Kuwaitis kidnapped by Israeli ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി

Kuwaitis kidnapped by Israeli കുവൈത്ത് സിറ്റി: ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ (Global Sumud Flotilla) പങ്കെടുത്തതിന് തടവിലാക്കപ്പെട്ട കുവൈത്തി പൗരന്മാരുടെ കാര്യത്തിൽ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും സംഭവവികാസങ്ങൾ ശ്രദ്ധയോടെ പിന്തുടരുകയും ചെയ്യുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ അറിയിച്ചു. മന്ത്രി അൽ-യഹ്യയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, തടവിലാക്കപ്പെട്ട പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉടൻ മോചിപ്പിക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. കുവൈത്തി പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നത് മന്ത്രാലയത്തിൻ്റെ പ്രധാന മുൻഗണനയാണെന്നും ഈ ഉത്തരവാദിത്തം നിറവേറ്റാൻ ഒരു കുറവും വരുത്തുകയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 തടവിലാക്കപ്പെട്ട പൗരന്മാരിൽ ഒരാളായ ഖാലിദ് മുസൈദ് അൽ-അബ്ദുൽജാദർ ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട് തൻ്റെ സ്ഥിതി അറിയിച്ചു. ഇസ്രായേൽ അധിനിവേശ സേനയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞത്: “ഞാൻ ഖാലിദ് മുസൈദ് അൽ-അബ്ദുൽജാദർ, ഒരു കുവൈത്തി പൗരനാണ്. നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ, ഗാസയിലെ ഉപരോധം തകർക്കാനുള്ള ഞങ്ങളുടെ യാത്ര സമാധാനപരമായിരുന്നിട്ടും, ഞാൻ സയണിസ്റ്റ് അധിനിവേശ സ്ഥാപനത്താൽ തട്ടിക്കൊണ്ടുപോകപ്പെട്ടു. എൻ്റെ മോചനം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞാൻ രാജ്യത്തോട് അഭ്യർഥിക്കുന്നു.”

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Sidr Honey മധുരമേറും; കുവൈത്തിൽ അൽ-സുദൈറത്ത് താഴ്‌വരയിൽ നിന്നും സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു

Sidr Honey കുവൈത്ത് സിറ്റി: ഏറെ കാലം കാത്തിരിപ്പിനൊടുവിലുള്ള ഒരു സ്വപ്‌നമാണ് കുവൈത്തിലെ അൽ സുദൈറത്ത് താഴ്‌വരയിൽ സാക്ഷാത്ക്കരിക്കപ്പെട്ടത്. അൽ-സുദൈറത്ത് താഴ്വരയിൽ നിന്നും കാട്ടു സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു. പരിസ്ഥിതി പ്രവർത്തകനായ സാദ് അൽ ഹയ്യാനാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥി, കാർഷിക നവീകരണത്തിനുള്ള ഒരു നാഴികക്കല്ലാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാമിൽ ഉത്പാദിപ്പിക്കുന്ന സിദ്ർ തേനിൽ നിന്നും ഈ തേൻ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കുവൈത്തിലെ അൽ സുദൈറത്ത് തടാകം പ്രകൃതിദത്തമായ ഒരു ലാൻഡ് മാർക്കായി മാറിയിരിക്കുന്നുവെന്നും 400 ൽ അധികം സിദ്ർ മരങ്ങളുള്ളതും പക്ഷികൾക്കും വന്യജീവികൾക്കും സങ്കേതമായ സ്ഥലവുമാണിവിടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്ത് ആദ്യമായി ഉത്പാദിപ്പിക്കുന്ന കാട്ടു സിദ്ർ തേൻ ഉടൻ തന്നെ അന്താരാഷ്ട്ര ഉത്സവങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy