അതിരാവിലെ മുതല്‍ ക്യൂവില്‍, ദുബായിൽ ഐഫോൺ 17 സ്വന്തമാക്കിയവരിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍

iPhone 17 ദുബായ്: ഐഫോണിന്‍റെ പുതിയ വേരിയന്‍റുകള്‍ സ്വന്തമാക്കാന്‍ തടിച്ചുകൂടിയത് നിരവധി മലയാളികള്‍. ഇന്ന് ആദ്യംതന്നെ സ്വന്തമാക്കിയവരില്‍ യുഎഇയില്‍ പ്രവാസികളായ മലയാളികളുമുണ്ട്. ഷാർജയിൽ വ്യാപാരികളായ കാസർഗോഡ് കോട്ടിക്കുളം സ്വദേശികളായ അമീൻ സഹീർ, അലി സർഫറാസ്, ദുബായിൽ സ്വന്തമായി കമ്പനി നടത്തുന്ന തൃശ്ശൂർ സ്വദേശി മുഹമ്മദ് റിസാൽ, സെയിൽസ് മാനേജരായ കാസർഗോഡ് മൊഗ്രാൽ സ്വദേശി ഇർഫാൻ മുഹമ്മദ് എന്നിവരാണ് പുതിയ ഐഫോൺ 17 സ്വന്തമാക്കിയ മലയാളി പ്രവാസികൾ. സെപ്തംബർ 12-ന് ഐഫോൺ 17-ന്റെ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ഇവർ നാലുപേരും പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ന് പുലർച്ചെ ആറരയോടെ ദുബായ് മാളിലെത്തിയ ഇവർക്ക്, ആപ്പിൾ സ്റ്റോറിന് മുന്നിലെ നീണ്ട നിരയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടാൻ കഴിഞ്ഞു. രാവിലെ എട്ടരയോടെയാണ് അവർക്ക് ഫോൺ ലഭിച്ചത്. കോസ്മിക് ഓറഞ്ച് നിറത്തിലുള്ള പ്രോമാക്സ് 1 ടിബി മോഡലാണ് അമീനും അലിയും സ്വന്തമാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇതിന് ഓരോ ഫോണിനും 6,799 ദിർഹം വീതം വില നൽകി. ഐഫോൺ 16-ൽ നിന്ന് ഒറ്റനോട്ടത്തിൽ വലിയ മാറ്റങ്ങളൊന്നും പുതിയ മോഡലിനില്ലെന്നാണ് ഇവരുടെ അഭിപ്രായം. പിൻഭാഗത്തെ രൂപവും കോസ്മിക് ഓറഞ്ച് നിറവുമാണ് പ്രധാന വ്യത്യാസങ്ങൾ. ക്യാമറയിലും സോഫ്റ്റ്‌വെയറിലും ചില മാറ്റങ്ങൾ ഉണ്ടെന്നും ഇവർ പറഞ്ഞു. കൂടുതൽ ഉപയോഗിച്ച് കഴിഞ്ഞാലേ ഫോണിന്റെ എല്ലാ സവിശേഷതകളും മനസലാക്കാൻ സാധിക്കൂ എന്ന് അമീൻ വ്യക്തമാക്കി. ഇവർ നാലുപേരും ഐഫോൺ പ്രേമികളാണ്. അഞ്ച് വർഷം മുൻപാണ് യു.എ.ഇയിലെത്തിയതെങ്കിലും നാട്ടിൽ വെച്ച് തന്നെ ഇവർ ഐഫോൺ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഐഫോൺ 6 ആണ് ഇവർ ആദ്യമായി സ്വന്തമാക്കിയത്. ഉപയോഗിക്കാനുള്ള എളുപ്പവും വേഗതയും കാരണമാണ് ഐഫോൺ ഇഷ്ടപ്പെട്ടതെന്നും പിന്നീട് മറ്റൊരു ഫോണും ഉപയോഗിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നോർക്ക ആരോഗ്യഇൻഷുറൻസ് പദ്ധതി തിരിച്ചുവന്ന പ്രവാസികളെ പുറത്താക്കുന്നു

Norka Health Insurance മലപ്പുറം: പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ ഒഴിവാക്കുന്നു. 41.7 ലക്ഷം പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഈ മാസം 22ന് ആരംഭിക്കുന്ന പദ്ധതി, ഇതോടെ ഏകദേശം 14 ലക്ഷത്തോളം വരുന്ന മടങ്ങിയെത്തിയ പ്രവാസികൾക്ക് ലഭ്യമാകാതെ വരും. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ശേഷം, ആരോഗ്യപരമായ കാരണങ്ങളാലോ തൊഴിൽ നഷ്ടപ്പെട്ടതിനാലോ നാട്ടിൽ തിരിച്ചെത്തിയവരാണ് ഈ പ്രവാസികളിൽ ഏറെയും. യഥാർഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ ആവശ്യം ഏറ്റവും കൂടുതലുള്ളത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. തിരിച്ചെത്തിയ പ്രവാസികളെ ഒഴിവാക്കുന്നു: ഏറെക്കാലം വിദേശത്ത് കഷ്ടപ്പെട്ട് രോഗങ്ങളുമായി നാട്ടിലെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുന്നത് അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല: നോർക്ക കെയർ ഇൻഷുറൻസിൽ പ്രവാസികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ സഹായം ഏറ്റവും ആവശ്യമുള്ളത് പ്രായം ചെന്ന രക്ഷിതാക്കൾക്കാണ്. നോർക്ക തിരിച്ചറിയൽ കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതും ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ ഇന്ത്യയിൽ മാത്രം: ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ചികിത്സ ഇന്ത്യയിൽ വെച്ച് നടത്തണം. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.

വിസിറ്റ് വിസയില്‍ യുഎഇയിലെത്തി, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ കണ്ടത് ചേതനയറ്റ ശരീരം

Malayali Death UAE അബുദാബി: യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ. 

യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസ് ഇന്ന്

Open House അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കായി ഓപ്പണ്‍ ഹൗസ് ഇന്ന് (സെപ്തംബര്‍ 19) നടക്കും. അബുദാബിയിലെ ഇന്ത്യൻ എംബസിയില്‍ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെയാണ് ഓപ്പണ്‍ ഹൗസ് നടക്കുക. തൊഴിൽ, വിദ്യാഭ്യാസം, നിയമപരമായ കാര്യങ്ങൾ, മറ്റു പൊതുവിഷയങ്ങൾ എന്നിവയിൽ എംബസി ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാൻ ഓപ്പണ്‍ ഹൗസിലൂടെ സാധിക്കും. തുറന്ന സദസ് നടക്കുന്നതിനാൽ അന്നേ ദിവസം പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, രേഖകൾ നൽകൽ തുടങ്ങിയ പതിവ് കോൺസുലർ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എംബസി അറിയിച്ചു. 

യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ

iPhone 17 launch UAE ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല.  ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.

2,500 ദിർഹം വിലയുള്ള ഒരു കപ്പ് കാപ്പി; ദുബായിലെ കഫേയ്ക്ക് പുതിയ ഗിന്നസ് റെക്കോർഡ്

Dubai Cafe ദുബായ്: ഏറ്റവും വിലയേറിയ ഒരു കപ്പ് കാപ്പിയ്ക്ക് പുതിയ ഗിന്നസ് റെക്കോര്‍ഡ്. വില 2,500 ദിര്‍ഹം. ദുബായിലെ എമിറാത്തി കോഫി ഷോപ്പ് ആയ റോസ്റ്റേഴ്സാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്ത് ഏറ്റവും വില കൂടിയ കോഫി കപ്പ് എന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡ് ആണ് നേടിയത്. “ഞങ്ങളുടെ ടീമിന്റെ സമർപ്പണത്തെ ഈ അവാർഡ് ആഘോഷിക്കുകയും അസാധാരണമായ കാപ്പി അനുഭവങ്ങൾക്കുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായിയുടെ വളർന്നുവരുന്ന പ്രശസ്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു” എന്ന് റോസ്റ്റേഴ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ കോൺസ്റ്റാന്റിൻ ഹാർബുസ് പറഞ്ഞു. ദുബായിൽ ആരംഭിച്ചതും ഇപ്പോൾ യുഎഇയിലുടനീളം 11 ശാഖകളുള്ളതുമായ ഈ ബ്രാൻഡ്, ഉയർന്ന നിലവാരമുള്ള ബീൻസുകളിലും വിദഗ്ദ്ധ ബ്രൂവിങ് ടെക്നിക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ കാപ്പി പ്രേമികൾക്കിടയിൽ അറിയപ്പെടുന്നു. എസ്മെറാൾഡ ഫാമിൽ നിന്നുള്ള വളരെ അപൂർവമായ പനാമൻ ഗീഷ ബീൻസ് ഉപയോഗിച്ച് നിർമ്മിച്ച V60 ബ്രൂ ആണ് റെക്കോർഡ് സൃഷ്ടിച്ച കോഫി. പുഷ്പ സുഗന്ധത്തിനും ഉഷ്ണമേഖലാ പഴങ്ങളുടെ കുറിപ്പുകൾക്കും ഇവ വിലമതിക്കപ്പെടുന്നു. ടിറാമിസു, ചോക്ലേറ്റ് ഐസ്ക്രീം, ഒരു പ്രത്യേക ചോക്ലേറ്റ് പീസ് എന്നിവയ്‌ക്കൊപ്പം കോഫി വിളമ്പുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy