Al Barsha Fire ദുബായ്: യുഎഇയിലെ അൽ ബർഷയിലെ തിരക്കേറിയ മേഖലയിൽ വൻ തീപിടിത്തം. മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ഉയരംകൂടിയ കെട്ടിടത്തിലാണ് ഇന്നലെ (സെപ്തംബര്‍ 23) ഉച്ചയ്ക്ക് രണ്ടോടെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ ആളപായമുണ്ടായില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് അടുത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ കഴിഞ്ഞ ഡിസംബർ 30-ന് തീപിടിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ അടുത്തിടെയായി തീപിടിത്തങ്ങൾ കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദു;ഖാചരണം
Sharjah ഷാർജ: ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.