽ ജിസിസി റെസിഡൻസ് വിസയുടെ പകർപ്പ്. എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ ജിസിസി റെസിഡൻ്റ് ഐഡി. നിലവിലുള്ള പാസ്‌പോർട്ടിൻ്റെ പകർപ്പ്. ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം (ഘട്ടം ഘട്ടമായി)- അക്കൗണ്ട് ഉണ്ടാക്കുക: ഒമാൻ ഇ-വിസ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ‘Apply for Tourist Visa’ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘Register New User’ തിരഞ്ഞെടുത്ത് പേര്, ഇമെയിൽ, മൊബൈൽ നമ്പർ, പാസ്‌വേർഡ്, ജനനത്തീയതി, ലിംഗഭേദം, ദേശീയത തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. ഇമെയിലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക. വിസ കാറ്റഗറി തിരഞ്ഞെടുക്കുക: ഡാഷ്‌ബോർഡിൽ ലോഗിൻ ചെയ്ത് ‘Apply for Visa’ → ‘Apply for Unsponsored Visa’ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ദേശീയത സ്ഥിരീകരിച്ച ശേഷം ’29A GCC Resident Visa’ സ്ക്രോൾ ചെയ്ത് തിരഞ്ഞെടുത്ത് ‘Apply Online Here’ എന്നതിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ പൂരിപ്പിക്കുക: മുഴുവൻ പേര്, പാസ്‌പോർട്ട് വിവരങ്ങൾ, തൊഴിൽ, മാതാവിൻ്റെ പേര്, വൈവാഹിക നില തുടങ്ങിയ വിശദാംശങ്ങൾ നൽകുക. രേഖകൾ അപ്‌ലോഡ് ചെയ്യുക: നിലവിലുള്ള യുഎഇ റെസിഡൻസ് വിസയുടെ പകർപ്പ്, പാസ്‌പോർട്ട് ഫോട്ടോ, എമിറേറ്റ്‌സ് ഐഡി പകർപ്പ്, പാസ്‌പോർട്ട് പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക. സമർപ്പിക്കുക, സ്ഥിരീകരിക്കുക: അപേക്ഷ അവലോകനം ചെയ്ത ശേഷം സമർപ്പിക്കുക. പേയ്‌മെന്റ്: അപേക്ഷ അംഗീകരിച്ച ശേഷം, ഫീസ് അടക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഇമെയിൽ ലഭിക്കും.

UAE Traffic യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ പ്രധാന എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

UAE Traffic ദുബായ്: ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. ദുബായ് എമിറേറ്റിലേക്ക് പോകുന്ന ഭാഗത്താണ് ഈ അടച്ചിടൽ. ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ 11 ശനിയാഴ്ച വരെയാണ് താത്കാലികമായി അടയ്ക്കുക. ഗതാഗതത്തിൻ്റെ ഒഴുക്ക് മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി. തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ ജോലികൾ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ ദുബായിലേക്കുള്ള ഒരു പ്രധാന പാതയും ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണി എന്ന നിലയിലും ഈ അടച്ചിടൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് പ്രാധാന്യമർഹിക്കുന്നതാണ്. ഈ താത്കാലിക അടച്ചിടൽ കാരണം മറ്റ് വഴികൾ ഉപയോഗിക്കാനും (Alternative Routes) ഗതാഗത സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എല്ലാ ഡ്രൈവർമാരോടും അഭ്യർഥിച്ചു. ഈ കാലയളവിൽ ഡ്രൈവർമാരെ സഹായിക്കുന്നതിനായി സൈൻ ബോർഡുകളും (Signage) സ്ഥലത്തെ മാർഗനിർദേശങ്ങളും നൽകും. യാത്രക്കാർ അവരുടെ യാത്രാ സമയം കണക്കാക്കുമ്പോൾ കൂടുതൽ സമയം അനുവദിക്കാനും (Extra Travel Time), യാത്രാ റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർദേശിക്കുന്നു. നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസങ്ങൾ കുറയ്ക്കാനും സഹായിക്കും.

Norka പ്രവാസികള്‍ക്കായി നോർക്കയുടെ – സംരംഭക വായ്പാ നിര്‍ണയകാംപ്

Norka പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും ഇന്ത്യൻ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിർണ്ണയ കാംപ് ഒക്ടോബർ 16 ന് ആലപ്പുഴയിൽ നടക്കും. നോർക്ക ഡിപ്പാർട്ട്‌മെന്‍റ്ന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM) പദ്ധതി പ്രകാരമാണ് ഈ കാംപ്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (മൂന്ന് ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം തിരിച്ചെത്തിയ പ്രവാസികൾക്ക്, പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും പദ്ധതി പ്രയോജനപ്പെടുത്താം. ആലപ്പുഴ മുല്ലക്കൽ അമ്മൻ കോവിൽ സ്ട്രീറ്റിലെ ഗുരുവിനായഗർ കോവിൽ ഹാളില്‍ വെച്ചാണ് കാംപ് നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. ടോൾ ഫ്രീ നമ്പറുകൾ (24 മണിക്കൂറും): ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തുനിന്ന്: +91-8802 012 345 (മിസ്സ്ഡ് കോൾ സർവീസ്). കാംപിൽ പങ്കെടുക്കുമ്പോൾ പാസ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും, പദ്ധതി വിശദീകരണവും (Project Report), പദ്ധതിക്കാവശ്യമായ മറ്റ് രേഖകളും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും നോർക്ക റൂട്ട്‌സിൻ്റെ വെബ്സൈറ്റ് (www.norkaroots.kerala.gov.in) സന്ദർശിക്കുക.

UAE Bank ഓൺലൈൻ ഇടപാടുകള്‍ക്ക് ഇനി ഒടിപി ഇല്ല, പകരം യുഎഇ ബാങ്ക് കൊണ്ടുവരുന്നത്…

UAE Bank ദുബായ്: ഓൺലൈൻ ഇടപാടുകൾക്ക് നിലവിലുള്ള എസ്എംഎസ് ഒടിപി (OTP) സംവിധാനം ഉടൻ നിർത്തലാക്കി, കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായ പുതിയ ഓതൻ്റിക്കേഷൻ രീതി അവതരിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എൻബിഡി (Emirates NBD) ബാങ്ക് അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള ഈ ബാങ്ക് നൽകുന്ന പുതിയ സംവിധാനം അനുസരിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്ലിക്കേഷനിൽ (ENBD X ആപ്പ്) പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും. ഈ നോട്ടിഫിക്കേഷനിൽ ക്ലിക്കുചെയ്യുമ്പോൾ നേരിട്ട് ENBD X ആപ്പിലേക്ക് എത്തുകയും അവിടെവെച്ച് ഇടപാട് അംഗീകരിക്കാൻ സാധിക്കുകയും ചെയ്യും.യുഎഇയിലെ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ നൽകുന്ന ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) ഘട്ടംഘട്ടമായി നിർത്തലാക്കും. പ്രാദേശിക, അന്തർദേശീയ സാമ്പത്തിക കൈമാറ്റങ്ങൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഡിജിറ്റൽ ട്രാൻസ്ഫറുകൾക്കും ഈ മാറ്റം ബാധകമാകും. ഇതിനുപകരം, ബാങ്കുകൾ മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയുള്ള ഓതൻ്റിക്കേഷനിലേക്ക് മാറും. “ഞങ്ങളുടെ ENBD X ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ മികച്ചതും വേഗതയേറിയതും സുരക്ഷിതവുമായ ഒരു മാർഗം അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സൗകര്യം ഉടൻ തന്നെ പ്രാബല്യത്തിൽ വരും, ഇത് എസ്എംഎസ് ഒടിപിക്ക് പകരമാകും. നിങ്ങളുടെ എമിറേറ്റ്‌സ് എൻബിഡി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ഓൺലൈൻ പേയ്‌മെൻ്റ് നടത്തുമ്പോൾ, നിങ്ങളുടെ ഫോണിൽ ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും, അത് നിങ്ങളെ ENBD X ആപ്പിലേക്ക് നയിക്കും,” ബാങ്ക് വ്യാഴാഴ്ച ഉപഭോക്താക്കൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. “നൂതനമായ ഈ ഓതൻ്റിക്കേഷൻ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ഇടപാടുകൾ സുരക്ഷിതമാക്കാനും ഉപഭോക്താവിൻ്റെ വ്യക്തിത്വം സംരക്ഷിക്കാനും, തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവം നൽകാനും സഹായിക്കും,” എന്ന് സൈബർ സുരക്ഷാ വിദഗ്ധൻ രായദ് കമൽ അയൂബ് അഭിപ്രായപ്പെട്ടു.

