UAE Oil spill ഖോർഫക്കാൻ: ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരവും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചും അതിവേഗത്തിലുള്ള പ്രതികരണം സാധ്യമായി. ബീച്ചിലെത്തുന്ന സഞ്ചാരികളെയും കടൽ ജീവികളെയും സംരക്ഷിക്കുന്നതിനായി വളരെ കാര്യക്ഷമമായാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഈ പ്രവർത്തനങ്ങളിൽ സഹായം നൽകിയ ബീആ (Bee’ah) എന്ന സ്ഥാപനത്തെയും ഖോർഫക്കാൻ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നുവെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഖോർഫക്കാൻ ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ജൂലൈയിൽ, അൽ ലുലൈയ്യ, അൽ സുബാറ ബീച്ചുകളെ ബാധിച്ച സമാനമായ എണ്ണ ചോർച്ചയും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് വിജയകരമായി നിയന്ത്രിച്ചിരുന്നു.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ ബർഷയിലെ തിരക്കേറിയ മേഖലയിൽ വൻ തീപിടിത്തം; അന്വേഷണം ആരംഭിച്ചു
Al Barsha Fire ദുബായ്: യുഎഇയിലെ അൽ ബർഷയിലെ തിരക്കേറിയ മേഖലയിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ഉയരംകൂടിയ കെട്ടിടത്തിലാണ് ഇന്നലെ (സെപ്തംബര്‍ 23) ഉച്ചയ്ക്ക് രണ്ടോടെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് അടുത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ കഴിഞ്ഞ ഡിസംബർ 30-ന് തീപിടിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ അടുത്തിടെയായി തീപിടിത്തങ്ങൾ കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദു;ഖാചരണം
Sharjah ഷാർജ: ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.