കുവൈത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്; പുതിയ നിരക്ക് അറിയാം

Kuwait gold rates കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് ഏകദേശം 36.270 ദിനാർ (ഏകദേശം 111 ഡോളർ) ആയി. 22 കാരറ്റ് സ്വർണത്തിന് ഏകദേശം 33.250 ദിനാർ (ഏകദേശം 101 ഡോളർ) ആണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 467 ദിനാർ (ഏകദേശം 1,536 ഡോളർ) ആണെന്ന് ‘ദാറുൽ സബായിക്’ പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. അഞ്ചാമത്തെ ആഴ്ചയിലും സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഒരു ഔൺസ് സ്വർണത്തിന് 3,685 ഡോളറാണ് വില. ഈ വർഷം ആദ്യമായി യു.എസ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn പലിശനിരക്ക് കുറച്ചതും ഈ വർഷം അവസാനത്തോടെ വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഡിസംബർ മാസത്തേക്കുള്ള ഗോൾഡ് ഫ്യൂച്ചേഴ്സ് 0.74 ശതമാനം വർധിച്ച് ഒരു ഔൺസിന് 3,705 ഡോളറിൽ എത്തി. സ്പോട്ട് വില ഒരു ഔൺസിന് 3,707 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഈ മാറ്റങ്ങളെല്ലാം കുവൈത്ത് വിപണിയിൽ പ്രതിഫലിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ലൈസൻസിംഗ് നിയമങ്ങൾ കർശനമാക്കാൻ കുവൈത്ത് വാണിജ്യ മന്ത്രാലയം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

Licensing Rules കുവൈത്ത് സിറ്റി: വാണിജ്യ ലൈസൻസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്‌ക്കരിച്ച് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. പുതിയ കമ്പനി ആരംഭിക്കുന്നതിന് മുൻപ് ഉടമയുടെ വിവരങ്ങൾ രേഖപ്പെടുത്തണം. കമ്പനിയുടെ സ്ഥാപന ഘട്ടത്തിൽ ഉടമ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. സർക്കാർ ജീവനക്കാർക്ക് കമ്പനികൾ സ്ഥാപിക്കാൻ കഴിയുമെന്നും എന്നാൽ മാനേജ്‌മെന്റ് റോളുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ജീവനക്കാർ ഫ്രീലാൻസ് ബിസിനസ് കമ്പനികൾ സ്ഥാപിക്കാൻ പാടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

വിദേശികൾക്ക് പരമാവധി 49% ഉടമസ്ഥതയോടെ കുവൈത്ത് കമ്പനികൾ സ്ഥാപിക്കാമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു,. എന്നാൽ, കുവൈത്തികൾക്ക് 51 ശതമാനം ഉടമസ്ഥത വേണം. ഗൾഫ് പൗരന്മാർക്ക് വ്യക്തിഗതമായി കമ്പനികൾ സ്ഥാപിക്കാൻ അനുവാദമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy