കുവൈത്ത് വിമാനത്താവളത്തില്‍ ഹാജര്‍ പരിശോധിക്കാന്‍ വിരലടയാളം നിരോധിച്ചു, പകരം…

Kuwait Airport കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, സെപ്തംബർ 21 മുതൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ ഹാജർ പരിശോധിക്കുന്നതിനായി ഫിംഗർപ്രിന്റ് രീതി ഒഴിവാക്കി മുഖം തിരിച്ചറിയൽ (facial recognition) സംവിധാനം മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. എല്ലാ ജീവനക്കാരും മുഖം സ്‌കാൻ ചെയ്യുന്ന ഉപകരണത്തിന് മുന്‍പിൽ നിൽക്കുകയും ഹാജർ രേഖപ്പെടുത്തൽ പ്രക്രിയ ശരിയായി പൂർത്തിയാകുന്നത് ഉറപ്പാക്കുകയും വേണം. ഹാജർ രേഖപ്പെടുത്തുന്നതിന് മുഖം തിരിച്ചറിയൽ സംവിധാനം മാത്രമേ ഉപയോഗിക്കാവൂവെന്നും അതാണ് പ്രധാനമായും ഏകമാർഗമെന്നും ഡിജിസിഎ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക് നിയമപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തീരുമാനം എല്ലാ വിഭാഗങ്ങൾക്കും യൂണിറ്റുകൾക്കും സെക്ഷനുകൾക്കും ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹാജർ രേഖപ്പെടുത്തൽ കൂടുതൽ കൃത്യതയോടെ നടത്തുകയും പാരമ്പര്യ രീതികളിൽ സംഭവിക്കാവുന്ന പിഴവുകൾ കുറയ്ക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യമേറിയ വസ്തുക്കളുമായാണോ കുവൈത്ത് യാത്ര, മറക്കേണ്ട ഈ രേഖ കൈയ്യില്‍ വെച്ചോ !

Kuwait Airport കുവൈത്ത് സിറ്റി: മൂല്യമേറിയ വസ്തുക്കളുമായി കുവൈത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമാണ്. 3,000 കുവൈത്തി ദിനാറിൽ (ഏകദേശം 8,63,656 ഇന്ത്യൻ രൂപ) കൂടുതൽ മൂല്യമുള്ള കറൻസി, സ്വർണാഭരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അമൂല്യ സാധനങ്ങൾ കൈവശമുള്ള യാത്രക്കാർ കസ്റ്റംസ് ഡിക്ലറേഷൻ നൽകണമെന്നാണ് വ്യവസ്ഥ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഈ ഓർമപ്പെടുത്തൽ. 3,000 കുവൈത്തി ദിനാറിൽ കൂടുതൽ മൂല്യമുള്ള സ്വർണമോ, പണമോ, ആഭരണങ്ങളോ മറ്റ് മൂല്യമേറിയ സാധനങ്ങളോ ഉൾപ്പെടെയുള്ളവയുടെ കൃത്യമായ വിവരങ്ങൾ വിമാനത്താവളത്തിലെ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനെ അറിയിച്ചിരിക്കണം. സ്വർണം കൊണ്ടുള്ള നാണയമോ വാച്ചോ സ്വർണകട്ടിയോ എന്തു തന്നെയായാലും അക്കാര്യം ഡിക്ലറേഷനിൽ വ്യക്തമാക്കിയിരിക്കണം.  സ്വർണകട്ടികൾ കൈവശമുള്ള യാത്രക്കാർ എയർ കാർഗോ വകുപ്പിൽ നിന്നുള്ള രേഖ വാങ്ങിയിരിക്കണം. കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ കെട്ടിടത്തിലാണ് എയർ കാർഗോ വകുപ്പ് പ്രവർത്തിക്കുന്നത്. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരുടെ കൈവശം മൂല്യമേറിയ വാച്ച്, സ്വർണാഭരണങ്ങൾ തുടങ്ങി 3,000 ദിനാറിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുണ്ടെങ്കിൽ ഡിപ്പാർച്ചർ ടെർമിനലിൽ നിന്ന് ലഭിക്കുന്ന രേഖ കൈവശം സൂക്ഷിക്കണം. രാജ്യത്തേക്ക് തിരികെയെത്തുമ്പോഴും ഈ രേഖ കാണിക്കണം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാൽ കനത്ത പിഴ ചുമത്തുക മാത്രമല്ല കൈവശമുള്ള വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy