Expatriate Death ദുബായ്: യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. ഈജിപ്ഷ്യൻ പൗരൻ അഹമ്മദ് ആദെൽ ആണ് മരിച്ചത്. 31 വയസായിരുന്നു. പുതിയൊരു ജീവിതം തേടി യുഎഇയിലെത്തി ജോലിയ്ക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് ആദെൽ കുഴഞ്ഞുവീഴുകയായിരുന്നു.
അലക്‌സാണ്ട്രിയയിൽ നിന്നുള്ള അഹമ്മദ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് യുഎഇയിൽ ജോലിക്കായി എത്തിയത്. തന്റെ ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ യുഎഇയിൽ എത്തിയ ആദെൽ വിമാനമിറങ്ങിയതിന്റെ മൂന്നാം ദിവസമാണ് മരണപ്പെട്ടത്. നിർമാണ ജോലിക്കായാണ് അദ്ദേഹം യുഎഇയിലെത്തിയത്.
ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീണു. ചൂടുകാറ്റിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അഹമ്മദിന്റെ വിയോഗ വാർത്ത അറിഞ്ഞ കുടുംബാംഗങ്ങൾ ആകെ തകർന്ന അവസ്ഥയിലാണ്. കുഴഞ്ഞുവീഴുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം ഭാര്യയുമായി സംസാരിച്ചിരുന്നു. ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അദ്ദേഹം ഭാര്യയോട് സൂചിപ്പിച്ചിരുന്നു. താൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് അയാൾ ഭാര്യയോട് പറഞ്ഞിരുന്നതായി ബന്ധുവായ ഇബ്രാഹിം മഹ്റൂസ് വ്യക്തമാക്കി.
11 ദിവസത്തിന് ശേഷമാണ് അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഈജിപ്ഷ്യൻ ഇൻഫ്‌ലുവൻസർ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാംപ്യനായിരുന്ന അഹമ്മദിന് പുകവലിയോ, മറ്റ് ലഹരി ഉപയോഗങ്ങളോ, ഗുരുതരമായ രോഗങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയിലെ ALEC ഹോൾഡിംഗ്സ് ഗ്രുപ്പിൽ ഓഹരി വാങ്ങാം, ഐപിഒ വിലയുൾപ്പടെ…
IPO Price Range ദുബായ്: യുഎഇയിലെ മുൻനിര എഞ്ചിനീയറിംഗ്, നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ ALEC ഹോൾഡിംഗ്സ്, വരാനിരിക്കുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (IPO) വില പരിധി ഒരു ഷെയറിന് 1.35-1.40 ദിർഹമായി നിശ്ചയിച്ചു. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഓഫറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കരാറുകാരന്റെ 20% ഓഹരി ഉൾപ്പെടുന്നു.
ഈ ഓഫറിൽ 1 ബില്യൺ ഓഹരികൾ ഉൾപ്പെടുന്നു – ഇത് ALEC യുടെ മൂലധനത്തിന്റെ 20% ന് തുല്യമാണ് – അന്തിമ ഓഫർ വില ഒക്ടോബർ 1 ന് സ്ഥിരീകരിക്കും. സബ്സ്‌ക്രിപ്ഷൻ സെപ്റ്റംബർ 23 ന് ആരംഭിച്ച് സെപ്റ്റംബർ 30 ന് അവസാനിക്കും. ALEC യുടെ മാതൃസ്ഥാപനമായ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ് (ICD), 180 ദിവസത്തെ ലോക്ക്-അപ്പ് കാലയളവിന് വിധേയമായി. IPO-യ്ക്ക് ശേഷമുള്ള 80% ഹോൾഡിംഗ് നിലനിർത്തും. ഓഫറിലുള്ള മൊത്തം ഓഹരികളിൽ, 94% സ്ഥാപനപരവും പ്രൊഫഷണൽ നിക്ഷേപകർക്കും, 5% റീട്ടെയിൽ വാങ്ങുന്നവർക്കും, 1% ALEC ജീവനക്കാർക്കുമായി നീക്കിവച്ചിരിക്കുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പ്രധാന ദുബായ് റൂട്ടുകളിൽ ഗതാഗത കുരുക്ക്
Traffic Alert ദുബായ്: പ്രധാന ദുബായ് റൂട്ടുകളിൽ ഗതാഗതക്കുരുക്ക്. ഷാർജയിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്തലർക്ക് വലിയ കാലതാമസമാണ് നേരിടേണ്ടി വന്നത്. പ്രധാന റോഡുകളിൽ കനത്ത ഗതാഗത കുരുക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗൂഗിൾ മാപ്പിൽ തിരക്ക് വർദ്ധന സൂചിപ്പിക്കുന്നുണ്ട്. ഡ്രൈവർമാർ അവരുടെ റൂട്ടുകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യണമെന്നും ബദലുകൾ പരിഗണിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പ്രധാന പിഞ്ച് പോയിന്റുകളായ അൽ ഖൂസ് 4 ലേക്കുള്ള E44 റോഡും ദുബായ് ഹിൽസ് മാളിന് സമീപമുള്ള D63 യിലും മന്ദഗതിയിൽ മാത്രമേ പോകാൻ കഴിഞ്ഞിരുന്നുള്ളു. രാവിലെ തിരക്കേറിയ സമയങ്ങളിൽ E11, E311 റോഡുകളിൽ ഗതാഗതം വളരെ കൂടുതലായിരുന്നു. ഷാർജയിലെ പല പ്രധാന പ്രദേശങ്ങളിലും, പ്രത്യേകിച്ച് ബു ഷാഘര, അൽ മജാസ്, സഹാറ സെന്റർ എന്നിവയ്ക്ക് സമീപം, ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കൂടാതെ, ഗ്രീൻ കമ്മ്യൂണിറ്റി വില്ലേജ് പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്കിൽ വർദ്ധനവുണ്ടായിരിക്കുകയാണ്.
ഡ്രൈവർമാർ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വാഹനമോടിക്കുമ്പോൾ ക്ഷമ വേണമെന്നും യാത്രയിൽ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി, വീഡിയോ വൈറൽ
Sky Diving ദുബായ്: ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.
കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.
ഇനി വരാനിരിക്കുന്നത് തണുപ്പേറിയ ദിവസങ്ങൾ; യുഎഇയിൽ ശരത്കാലം ആരംഭിച്ചു
Autumn Season ദുബായ്: ഇനി യുഎഇയിൽ വരാനിരിക്കുന്നത് തണുപ്പേറിയ ദിവസങ്ങൾ. ഇന്ന് മുതൽ യുഎഇയിൽ ശരത്കാലത്തിന് ഔദ്യോഗിക തുടക്കമായി. വേനൽച്ചൂടിൽ നിന്നും തണുത്തതും കൂടുതൽ സുഖകരവുമായി കാലാവസ്ഥയിലേക്ക് രാജ്യം പതുക്കെ മാറും. ഉടനടി മാറ്റം ഉണ്ടാകില്ലെങ്കിലും ക്രമേണ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളുണ്ടാകും. വരും മാസങ്ങളിൽ വടക്കൻ അർദ്ധ ഗോളത്തിൽ നേരിട്ടുള്ള സൂര്യപ്രകാശം വളരെ കുറവായിട്ടായിരിക്കും ലഭിക്കുക. ഇത് രാജ്യത്തുടനീളം ദൈർഘ്യമേറിയ രാത്രികൾക്ക് കാരണമാകും. താപനിലയിൽ ഗണ്യമായ കുറവും അനുഭവപ്പെടും. പല സ്ഥലങ്ങളിലും ഇപ്പോൾ താപനില 40 ഡിഗ്രിയ്ക്ക് താഴെയാണ് അനുഭവപ്പെടുന്നത്. തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ താപനില 34°C നും 37°C നും ഇടയിലാണ്. അതേസമയം രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ 29°C മുതൽ 34°C വരെയാണ് താപനില. ഇന്ന് യുഎഇയിൽ മേഘാവൃതമായ കാലാവവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ധാ വിദഗ്ധർ വ്യക്തമാക്കി.
ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദു;ഖാചരണം
Sharjah ഷാർജ: ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വിമാനത്തിനുള്ളില്‍ കയറിക്കൂടി എലി, തെരഞ്ഞ് യാത്രക്കാര്‍, വൈകിയത് മൂന്ന് മണിക്കൂറിലധികം
Flight Delays കാൺപൂർ: ഇൻഡിഗോ വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. വിമാനത്തിൽ യാത്രക്കാർ കയറിയ ശേഷം, ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. തുടക്കത്തിൽ വൈകുന്നേരം 4:10-ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം, വൈകിട്ട് 6:30-നാണ് കാൺപൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. വൈകിട്ട് 7:16-ന് വിമാനം ഡൽഹിയിലെത്തി. മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന്, വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും, പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
യുഎഇയില്‍ സ്വർണവില ഉയർന്നു, വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയിലേക്ക്
UAE Gold Price ദുബായ്: തിങ്കളാഴ്ച വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണവില ഉയർന്നു. ഒരു ഔൺസിന് 3,700 ഡോളർ എന്ന സർവ്വകാല റെക്കോർഡിന് അടുത്തേക്കാണ് സ്വർണവില വീണ്ടും എത്തിയത്. യുഎഇ സമയം രാവിലെ ഒന്‍പത് മണിക്ക്, 24 കാരറ്റ് സ്വർണം ഗ്രാമിന് 0.75 ദിർഹം വർധിച്ച് 444.75 ദിർഹമായും 22 കാരറ്റിന് 412.0 ദിർഹമായും ഉയർന്നു. അതുപോലെ, 21 കാരറ്റിന് 394.75 ദിർഹമായും 18 കാരറ്റിന് 338.5 ദിർഹമായും വില വർധിച്ചു. ഉയർന്ന സ്വർണവില ദുബായിലെയും യുഎഇയിലെയും സ്വർണാഭരണ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. ചില വ്യാപാരികൾക്ക് വിൽപ്പനയിലും ഉപഭോക്താക്കളുടെ എണ്ണത്തിലും 40 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവിന്റെ നയപരമായ സൂചനകൾക്കായി വിപണി കാത്തിരിക്കുന്നതിനാൽ, സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 3,697.16 ഡോളറിൽ, അതായത് 0.31 ശതമാനം വർധനയോടെയാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് 0.25 ബേസിസ് പോയിന്റ് കുറച്ചതിനെത്തുടർന്ന് വിപണി ഇപ്പോൾ ഒരു ദിശാസൂചനയ്ക്കായി കാത്തിരിക്കുകയാണ്. ഫെഡിന്റെ പലിശ നിരക്ക് കുറച്ചതും സെൻട്രൽ ബാങ്കുകളുടെ സ്വർണം വാങ്ങുന്നതും ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം ഈ ആഴ്ച ആദ്യം സ്വർണവില 3,700 ഡോളർ കടന്ന് റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.
വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം; സൗദി യുവാവിന് വാൾത്തലപ്പിൽനിന്ന് മോചനം
Saudi Execution അൽബാഹ: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സൗദി യുവാവിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചു. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് കൊലയാളിക്ക് മാപ്പ് നൽകിയതിനെ തുടർന്നാണ് ഇത്. അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ശുപാർശ പരിഗണിച്ച് സൗദി പൗരനായ യൂസുഫ് അൽശൈഖി, തന്റെ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നൽകുകയായിരുന്നു. ഒരു അധ്യാപകനായ തനിക്ക് തന്റെ വിദ്യാർഥികളിൽ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ലെന്ന് യൂസുഫ് അൽ ശൈഖി പറഞ്ഞു. ദൈവത്തിൽ നിന്നുള്ള പുണ്യം പ്രതീക്ഷിച്ചാണ് താൻ പ്രതിക്ക് മാപ്പ് നൽകിയത്. തന്റെ മകന് സംഭവിച്ചത് ദൈവവിധി ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസിൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെ അൽബാഹയിൽ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് അൽബാഹ ഗവർണർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ്.
യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം
UAE Desert Safari അബുദാബി: യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.
യുഎഇ നിവാസികൾക്ക് ഉടൻ തന്നെ കൂടുതൽ പലിശ നിരക്ക് ഇളവുകള്‍
UAE interest rate cuts ദുബായ്: യുഎഇയിൽ പലിശ നിരക്കുകൾ കുറഞ്ഞു. സെപ്തംബർ 18ന് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 25 ബേസിസ് പോയിന്‍റ് കുറച്ചതിന് പിന്നാലെ, യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് കുറച്ചു. ഇതോടെ, രാജ്യത്ത് വായ്പാ ചെലവുകൾ കുറയും. ഇത് പ്രവാസികൾക്ക് കൂടുതൽ പണം ചെലവഴിക്കാനോ, നിക്ഷേപിക്കാനോ, അല്ലെങ്കിൽ മറ്റ് രീതികളിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനോ അവസരം നൽകും. 1. കുറഞ്ഞ വായ്പാ നിരക്കുകൾ- ഭവനവായ്പകൾ, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയുടെ പ്രതിമാസ തിരിച്ചടവ് തുക കുറയാൻ സാധ്യതയുണ്ട്. റോക്കറ്റ് മോർട്ട്ഗേജിന്റെ ചീഫ് ബിസിനസ് ഓഫീസറായ ബിൽ ബാൻഫീൽഡിന്റെ അഭിപ്രായത്തിൽ, “കുറഞ്ഞ പലിശ നിരക്കുകൾ ഉപഭോക്താക്കൾക്ക് പ്രയോജനകരമാകും. ഇത് വേരിയബിൾ നിരക്കുകളുള്ള മോർട്ട്ഗേജുകൾ കൂടുതൽ ആകർഷകമാക്കും.” വായ്പകളുടെ തിരിച്ചടവ് തുക കുറയുന്നതിനാൽ, ആളുകളുടെ കൈവശം കൂടുതൽ പണം ഉണ്ടാകും. ഇത് റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ചയ്ക്കും, പ്രത്യേകിച്ച് പ്രധാന സ്ഥലങ്ങളിലെ വസ്തുവകകളുടെ ഡിമാൻഡ് കൂടാനും സഹായിക്കും.
യുഎഇ: മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് 10 സെക്കൻഡിനുള്ളിൽ ഓൺലൈനായി പണം എങ്ങനെ അയക്കാം
Aani ദുബായ്: ഇനി മുതൽ യുഎഇയിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് 10 സെക്കൻഡിനുള്ളിൽ പണം അയക്കാം. ബാങ്ക് അക്കൗണ്ട് നമ്പറോ ഐബിഎഎൻ (International Bank Account) നമ്പറോ ആവശ്യമില്ല. അൽ എത്തിഹാദ് പേയ്മെന്റ്സ് (AEP) പുറത്തിറക്കിയ ‘ആനി’ (Aani) എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് ഈ സൗകര്യം ഒരുക്കുന്നത്. ഒക്ടോബർ 16-നാണ് ഈ സേവനം ആരംഭിച്ചത്. ‘ആനി’ പ്ലാറ്റ്‌ഫോമിന്റെ അഞ്ച് പ്രധാന സവിശേഷതകൾ: സ്വീകരിക്കുന്നയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്നു, മറ്റൊരാളിൽ നിന്ന് പണം ആവശ്യപ്പെടുന്നതിനുള്ള സൗകര്യവുമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ഒരുമിച്ച് പണം നൽകേണ്ട സാഹചര്യങ്ങളിൽ ബിൽ സ്പ്ലിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. കോഡ് പേയ്മെന്റ്: കടകളിലും റെസ്റ്റോറന്റുകളിലും ക്യു.ആർ. കോഡ് ഉപയോഗിച്ച് പണം നൽകാം. ഈ സംവിധാനം ഉടൻ ലഭ്യമാകും. അയച്ചതോ സ്വീകരിച്ചതോ ആയ പേയ്മെന്റ് അഭ്യർത്ഥനകൾ സ്വീകരിക്കാനും നിരസിക്കാനും ക്ലിയർ ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി ഒരു ഇടപാടിൽ പരമാവധി 50,000 ദിർഹം വരെ മാത്രമേ അയക്കാൻ സാധിക്കൂ. എങ്ങനെയാണ് ‘ആനി’ പ്രവർത്തിക്കുന്നത്? യുഎഇയിലെ ബാങ്കുകൾ തമ്മിലുള്ള ആഭ്യന്തര പണമിടപാടുകൾക്ക് മാത്രമാണ് ‘ആനി’ നിലവിൽ ഉപയോഗിക്കാൻ കഴിയുക. ഇതുവരെ എട്ട് യുഎഇ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
പങ്കെടുക്കുന്ന ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. ‘ആനി’ മൊബൈൽ ആപ്ലിക്കേഷൻ ആപ്പിൾ, ആൻഡ്രോയിഡ് ഡിവൈസുകളിൽ ലഭ്യമാണ്. എന്നാൽ, ഇത് ഉപയോഗിക്കാൻ ലൈസൻസുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ‘ആനി’യുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾ: എഡിസിബി, എഡിഐബി, അജ്മാൻ ബാങ്ക്, അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ച്, അൽ ഫർദാൻ എക്സ്ചേഞ്ച്, അൽ ഹിലാൽ ബാങ്ക്, അൽ ഖാലിജി ഫ്രാൻസ് എസ്.എ., അൽ മസ്രാഫ്, അറബ് ബാങ്ക്, ബാങ്ക് ഓഫ് ഷാർജ, ബാങ്ക് ബനോറിയന്റ് ഫ്രാൻസ്, ബോട്ടിം, സി.ബി.ഐ., സിറ്റിബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, ഇ.എൻ.ബി.ഡി. എക്സ്, എഫ്.എ.ബി., ഫിനാൻസ് ഹൗസ്, ഹബീബ് ബാങ്ക് എ.ജി. സൂറിച്ച്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എച്ച്.എസ്.ബി.സി, ലുലു എക്സ്ചേഞ്ച്, മഷ്റഖ്, അൽ മറിയ കമ്മ്യൂണിറ്റി ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖുവൈൻ, എൻ.ബി.എഫ്., റാക് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, യു.എ.ബി., ഡബ്ല്യു.ഐ.ഒ. എന്നിവയാണ് ആനിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾ.
യുഎഇയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഓപ്പറേഷൻ; 165 കുട്ടികളെ രക്ഷപ്പെടുത്തി, 188 പേർ അറസ്റ്റിൽ
UAE Child Exploitation അബുദാബി: ഓൺലൈൻ ബാലചൂഷണത്തിനെതിരെ യുഎഇയുടെ നേതൃത്വത്തിൽ നടന്ന ആഗോള ഓപ്പറേഷനിൽ 165 കുട്ടികളെ രക്ഷപ്പെടുത്തി. 188 പേർ അറസ്റ്റിലായതായും 28 ക്രിമിനൽ സംഘങ്ങളെ പിരിച്ചുവിട്ടതായും ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ ഓപ്പറേഷൻ വ്യക്തമാക്കുന്നത്. ഓൺലൈൻ ലൈംഗിക ചൂഷണത്തിനെതിരായ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ യുഎഇ വഹിക്കുന്ന പ്രധാന പങ്കും ഇത് എടുത്തുകാട്ടുന്നു. റഷ്യ, ഇന്തോനേഷ്യ, ബെലാറസ്, സെർബിയ, കൊളംബിയ, തായ്‌ലൻഡ്, നേപ്പാൾ, പെറു, ബ്രസീൽ, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, ഇക്വഡോർ, മാലിദ്വീപ്, ഉസ്ബെക്കിസ്ഥാൻ എന്നിങ്ങനെ 14 രാജ്യങ്ങളിലെ നിയമനിർവഹണ ഏജൻസികളുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ ഓപ്പറേഷൻ നടത്തിയത്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച നിരവധി ഓൺലൈൻ അക്കൗണ്ടുകൾ റദ്ദാക്കി. കൂടാതെ, വിവിധ രാജ്യങ്ങളിൽ ഡിജിറ്റൽ പട്രോളിങ് സംവിധാനങ്ങൾ സ്ഥാപിച്ചു. അതിർത്തികൾക്കപ്പുറമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കൂട്ടായ അന്താരാഷ്ട്ര ഇടപെടലിന്റെ പ്രാധാന്യം ഈ സംരംഭം ഊട്ടിയുറപ്പിച്ചതായി അധികൃതർ അറിയിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരായ പങ്കാളി രാജ്യങ്ങൾക്ക് ലഫ്. ജനറൽ ഷെയ്ഖ് സൈഫ് നന്ദി അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഈ സംയുക്ത ആഗോള പ്രതികരണം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾ അറിയാൻ, നാളെ മുതൽ നാട്ടിൽ ഈ സാധനങ്ങളുടെ വില കുറയും, വിശദാംശങ്ങൾ
UAE Fog അബുദാബി: അടുത്ത നാല് ദിവസങ്ങളിൽ യുഎഇയിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കൂടാതെ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ള കാർമേഘങ്ങൾ രൂപപ്പെട്ടേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതൽ താപനിലയിൽ കുറവുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. മൂടൽമഞ്ഞിനോ നേരിയ മൂടൽമഞ്ഞിനോ സാധ്യതയുണ്ടെന്നും എൻസിഎം റിപ്പോർട്ട് ചെയ്തു. ആകാശം പൊതുവെ തെളിഞ്ഞതായിരിക്കുമെങ്കിലും ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ള കാർമേഘങ്ങൾ രൂപപ്പെട്ടേക്കാം, ഇത് ദിവസത്തിന്റെ പിന്നീടുള്ള സമയങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ കാറ്റ് വീശും. നേരിയതോ മിതമായതോ ആയിരിക്കും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടലുകൾ നേരിയതായിരിക്കും. തിങ്കളാഴ്ചത്തെ കാലാവസ്ഥ സമാനമായ രീതിയിലായിരിക്കും.2. സേവിങ്സ് അക്കൗണ്ടുകൾക്ക് കുറഞ്ഞ വരുമാനം പലിശ നിരക്ക് കുറയുന്നതോടെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകൾക്കും സ്ഥിരനിക്ഷേപങ്ങൾക്കും (Fixed Deposits) ലഭിക്കുന്ന വരുമാനം കുറയും. സെഞ്ച്വറി ഫിനാൻഷ്യലിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ വിജയ് വലേച്ച പറയുന്നതനുസരിച്ച്, “കുറഞ്ഞ പലിശ നിരക്കുകൾ ബിസിനസ്സുകൾക്കും വ്യക്തികൾക്കും വായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.” എന്നാൽ ഇത് കൂടുതൽ വരുമാനം ലക്ഷ്യമിടുന്ന പ്രവാസികളെ അവരുടെ നിക്ഷേപ തന്ത്രങ്ങൾ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും. ഓഹരികൾ, റിയൽ എസ്റ്റേറ്റ്, സ്വർണ്ണം തുടങ്ങിയ മറ്റ് നിക്ഷേപ മാർഗ്ഗങ്ങൾ പരിഗണിക്കേണ്ടി വരും. 3. കൂടുതൽ പണം ചെലവഴിക്കാൻ അവസരം- വായ്പകൾക്ക് പലിശ കുറയുന്നതും സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം കുറയുന്നതും വീട്, കാർ, അല്ലെങ്കിൽ യാത്ര തുടങ്ങിയ വലിയ ചെലവുകൾക്ക് ആളുകളെ പ്രേരിപ്പിക്കും. വായ്പ തിരിച്ചടവ് തുക കുറയുന്നതിനാൽ, ആളുകളുടെ കൈവശം കൂടുതൽ പണം ഉണ്ടാകും. ഇത് വിനിയോഗിക്കാവുന്ന വരുമാനം വർദ്ധിപ്പിക്കുകയും, കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുകയും ചെയ്യും. 4. റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി എന്നിവയിൽ നിക്ഷേപ സാധ്യത- പലിശ നിരക്ക് കുറയുന്നതിനാൽ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്ക് കുറഞ്ഞ ചെലവിൽ ഫണ്ടിംഗ് ലഭിക്കും. ഇത് പുതിയ പ്രോജക്റ്റുകളുടെ നിർമാണം വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ, നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി, വളർച്ച സാധ്യതയുള്ള സ്റ്റോക്കുകൾ എന്നിവയിൽ കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കും. ഇറ്റോറോയിലെ മാർക്കറ്റ് അനലിസ്റ്റ് ജോഷ് ഗിൽബെർട്ട് പറയുന്നു, “സാമ്പത്തിക മാന്ദ്യമില്ലാത്ത കാലഘട്ടങ്ങളിൽ പലിശ നിരക്ക് കുറയ്ക്കുന്നത് ഓഹരി വിപണിക്ക് ചരിത്രപരമായി ഒരു നല്ല ഉത്തേജനമാണ്.”