Indian Expat Kills Wife യുഎഇയില്‍ നിന്നെത്തിയത് ഓഗസ്റ്റില്‍, ഭാര്യയെ കുത്തിക്കൊന്ന് ഇന്ത്യക്കാരനായ പ്രവാസി ജീവനൊടുക്കി

Indian Expat Kills Wife ബെംഗളൂരു: ദുബായിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ നിർമാണത്തൊഴിലാളി, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ നഗരമായ ബെംഗളൂരുവിലാണ് സംഭവം. ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്ട്‌മെന്റിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ മഞ്ജു പി (Manju P) എന്ന യുവതിയുടെ ശരീരത്തില്‍ ഏകദേശം 45 കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. അടുത്ത് തന്നെ ഭർത്താവ് ധർമ്മശീലൻ രമേശിനെ (Dharmaseelan Ramesh) സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിളപ്പുറം ജില്ലക്കാരനാണ് രമേശ്. ഇയാൾ ഓഗസ്റ്റ് മാസത്തിൽ ദുബായിൽ നിന്ന് മടങ്ങിയെത്തുന്നതിന് മുന്‍പ് അവിടെ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു. സമീപ ജില്ലയായ കള്ളക്കുറിച്ചി സ്വദേശിയായ മഞ്ജു കഴിഞ്ഞ ഒന്നര വർഷമായി ബെംഗളൂരുവിൽ താമസിച്ചു ജോലി ചെയ്യുകയായിരുന്നു. മഞ്ജുവിൻ്റെ അച്ഛൻ, (ഇദ്ദേഹവും മേസ്തിരിയാണ്) ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ വിളിച്ചിട്ട് പ്രതികരണം ലഭിച്ചില്ല. തുടർന്ന്, അദ്ദേഹം കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ മകളെ രക്തത്തിൽ കുളിച്ച നിലയിലും രമേശ് അരികിൽ തൂങ്ങി നിൽക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. 2022ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് കുട്ടികളില്ല. രമേശ് ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ച തമിഴ്‌നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. അതിനുശേഷമാണ് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങിയത്. സംഭവം ഗാർഹിക വഴക്കിനെ (Domestic dispute) തുടർന്നുള്ളതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക സംശയം. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ma yusuff ali യൂസഫലി ഒന്നാമത്, യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു

ma yusuff ali ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

Holiday Trips പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയ്ക്ക്; അവധിക്കാല യാത്രകൾക്ക് പ്ലാനുണ്ടോ; ഈ രണ്ട് ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ആയിരങ്ങൾ ലാഭിക്കാം

Holiday Trips ദുബായ്: അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരാണോ. അന്താരാഷ്ട്ര യാത്രകൾക്ക് ഏറ്റവും വില ക്കുറവിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രണ്ട് ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. നവംബർ 11, 19 തീയതികളാണ് ഈ ദിവസങ്ങൾ. ഏറ്റവും ചെലവേറിയ തീയതി നവംബർ 24 ആണ്.യാത്ര നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലം. വിലകുറവിലും തിരക്ക് അധികമില്ലാതെയും നവംബർ മാസങ്ങളിൽ വിമാന യാത്ര നടത്താമെന്നാണ് എക്‌സ്പീഡിയ ഗ്രൂപ്പ് ബ്രാൻഡുകളുടെ പബ്ലിക് റിലേഷൻസ് മേധാവി മെലാനി ഫിഷ് പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ഫാർ ഈസ്റ്റ്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ നിരവധി പേർ കുടുംബ സമേതം തയ്യാറായിരിക്കുകയാണെന്ന് ചില യാത്രാ വിദഗ്ധർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy