Gold Fraud Case മട്ടന്നൂർ: കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാന പ്രതികൾ ഗൾഫിലുള്ളതായി വിവരം. മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം ജ്വല്ലറി പൂട്ടി മുങ്ങിയ സംഭവത്തിലാണ് പ്രതികൾ ഗൾഫിലുള്ളതായി വിവരം ലഭിച്ചത്. ജ്വല്ലറി നടത്തിപ്പുകാരൻ മുഴക്കുന്നിലെ തഫ്സീർ ഗൾഫിലേക്കു കടന്നതായുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ മറ്റു രണ്ടു പാർട്നർമാർ നേരത്തേതന്നെ ഗൾഫിലാണുള്ളത്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പഴയ സ്വർണം നൽകിയവരും ജ്വല്ലറികളിൽ സ്വർണം വിതരണം ചെയ്യുന്ന ഏജന്റുമാരും സ്വർണാഭരണങ്ങൾ ഉണ്ടാക്കിനൽകുന്ന പണിക്കാരും ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. തഫ്സീറിനെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ ഫാസില, ഹാജറ, ഹംസ, ഫഹദ്, ഷമീർ തുടങ്ങിയവരാണ് പ്രതികൾ. 56 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 6 കേസുകളാണ്. പഴയസ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കം പുതിയ സ്വർണം നൽകുമെന്നും ആഴ്ച, മാസത്തവണകളായി പണം നിക്ഷേപിച്ചാൽ ആവശ്യമുള്ളപ്പോൾ സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. 20 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്റ്റോക്കില്ലെന്നു പറഞ്ഞ് സമീപത്തെ ജ്വല്ലറികളിൽ നിന്നു വാങ്ങിയ ആഭരണങ്ങളുടെ പണം നൽകിയില്ലെന്ന പരാതിയും പ്രതികൾക്കെതിരെയുണ്ട്. സ്വർണപ്പണിക്കാരനായ തൃശൂർ ഒല്ലൂർ സ്വദേശി എ.ജെ.മെജോയിൽ നിന്ന് 232 ഗ്രാം സ്വർണം വാങ്ങിയിരുന്നു. 23.45 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തില്ലങ്കേരി സ്വദേശിയുടെ 98 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഉളിയിൽ സ്വദേശി പി.വി.സൂരജിന് 21.87 ലക്ഷം രൂപയുടെ സ്വർണമാണ് നഷ്ടമായതെന്നും പരാതിയിലുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത് സെപ്തംബർ ആറിനാണ്. പരാതി നൽകിയിട്ടും പ്രതി വിദേശത്തേക്ക് കടന്നുകളയുന്നത് തടയാൻ പോലീസിന് കഴിഞ്ഞില്ലെന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്.
വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
Road Accident കണ്ണൂർ: വാഹനം നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശിയും കെഎംസിസി നേതാവുമായ ചന്ദനപ്പുറത്ത് സലീം ആണ് മരിച്ചത്. 52 വയസായിരുന്നു. പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.
കുടുംബസമേതം കുമ്പളയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിർത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് പിടികൂടി. ഭാര്യ ജസീല. മക്കൾ: ജസീർ, ജഫ്ന, സന ഫാത്തിമ. സഹോദരങ്ങൾ: നിസാർ, ജാഫർ, മൈമൂന.
യുഎഇയിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരിയും കാമുകനും കൂടി പണവും ആഭരണങ്ങളും മോഷ്ടിച്ചു
അബുബാബി: തൊഴിലുടമയുടെ വില്ലയിൽ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയ്ക്കും കാമുകനും ശിക്ഷ വിധിച്ച് യുഎഇ കോടതി. എത്യോപ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിയ്ക്കും കാമുകനും മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്നും നാടുകടത്തുകയും ചെയ്യും. അൽഐൻ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
തന്റെ കാമുകനുമായി ചേർന്ന് വീട്ടു ജോലിക്കാരി തൊഴിലുടമയുടെ വില്ലയിൽ നിന്നും 5000 ദിർഹവും ആഭരണങ്ങളും ഉൾപ്പെടെ മോഷ്ടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. 2025 മെയ് 25 നാണ് തൊഴിലുടമ ഇവർക്കെതിരെ ഫലജ് ഹസ്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്, വില്ലയ്ക്കുള്ളിൽ ചില സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു പാർട്ട് ടൈം വീട്ടുജോലിക്കാരിയാണ് തൊഴിലുടമയെ അറിയിച്ചത്. തുടർന്നാണ് മോഷണ വിവരം പുറത്തു വന്നത്. വീട്ടിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എത്യോപ്യൻ പുരുഷൻ പലതവണ വീട്ടിൽ കയറാൻ ശ്രമിച്ചതായി കണ്ടെത്തി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തെ തെരുവിൽ നിന്നുള്ള സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു. പിന്നീട് അന്വേഷണ സംഘം വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെ ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തി. പണം നേടാനും എത്യോപ്യയിലേക്ക് തിരിച്ചു പോകാനും വേഗം വിവാഹം കഴിക്കാനും വേണ്ടി കാമുകൻ തന്നെ മോഷണം നടത്താൻ നിർബന്ധിച്ചതായി വീട്ടുജോലിക്കാരി പോലീസിനോട് സമ്മതിച്ചു.
പിന്നീട് പോലീസ് വീട്ടുജോലിക്കാരിയുടെ കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി.
മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്ഫോടന ശബ്ദം
റിയാദ്: മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്ഫോടന ശബ്ദം. വ്യാഴാഴ്ച്ച പുലർച്ചെയാണ് പുണ്യനഗരമായ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപത്തായി വിശ്വാസികൾ വലിയ സ്ഫോടന ശബ്ദം കേട്ടത്. ശബ്ദം കേട്ടതോടെ വിശ്വസികൾ പലരും ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ടുകൾ.
മസ്ജിദ് അൽ നബവിയ്ക്ക് സമീപം ആകാശത്ത് തിരിച്ചറിയാത്ത ചില വസ്തുക്കൾ കണ്ടതായുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം പുലർച്ചെ 5.43 ഓടെയായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ പല ഊഹാപോഹങ്ങളും പ്രചരിക്കാൻ കാരണമായി. എന്നാൽ, സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
സ്ഥിരീകരിച്ച വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.
അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ !
Abu Dhabi traffic discounts അബുദാബി: അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്ഫോം, TAMM മൊബൈൽ ആപ്പ് വഴി പിഴകൾ അടയ്ക്കുന്ന താമസക്കാർക്ക് 35 ശതമാനം വരെ ഇളവുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെ, നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണം അടയ്ക്കുന്ന ഡ്രൈവർമാർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസം മുതൽ ഒരു വർഷം വരെ നടത്തുന്ന പേയ്മെന്റുകൾക്ക് 25 ശതമാനം കിഴിവ് ബാധകമാകും. TAMM ആപ്പിൽ മാത്രമേ കിഴിവുകൾ ദൃശ്യമാകൂവെന്നും ബാങ്കിങ് ആപ്പുകൾ, അൽ അൻസാരി എക്സ്ചേഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് തുടങ്ങിയ മറ്റ് ചാനലുകൾ വഴി ലഭ്യമാകില്ലെന്നും അബുദാബി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
മരുന്നുകളെക്കുറിച്ച് മാത്രമല്ല, ഫാർമസ്യൂട്ടിക്കൽസിനെ കുറിച്ചും അറിയാം; യുഎഇയുടെ പുതിയ നീക്കം
emirates medicines establishment center ദുബായ്: ഇനി മരുന്നുകളെ കുറിച്ചും ഫാര്‍മസ്യൂട്ടിക്കല്‍സിനെ കുറിച്ചും വിവരങ്ങള്‍ അതിവേഗം ലഭ്യമാകും. മരുന്നുകളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനും സംശയ നിവാരണത്തിനുമായി യുഎഇയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. എമിറേറ്റ്സ് മെഡിസിൻസ് എസ്റ്റാബ്ലിഷ്മെന്റ് എന്ന കേന്ദ്രവുമായി 800 33784 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. അന്വേഷണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവയും ഇതിലൂടെ അറിയിക്കാം. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളെക്കുറിച്ചും അവ നിർമിക്കുന്ന ഫാർമസ്യൂട്ടിക്കൽസിനെ കുറിച്ചും വിശ്വസനീയ വിവരങ്ങൾ ഇതിലൂടെ വേഗത്തിൽ ലഭ്യമാക്കും. ആരോഗ്യസ്ഥാപനങ്ങളും ജനങ്ങളും തമ്മിലുള്ള സുതാര്യതയും വിശ്വാസവും വർധിപ്പിക്കുക, സേവന ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് എമിറേറ്റ്സ് മെഡിസിൻസ് എസ്റ്റാബ്ലിഷ്മെന്റ് ചെയർമാൻ സഈദ് മുബാറക് അൽ ഹാജരി പറഞ്ഞു.
സംസ്ഥാനത്ത് ഈ വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പിന്റെ വമ്പന്‍ ‘ഫൈവ് സ്റ്റാര്‍ ഹോട്ടല്‍’; ചെലവ് ₹136 കോടി, വിശദാംശങ്ങള്‍
five star hotel thiruvananthapuram airport തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ്. 136.31 കോടി രൂപയാണ് ചെലവ്. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്ത് നിര്‍മിക്കുന്ന ഹോട്ടലിന് അനുമതി നല്കാന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ നല്കി. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് നിര്‍മാണം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം ആരംഭിക്കാനാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്ന 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്മെന്റിന്റെ ഭാഗമാണ് പഞ്ചനക്ഷത്ര ഹോട്ടല്‍. വിമാനത്താവളത്തിന്റെ പരിസരമായതിനാല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. 23 മീറ്റര്‍ ഉയരത്തില്‍ 33,092 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. 240 മുറികളുള്ള ഹോട്ടലുകള്‍ക്ക് പുറമെ 660 സീറ്റുകളുള്ള കണ്വെന്ഷന് സെന്ററും റസ്റ്റോറന്റ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിങ് അവസരം ഒരുക്കുന്ന കൊമേഷ്യല്‍ കോംപ്ലക്സും ഇവിടെയുണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ എല്ലാ പ്രമുഖ വിമാനത്താവളങ്ങള്‍ക്കും സമീപത്തായി പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. യാത്രക്കാര്‍ക്കും വിമാനക്കമ്പനികളിലെ ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ സൗകര്യമാണിത്. എന്നാല്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരം സൗകര്യങ്ങളുടെ അഭാവം മനസിലാക്കിയാണ് അദാനി ഗ്രൂപ്പ് ഹോട്ടല്‍ നിര്‍മിക്കാന്‍ രംഗത്തിറങ്ങിയത്.
ദുബായ്: അധ്യാപകർക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും 90 ദിവസത്തെ രാജി നിയമവും; പുതിയ കെഎച്ച്ഡിഎ നിയമങ്ങൾ അറിയാം
New KHDA rules teachers ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾ അധ്യാപക നിയമനങ്ങൾക്കും സ്കൂൾ ജീവനക്കാരുടെ രജിസ്ട്രേഷനും വേണ്ടി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറപ്പെടുവിച്ച പുതിയ നിയമനങ്ങളെ സ്വാഗതം ചെയ്തിരിക്കുകയാണ്. ബുധനാഴ്ച പുറത്തിറക്കിയ കെഎച്ച്ഡിഎയുടെ അധ്യാപക നിയമനത്തിനും സ്റ്റാഫ് ഡീരജിസ്ട്രേഷനുമുള്ള സാങ്കേതിക ഗൈഡുകളെ വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രൊഫഷണൽ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്ന “സമയബന്ധിതവും അത്യാവശ്യവുമായ” ചട്ടക്കൂട് എന്നാണ് സ്കൂൾ നേതാക്കൾ വിശേഷിപ്പിച്ചത്. മധ്യവേനലിൽ രാജിവയ്ക്കുന്ന അധ്യാപകർക്കുള്ള 90 ദിവസത്തെ കൂളിങ് – ഓഫ് കാലയളവിനെ പല സ്കൂളുകളും പ്രശംസിച്ചു. ഇത് വിദ്യാർഥികൾക്കും സ്കൂളുകൾക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് അവർ പറഞ്ഞു. 90 ദിവസത്തെ രാജി നിയമം വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ സ്ഥിരത കൊണ്ടുവരാൻ ലക്ഷ്യമിടുന്നെന്ന് ഹാംപ്ടൺ ഹൈറ്റ്സ് ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പൽ ലുയ്ഡ്മില ക്ലൈക്കോവ പറഞ്ഞു. അധ്യാപകരെ സംബന്ധിച്ചിടത്തോളം, ഈ നിയമം ചിന്തനീയമായ കരിയർ ആസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് അവരുടെ അടുത്ത റോൾ സുരക്ഷിതമാക്കുന്നതിനൊപ്പം പ്രൊഫഷണലിസത്തോടെ അവരുടെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കുന്നു. “പരിവർത്തനങ്ങൾ സുഗമമായി കൈകാര്യം ചെയ്യാനും പെട്ടെന്നുള്ള ജീവനക്കാരുടെ ക്ഷാമം ഒഴിവാക്കാനും അധ്യാപനത്തിലും പഠനത്തിലും സ്ഥിരമായ നിലവാരം നിലനിർത്താനും സമയം ലഭിക്കുന്നത് സ്കൂളുകൾക്ക് ഗുണം ചെയ്യും.” മൊത്തത്തിൽ, ഈ മാറ്റം വിദ്യാർഥികളുടെയും ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ സന്തുലിതമാക്കുകയും പെട്ടെന്നുള്ള പുറപ്പെടലുകൾ മൂലം അധ്യാപന നിലവാരവും വിദ്യാർഥി പുരോഗതിയും ബാധിക്കപ്പെടാനുള്ള സാധ്യത കുറവായ കൂടുതൽ വിശ്വസനീയമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ക്ലൈക്കോവ പറഞ്ഞു.
മൂല്യത്തകര്‍ച്ചയില്‍ വീണ്ടും റെക്കോര്‍ഡിട്ട് രൂപ, നേട്ടമാക്കി പ്രവാസികള്‍
Rupee Against Dirham അബുദാബി/ദുബായ്: മൂല്യത്തകർച്ചയിൽ രൂപ. റെക്കോര്‍ഡ് താഴ്ചയില്‍ രൂപ കൂപ്പുകുത്തിയപ്പോള്‍ ഈ അവസരം നേട്ടമാക്കിയിരിക്കുകയാണ് പ്രവാസികൾ. ഒരു ദിർഹത്തിന് 24.04 പൈസയാണ് ഇന്നലെ (സെപ്തംബര്‍ 11) ലഭിച്ച മികച്ച നിരക്ക്. ഓഗസ്റ്റ് 29നാണ് ചരിത്രത്തിൽ ആദ്യമായി ഒരു ദിർഹത്തിന് 24 രൂപ കടന്നത്. ഈ മാസം 8ന് നിരക്ക് 23.95ലേക്ക് താഴ്ന്നെങ്കിലും 9ന് തിരിച്ചെത്തി 24.02ലേക്ക് ഉയർന്നു. 10ന് ഒരു പൈസ കൂടി വർധിച്ച് 24.03 രൂപയും ഇന്നലെ വീണ്ടും ഒരു പൈസ ഉയർന്ന് 24.04 രൂപയും ആയി. ഈ അവസരം പ്രയോജനപ്പെടുത്തി ഒട്ടേറെ പ്രവാസികള്‍ നാട്ടിലേക്കു പണം അയച്ചു.
ഹൃദയാഘാതം മൂലം യുഎഇയിൽ പ്രവാസി മലയാളികൾ മരിച്ചു
Expat Malayalis Dies in UAE തിരൂർ: യുഎഇയിൽ ഹൃദയാഘാതം മൂലം പ്രവാസികൾ മരിച്ചു. തിരൂർ പൂക്കയിൽ കുന്നത്തുപറമ്പ് വീട്ടിൽ അയ്യപ്പന്റെയും കുറുമ്പിയുടെയും മകൻ രവീന്ദ്രൻ (56) ഞായറാഴ്ച അജ്മാനിലും വെട്ടം വാക്കാട് കുഞ്ഞിരായിന്റെ പുരയ്ക്കൽ ഹംസയുടെയും കദീജയുടെയും മകൻ ഉസ്മാൻ (55) അബുദാബിയിലുമാണ് മരിച്ചത്. രവീന്ദ്രൻ െഹോട്ടൽ ജോലിക്കാരനായിരുന്നു. സംസ്കാരം ഇന്ന് തിരൂർ സ്മൃതി ശ്മശാനത്തിൽ വെച്ച് നടക്കും. ഭാര്യ: കാർത്തിക. മക്കൾ: കെ.പി.രേഷ്മ, കെ.പി.ഷിബിൻ. മരുമക്കൾ: പി.കെ.രാഗേഷ് (ബെംഗളൂരു), പി.സജ്ന. ഉസ്മാന്റെ മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലെത്തിച്ച് വാക്കാട് ജുമാമസ്ജിദിൽ കബറടക്കും. ഭാര്യ: സുലൈഖ. മക്കൾ: ഉവൈസ്, ഉനൈസ്, ഉദൈസ്. മരുമകൻ: ഫൈജാസ്.
ഐഫോൺ 17 ൽ 3,500 ദിർഹം ലാഭിക്കൂ: യുഎഇയിലെ റീട്ടെയിലർമാർ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു
iPhone ദുബായ്: ഐഫോൺ 17 ന്റെ ഇൻ-സ്റ്റോർ ലോഞ്ചിന് മുന്നോടിയായി, യുഎഇയിലെ റീട്ടെയിലർമാർ ട്രേഡ്-ഇൻ ഓഫറുകൾ നൽകി വാങ്ങുന്നവരെ പ്രലോഭിപ്പിക്കുന്നു, ഇത് പഴയ ഉപകരണങ്ങൾ ഉപയോഗിച്ച് 3,500 ദിർഹം വരെ ലാഭിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. സെപ്തംബർ 19 മുതൽ യുഎഇയിൽ ലഭ്യമാകുന്ന ഐഫോൺ നിരയിലെയും മറ്റ് ഉപകരണങ്ങളിലെയും ഏറ്റവും പുതിയ മോഡലുകൾ ചൊവ്വാഴ്ച ടെക്നോളജി ഭീമനായ ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. പുതിയ ആപ്പിൾ ശ്രേണിയുടെ വില ഇപ്രകാരമാണ്: ഐഫോൺ 17 ന് 3,399 ദിർഹം, ഐഫോൺ എയർ 4,299 ദിർഹം, ഐഫോൺ പ്രോയ്ക്ക് 4,699 ദിർഹം, ഐഫോൺ പ്രോ മാക്സിന് 5,099 ദിർഹം. എല്ലാ മോഡലുകളുടെയും പ്രീ-ഓർഡറുകൾ സെപ്തംബർ 12 (വെള്ളിയാഴ്ച) മുതൽ ആരംഭിക്കും. ദുബായ് ആസ്ഥാനമായുള്ള റീട്ടെയിൽ കമ്പനിയായ ഇറോസ്, ഐഫോണിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പഴയ ഐഫോണുകൾ കൈമാറ്റം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 3,500 ദിർഹം വരെ ലാഭിക്കാൻ അനുവദിക്കുന്ന ഒരു ട്രേഡ്-ഇൻ പ്രമോഷനും വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ വിലയിൽ ആക്സസറി ബണ്ടിലുകളിൽ പ്രത്യേക ഡീലുകളും കമ്പനി പ്രഖ്യാപിച്ചു. ജംബോ ഇലക്ട്രോണിക്സും സമാനമായ ഒരു കൂട്ടം പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 68 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക്, 3,500 ദിർഹം വരെ ട്രേഡ്-ഇൻ സേവിംഗ്സ്, പലിശരഹിതമായ 18–24 മാസത്തെ ഇൻസ്റ്റാൾമെന്റ് പ്ലാനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലെ മറ്റൊരു പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ഷറഫ്ഡിജിയും ഗ്യാരണ്ടീഡ് ബൈബാക്ക് ഓഫറുകളുമായി മത്സരരംഗത്തുണ്ട്.
യുഎഇയിൽ ലക്ഷങ്ങൾ ശമ്പളം; എന്നിട്ടും സന്തോഷമില്ല, പോസ്റ്റുമായി ഇന്ത്യക്കാരി
Indian Woman UAE Job യുഎഇയില്‍ ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമുണ്ടായിട്ടും സന്തോഷമില്ലെന്ന് ഇന്ത്യക്കാരി. ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നെന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്. ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തോന്നിയിരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. വീടുവാടക, ഷോപ്പിങ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
യുഎഇ: സോഷ്യൽ മീഡിയയിലൂടെ തെറ്റായ അവകാശവാദം, നിയമനടപടി
unverified health claims uae അബുദാബി: സ്ഥിരീകരിക്കാത്ത മെഡിക്കൽ, ചികിത്സാ അവകാശവാദങ്ങളുള്ള ഉത്പന്നം പ്രമോട്ട് ചെയ്ത ഒരു സോഷ്യൽ മീഡിയ പരസ്യ അക്കൗണ്ടിനെതിരെ യുഎഇ മീഡിയ കൗൺസിൽ നിയമനടപടികൾ ആരംഭിച്ചു. പരസ്യത്തിന് ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ ശാസ്ത്രീയ പിന്തുണയും അംഗീകാരവും ഇല്ലെന്നും അംഗീകൃത മാധ്യമ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നും കൗൺസിൽ പറഞ്ഞു. എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളിലുമുള്ള പരസ്യ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന മീഡിയ റെഗുലേഷൻ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകൾക്ക് കീഴിലാണ് ഈ നീക്കം. നിയമത്തിന് അനുസൃതമായി ഉചിതമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗൺസിൽ സ്ഥിരീകരിച്ചു. ഡിജിറ്റൽ പരസ്യങ്ങളുടെ തുടർച്ചയായ നിരീക്ഷണത്തിന് മീഡിയ കൗൺസിൽ ഊന്നൽ നൽകുകയും എല്ലാ പരസ്യദാതാക്കളെയും സ്വാധീനിക്കുന്നവരെയും നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. മെയ് 29 ന് യുഎഇയിൽ ഒരു പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനങ്ങൾ, പൊതുതാത്പര്യം സംരക്ഷിക്കൽ, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള വിശദമായ വ്യവസ്ഥകൾ നിയമം അവതരിപ്പിച്ചു. രാജ്യത്തുടനീളം മാധ്യമങ്ങൾ എങ്ങനെ നിർമിക്കപ്പെടുന്നെന്നും പങ്കിടപ്പെടുന്നുവെന്നും ഇത് ബാധിക്കുന്നു. ഉള്ളടക്കവുമായി ബന്ധപ്പെട്ട ലംഘനങ്ങളിൽ ഉൾപ്പെടുന്ന ഈ സാഹചര്യത്തിൽ, തെറ്റായ വിവരങ്ങളോ ദോഷകരമായ ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നത് 5,000 ദിർഹം മുതൽ 150,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് നിയമം പറയുന്നു. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഉയർന്ന പിഴകളോ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കലോ ഉണ്ടാകാം.