Price Down ജിഎസ്ടി പരിഷ്‌കാരങ്ങൾ സെപ്തംബർ 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. സെപ്തംബർ 3 ന് ചേർന്ന 56 – മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം. ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും. 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനി മുതൽ ഉണ്ടാകില്ല.
പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചു. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എസി എന്നിവയ്ക്കും വില കുറയും. സിമന്റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറക്കുകയും ചെയ്തിട്ടുണ്ട്.
സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.
വ്യാപാരികൾ/സേവനദാതാക്കൾ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇൻവോയ്സുകൾ സെപ്തംബർ 22 മുതൽ നൽകുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ് വെയർ സംവിധാനത്തിൽ വരുത്തേണ്ടതും, നികുതി മാറ്റം വരുന്ന സപ്ലൈയുമായി ബന്ധപ്പെട്ട് സാധനങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ സെപ്റ്റംബർ 21 ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുക. കൂടാതെ, നികുതി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ആയതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും, സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇന്പുട് ടാക്സ് ക്രെഡിറ്റ് റിവേഴ്സൽ ചെയ്യേണ്ടതടക്കമുള്ള നടപടികൾ വ്യാപരികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ മേഖലയിൽ പുതിയ വിസ അനുവദിക്കുന്നതിന് പണം നൽകണോ; അറിയാം കുവൈത്തിലെ നിയമം
Visa കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയിൽ പുതിയ വിസ അനുവദിക്കുന്നതിന് ഓരോ തൊഴിലാളിക്കും നിശ്ചിത സംഖ്യ ഗ്യാരണ്ടിയായി കെട്ടി വെക്കണമെന്ന വ്യവസ്ഥ റദ്ദാക്കി കുവൈത്ത്. മാനവ ശേഷി സമിതി ആക്ടിംഗ് ഡയറക്ടർ ജനറൽ, എഞ്ചിനീയർ റബാബ് അൽ-ഒസൈമിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. പുതിയ തീരുമാനം അനുസരിച്ച് സ്വകാര്യ മേഖലയിൽ പുതിയ വിസകൾ അനുവദിക്കുന്നതിന് തൊഴിലുടമകൾ മാനവ ശേഷി സമിതിയിൽ ഗ്യാരണ്ടി തുക കെട്ടി വെക്കേണ്ടതില്ല.
സൈനിക സഹകരണം വർദ്ധിപ്പിക്കാൻ കുവൈത്തും യുഎസും….
Kuwaiti and US Armies കുവൈത്ത് സിറ്റി: സൈനിക സഹകരണം വർദ്ധിപ്പിക്കാൻ ഒരുങ്ങി കുവൈത്തും യുഎസും. ഇതിന്റെ ഭാഗമായി കുവൈത്ത് ആർമി ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡും, യുഎസ് ആർമി സെൻട്രൽ ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡും പരിശീലന യോഗം ചേർന്നു.
ശനിയാഴ്ചയാണ് പരിശീലന യോഗം ചേർന്നതെന്ന് ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി. കുവൈത്ത് ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ സുവൈദിയും യുഎസ് ആർമി സെൻട്രൽ ഫോഴ്‌സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പാട്രിക് ഫ്രാങ്കും പരിശീലന യോഗത്തിൽ പങ്കെടുത്തു. സൈനിക സഹകരണം വർദ്ധിപ്പിക്കൽ, വൈദഗ്ധ്യം കൈമാറുന്നതിനും പോരാട്ട സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയുടെ ഭാഗമായാണ് യോഗം ചേർന്നത്. 2025-26 സീസണിലേക്കുള്ള സംയുക്ത പരിശീലന പ്രവർത്തനങ്ങളെക്കുറിച്ചും ഇരുവിഭാഗവും യോഗത്തിൽ ചർച്ച നടത്തി.
യാത്രക്കാർക്ക് നിർദ്ദേശവുമായി കുവൈത്ത് എയർവേയ്‌സ്, വിശദാംശങ്ങൾ
Kuwait Airways കുവൈത്ത് സിറ്റി: യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിലെത്തണമെന്ന് അഭ്യർത്ഥിച്ച് കുവൈത്ത് എയർവേയ്‌സ്. ചില യൂറോപ്യൻ വിമാനത്താവളങ്ങളിലെയും ഹീത്രോ വിമാനത്താവളങ്ങളിലെയും സംവിധാനങ്ങളിലെ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് കുവൈത്ത് എയർവേയ്സ് അഭ്യർത്ഥിച്ചിരിക്കുന്നത്.
യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കുവൈത്ത് എയർവേയ്സ് അഭ്യർത്ഥിച്ചു. ചില യൂറോപ്യൻ വിമാനത്താവളങ്ങളിലെയും ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലെയും സംവിധാനങ്ങളെ ബാധിച്ച സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. നിരവധി യൂറോപ്യൻ വിമാനത്താവളങ്ങൾ ഇലക്ട്രോണിക് ചെക്ക്-ഇൻ, ബാഗേജ് സംവിധാനത്തെ ബാധിക്കുന്ന സൈബർ ആക്രമണത്തിന് ഇരയായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കുവൈത്തിൽ വീടിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
Fire in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്. റൗദയിലാണ് സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് വീടിന് തീപിടിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ അൽ ഷഹീദ്, ഹവല്ലി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു.
വീട്ടിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒഴിപ്പിച്ച ശേഷമായിരുന്നു അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിൽ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി ലഹരികേസിൽ ഉൾപ്പെട്ടയാൾ, നിർണായക വിവരങ്ങൾ പുറത്ത്
Mother Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വന്തം അമ്മയെ മകൻ കഴുത്തറുത്ത് കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിക്കേസിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്നാണ് പുറത്തു വരുന്ന വിവരം. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് സംഭവം. 75 കാരിയായ മാതാവിനെയാണ് സ്വന്തം മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുവൈത്ത് പൗരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ മകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അറസ്റ്റിലായ സമയം പ്രതിയുടെ കൈവശം ആക്രമണത്തിന് ഉപയോഗിച്ച കത്തിയുണ്ടായിരുന്നു. രക്തം പുരണ്ട ഈ കത്തി പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ നിയമ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
വായുമലിനീകരണം; ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ഉൾപ്പെട്ട് കുവൈത്ത്
Air Pollution കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് കുവൈത്ത് സിറ്റി. സെപ്തംബർ 19 ന് രാവിലെ 11:30-ന് നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 200-ന് മുകളിലേക്ക് ഉയർന്നു. ഇതോടെയാണ് കുവൈത്ത് ഈ പട്ടികയിൽ ഉൾപ്പെട്ടത്. വായുഗുണനിലവാരം വളരെ കുറഞ്ഞതായി വിലയിരുത്തപ്പെട്ടു. പൊടിയും വ്യാവസായിക മലിനീകരണവുമാണ് വായുഗുണനിലവാരം കുറയാൻ കാരണം.
വീടുകളിൽ എയർ പ്യൂരിഫയർ ഉപയോഗിക്കണമെന്നും പുറത്തു പോകുമ്പോൾ മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകി. കുട്ടികൾ, മുതിർന്നവർ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ എന്നിവർക്ക് അപകട സാധ്യത കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. അൽ ജഹ്റ ഉൾപ്പെടെ സമീപ പ്രദേശങ്ങളും മലിനീകരണത്തിൽ ഗുരുതരമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് മുതൽ കാറ്റിന്റെ വേഗത വർധിക്കുന്നതിനാൽ മലിനീകരണം കുറയുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഇത്തവണത്തെ മലിനീകരണം ഏകദേശം അഞ്ചിരട്ടിയോളം കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ വാർഷിക സുരക്ഷാ പരിധിയേക്കാൾ 30 മടങ്ങ് PM2.5 രേഖപ്പെടുത്തി.
മയക്കുമരുന്നും മദ്യവും കൈവശം വെച്ചു; കുവൈത്തിൽ രണ്ട് പ്രശസ്ത താരങ്ങൾ അറസ്റ്റിൽ
Celebs Arrested കുവൈത്ത് സിറ്റി: മയക്കുമരുന്നും മദ്യവും കൈവശം വെച്ച രണ്ട് പ്രശസ്ത താരങ്ങൾ കുവൈത്തിൽ അറസ്റ്റിൽ. സാൽമിയയിലാണ് സംഭവം. ഹവ്വല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന്, മദ്യം, സെക്‌സ് ടോയ്‌സ് എന്നിവയുമായി സാൽമിയയിൽ ഒരു സെലിബ്രിറ്റി അറസ്റ്റിലായതായി അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ സെലബ്രിറ്റിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ഡ്രഗ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് റഫർ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ മേഖലാ മേധാവി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
അതേസമയം, അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു യുവതിയോടൊപ്പം മറ്റൊരു സെലിബ്രിറ്റിയും അറസ്റ്റിലായിട്ടുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഹൃദയാഘാതം; കുവൈത്തിൽ വീട്ടുജോലിക്കാരി തൊഴിലുടമയുടെ വീട്ടിൽ മരിച്ച നിലയിൽ
Domestic Worker കുവൈത്ത് സിറ്റി: കുവൈത്തിൽ വീട്ടുജോലിക്കാരി തൊഴിലുടമയുടെ വീട്ടിൽ മരിച്ച നിലയിൽ. ബയാൻ പ്രദേശത്താണ് സംഭവം. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഹൃദയാഘാതത്തെ തുടർന്നാണ് വീട്ടുജോലിക്കാരി മരണപ്പെട്ടതെന്ന് ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു.
അമ്മയെ കഴുത്തറുത്ത് കൊന്നു; 30 കാരനായ കുവൈത്ത് പൗരൻ അറസ്റ്റിൽ
Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ 30 കാരനായ യുവാവ് അമ്മയെ കഴുത്തറുത്ത് കൊന്നു. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് സംഭവം. 75 കാരിയായ മാതാവിനെയാണ് സ്വന്തം മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുവൈത്ത് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ മകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അറസ്റ്റിലായ സമയം പ്രതിയുടെ കൈവശം ആക്രമണത്തിന് ഉപയോഗിച്ച കത്തിയുണ്ടായിരുന്നു. രക്തം പുരണ്ട ഈ കത്തി പ്രതിയിൽ നിന്നം പോലീസ് കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ നിയമ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തില്‍ എണ്ണ വില കുറഞ്ഞു
Kuwait Oil Price കുവൈത്ത് സിറ്റി: രാജ്യത്ത് എണ്ണവില കുറഞ്ഞു. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 72.66 ഡോളറായിരുന്ന കുവൈത്ത് എണ്ണയുടെ വില വെള്ളിയാഴ്ച വ്യാപാരത്തിൽ ബാരലിന് 1.13 ഡോളർ കുറഞ്ഞ് 71.53 ഡോളറായി.
കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളിലായി 63 പേര്‍ അറസ്റ്റില്‍
Violations Arrest Kuwait കുവൈത്ത് സിറ്റി: പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഫർവാനിയയിലെ അൽ-ദജീജ് മേഖലയിൽ വൻ സുരക്ഷാ പരിശോധന നടത്തി. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് മനാഹി അൽ-ദവാസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ജനറൽ ഫയർ ഫോഴ്സ്, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഈ സംയുക്ത ഓപ്പറേഷന്റെ ഫലമായി വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിൽ സുരക്ഷാ ലംഘനങ്ങൾക്കെതിരെ 23 നോട്ടീസുകൾ നൽകി.കുവൈത്ത് മുനിസിപ്പാലിറ്റി അനധികൃത സ്ഥലഉപയോഗത്തിന് രണ്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ, 34 മുന്നറിയിപ്പുകൾ നൽകുകയും 18 സ്ക്രാപ്പ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയും 40 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുകയും മൂന്ന് പരസ്യ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയം: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു കഫേ അടച്ചുപൂട്ടുകയും മറ്റ് 38 സ്ഥാപനങ്ങൾക്കെതിരെ നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. മൊത്തം 63 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 47 പേർ തൊഴിൽ നിയമ ലംഘകരും ഒന്‍പത് പേർ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരും ആറുപേർ ഒളിച്ചോടിയവരും ഒരാൾ കാലാവധി കഴിഞ്ഞ വിസയിലുള്ള ആളുമാണ്. ജനറൽ ഫയർ ഫോഴ്സ് 76 അഗ്നിശമന സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തി.