dubai duty free millennium draw ദുബായ്: പ്രവാസി മലയാളികളെ തേടി വീണ്ടും ഭാഗ്യസമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ട് പ്രവാസികൾക്ക് എട്ടു കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) വീതം സമ്മാനം ലഭിച്ചു. ഒരു ഫിലിപ്പീൻസ് സ്വദേശിക്കും ഒരു മലയാളി പ്രവാസിക്കുമാണ് ഈ ഭാഗ്യം ലഭിച്ചത്. മറ്റൊരു മലയാളിക്ക് ആഡംബര ബൈക്കും സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന കെ. അബ്ദുൽ റഹ്‌മാൻ കെ (37) ആണ് സമ്മാനം ലഭിച്ച മലയാളി. മില്ലേനിയം മില്യനയർ സീരീസ് 516-ലെ 4171-ാം നമ്പർ ടിക്കറ്റിലൂടെയാണ് അബ്ദുൽ റഹ്‌മാൻ ഈ നേട്ടം സ്വന്തമാക്കിയത്. ഈ മാസം ആറിന് ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 10 സുഹൃത്തുക്കളോടൊപ്പം ചേർന്നെടുത്ത ടിക്കറ്റ് ഇവർക്ക് ഭാഗ്യം കൊണ്ടുവരികയായിരുന്നു. 2010 മുതൽ മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ഇവർ ഓരോ നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരിലാണ് ടിക്കറ്റെടുക്കുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ അബ്ദുൾ റഹ്‌മാൻ ഒരു റീട്ടെയിൽ കമ്പനിയിലെ സെയിൽസ് അസിസ്റ്റന്റാണ്. ഈ മാസം തന്റെ രണ്ട് പെൺമക്കളുടെ പിറന്നാൾ ആഘോഷിക്കാൻ കൂടുതൽ കാരണമായെന്നും ഈ ഭാഗ്യം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy കഴിഞ്ഞ 18 വർഷമായി ദുബായിൽ താമസിക്കുന്ന 47 കാരനായ ഫിലിപ്പീൻസ് സ്വദേശി ആർസെനിയോ ആണ് മറ്റൊരു മില്യൻ ഡോളർ ജേതാവ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൻ ഡോളർ നേടുന്ന 15-ാമത്തെ ഫിലിപ്പീൻസ് പൗരനാണ് ആർസെനിയോ. ഓഗസ്റ്റ് 30ന് ഓൺലൈനായി വാങ്ങിയ 3836 എന്ന ടിക്കറ്റ് നമ്പറിലൂടെ മില്ലേനിയം മില്യനയർ സീരീസ് 515ലാണ് അദ്ദേഹം വിജയിയായത്. ദുബായിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ആർസെനിയോ കഴിഞ്ഞ 10 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. രണ്ട് കുട്ടികളുടെ പിതാവുകൂടിയാണ് ഇദ്ദേഹം. ഇന്ത്യക്കാരായ മറ്റ് നാല് പേർക്ക് ആഡംബര കാറുകളും ബൈക്കുകളും ലഭിച്ചു. ദുബായിൽ താമസിക്കുന്ന അമിത് സറഫ് (51) ആണ് വിജയികളിലൊരാൾ. ഒന്നിലധികം തവണ വിജയിയാണ് അമിത്, മെഴ്സിഡസ് ബെൻസ് ജി500 കാറാണ് അമിത് സ്വന്തമാക്കിയത്. യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന മലയാളിയായ ഷഫീഖ് നസറുദ്ദീൻ (41) ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചർ മോട്ടർബൈക്ക് സ്വന്തമാക്കി. ദുബായ് എക്സ്പോയിലെ ടെർമിനൽ രണ്ടിൽ നിന്ന് ഓഗസ്റ്റ് 28ന് വാങ്ങിയ 0347-ാം നമ്പർ ടിക്കറ്റാണ് ഷഫീഖിന് സമ്മാനം നേടി കൊടുത്തത്. അബുദാബിയിൽ താമസിക്കുന്ന ഓലാവോ ഫെർണാണ്ടസ് (61) എന്ന ഇന്ത്യക്കാരൻ ഡുക്കാട്ടി പാനിഗേൽ വി2 മോട്ടർബൈക്ക് സ്വന്തമാക്കി. ഇദ്ദേഹം ഈ മാസം ഒരു മോട്ടർബൈക്ക് കൂടി സ്വന്തമാക്കിയിട്ടുണ്ട്. ബഹ്റൈനിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി നസ്മുൽ ഹഖ് (43) ബിഎംഡബ്ല്യു എക്സ്6 കാറും നേടി.
Home
GULF
ഈ ഭാഗ്യം അവശ്വസനീയം, 2010 മുതല്‍ മുടങ്ങാതെ ടിക്കറ്റെടുത്തു, ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് കോടികള്‍ സമ്മാനം
Related Posts

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഷ്യന്‍ പ്രവാസിയായ വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

കാത്തിരിക്കുന്നത് ആകർഷകമായ അനുഭവങ്ങൾ; ദുബായ് സഫാരി പാര്‍ക്കിന്റെ ഏഴാം സീസണ് ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം
