UAE National Day അബുദാബി: യുഎഇയുടെ 54-ാമത് ദേശീയ ദിനം വരുന്നു. ഇക്കുറിയും വിപുലമായ ആഘോഷങ്ങളോടു കൂടിയാണ് ആഘോഷങ്ങള്‍. ഡിസംബർ രണ്ടിനും മൂന്നിനും പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കായി രാജ്യത്ത് വലിയ ഒരുക്കങ്ങൾ ആരംഭിച്ചു. യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച്, ഡിസംബർ ഒന്നിന് ആരംഭിക്കുന്ന നാല് ദിവസത്തെ വാരാന്ത്യത്തിനുള്ള സാധ്യതകൾ സൂചിപ്പിക്കുന്നു. ചിലപ്പോൾ ഇത് അഞ്ച് ദിവസത്തെ അവധി വരെ നീളാൻ സാധ്യതയുണ്ട്. എല്ലാ വർഷവും ഡിസംബർ രണ്ടിന് യുഎഇയുടെ സ്ഥാപക ദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കുന്നു. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിച്ച് പൗരന്മാരും പ്രവാസികളും ഒരുപോലെ ഈ ദിനത്തിൽ ഒത്തുചേരുന്നു. ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് യുഎഇയിലെ നേതാക്കൾ പങ്കെടുക്കുന്ന വലിയ ചടങ്ങ് ഒരുങ്ങുന്നു. ഇതിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസ്കാരികവും ദേശീയവുമായ പ്രാധാന്യമുള്ള ഒരു സ്ഥലത്തായിരിക്കും ഈ പരിപാടി നടക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy കഴിഞ്ഞ വർഷം അൽ ഐനിലെ ജബൽ ഹഫീത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. എല്ലാ എമിറേറ്റുകളിലും പ്രത്യേക ആഘോഷ മേഖലകൾ ഒരുക്കും. കഴിഞ്ഞ വർഷം ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ പ്രോമിനേഡ്, ഹത്ത, ദി ഔട്ട്ലെറ്റ് വില്ലേജ് മാൾ, ഖുർആനിക് പാർക്ക് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ നടന്നിരുന്നു. ഈ വർഷം പങ്കാളിത്തത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും രാജ്യത്തെ വൈവിധ്യമാർന്ന സമൂഹത്തെ ഒന്നിപ്പിക്കുന്ന ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ‘ഈദ് അൽ ഇത്തിഹാദിന്റെ’ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്സ് ഡയറക്ടർ ഈസ അൽ സുബൂസി പറഞ്ഞു.