Fish Market കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. മത്സ്യമാർക്കറ്റ് ഉണ്ടാക്കുന്ന ദുർഗന്ധവും, വൃത്തിയില്ലാത്ത നടപ്പാതകളും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതാണ് മത്സ്യമാർക്കറ്റ് ആധുനികമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യമുയരാൻ കാരണം. പുതിയ കെട്ടിടങ്ങളുമായി കൂടിച്ചേർന്ന പഴയ മത്സ്യമാർക്കറ്റ് സന്ദർശകർക്ക് അസുഖകരമായ അനുഭവമാണ് നൽകുന്നതെന്നാണ് പലരും പറയുന്നത്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മത്സ്യമാർക്കറ്റിന് പ്രത്യേക വികസനവും ശ്രദ്ധയും ആവശ്യമാണെന്നും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്ഥലത്തേക്ക് അതിനെ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടതെന്നുമാണ് സർവേയിൽ പങ്കെടുത്ത ഒരാളായ ഹുസൈൻ മുഹമ്മദ് ബൗഅലി പറയുന്നത്. അതിനിടെ, മുബാറക്കിയ മാർക്കറ്റിൽ നടക്കുന്ന നവീകരണ പദ്ധതികൾ കുവൈത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിയിട്ടുണ്ട്. എങ്കിലും, മത്സ്യമാർക്കറ്റ് പരിസരം കാരണം ഈ വികസനത്തിന്റെ പ്രാധാന്യം കുറയുന്നുവെന്നും, ഈ വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും അധികാരികളോട് സന്ദർശകർ ആവശ്യപ്പെടുന്നു.
കോടികളുടെ തട്ടിപ്പ്, പഴയസ്വർണം നിക്ഷേപിച്ചാൽ അതേ തൂക്കത്തിൽ പുതിയ സ്വർണം നൽകുമെന്ന് വാഗ്ദാനം: മുഖ്യപ്രതികൾ ഗൾഫിലുള്ളതായി വിവരം
Fraud Case മട്ടന്നൂർ: മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാന പ്രതികൾ ഗൾഫിലുള്ളതായി വിവരം. ജ്വല്ലറി നടത്തിപ്പുകാരൻ മുഴക്കുന്നിലെ തഫ്‌സീർ ഗൾഫിലേക്കു കടന്നതായുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ മറ്റു രണ്ടു പാർട്‌നർമാർ നേരത്തേതന്നെ ഗൾഫിലാണുള്ളത്. തഫ്‌സീറിനെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ ഫാസില, ഹാജറ, ഹംസ, ഫഹദ്, ഷമീർ തുടങ്ങിയവരാണ് പ്രതികൾ. 56 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. 6 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഴയ സ്വർണം നൽകിയവരും ജ്വല്ലറികളിൽ സ്വർണം വിതരണം ചെയ്യുന്ന ഏജന്റുമാരും സ്വർണാഭരണങ്ങൾ ഉണ്ടാക്കിനൽകുന്ന പണിക്കാരും ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്.
പഴയസ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കം പുതിയ സ്വർണം നൽകുമെന്നും ആഴ്ച, മാസത്തവണകളായി പണം നിക്ഷേപിച്ചാൽ ആവശ്യമുള്ളപ്പോൾ സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആകെ 20 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
സെപ്തംബർ ആറിനാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രതി വിദേശത്തേക്ക് കടന്നുകളയുന്നത് തടയാൻ പോലീസിന് കഴിഞ്ഞില്ല. സ്റ്റോക്കില്ലെന്നു പറഞ്ഞ് സമീപത്തെ ജ്വല്ലറികളിൽ നിന്നു വാങ്ങിയ ആഭരണങ്ങളുടെ പണം നൽകിയില്ലെന്ന പരാതിയും പ്രതികൾക്കെതിരെയുണ്ട്. സ്വർണപ്പണിക്കാരനായ തൃശൂർ ഒല്ലൂർ സ്വദേശി എ.ജെ.മെജോയിൽ നിന്ന് 232 ഗ്രാം സ്വർണം വാങ്ങിയിരുന്നു. 23.45 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തില്ലങ്കേരി സ്വദേശിയുടെ 98 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഉളിയിൽ സ്വദേശി പി.വി.സൂരജിന് 21.87 ലക്ഷം രൂപയുടെ സ്വർണമാണ് നഷ്ടമായതെന്നും പരാതിയിലുണ്ട്.
അനുമതിയില്ലാതെ ഗവൺമെന്റ് വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറി; കുവൈത്തിൽ അജ്ഞാതൻ പിടിയിൽ
Government Warehouse കുവൈത്ത് സിറ്റി: അനുമതിയില്ലാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറിയ അജ്ഞാതൻ കുവൈത്തിൽ പിടിയിൽ. സുബ്ഹാൻ പ്രദേശത്തുള്ള മന്ത്രാലയത്തിന്റെ വെയർഹൗസുകളിലേക്കാണ് അജ്ഞാതൻ അനധികൃതമായി കടക്കാൻ ശ്രമിച്ചത്. അനധികൃതമായി കടന്നുകയറിയയാൾ വെയർഹൗസുകളുടെ ഫോട്ടോ എടുക്കുകയും മന്ത്രാലയത്തിനുള്ളിൽ ഔദ്യോഗിക പദവി വഹിക്കുന്നുണ്ടെന്ന് വ്യാജമായി അവകാശവാദം ഉന്നയിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് ഉടൻ റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. തങ്ങളുടെ സൗകര്യങ്ങൾ തകർക്കാനോ ആക്രമിക്കാനോ ഉള്ള ഏതൊരു ശ്രമവും രാജ്യത്തെ എല്ലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സംവിധാനങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും അത് സംസ്ഥാന സ്വത്തിന്റെ കൈയേറ്റമായി കണക്കാക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ നീക്കങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര അഭിഭാഷകനെതിരെ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ആണ് അഭിഭാഷകനെ ചോദ്യം ചെയ്തത്. കേസിൽ തുടർനടപടികൽ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതുവരെ അഭിഭാഷകനെ ഹോൾഡിംഗ് സെല്ലിൽ തടങ്കലിൽ വയ്ക്കണമെന്നാണ് ഉത്തരവ്.
ഞെട്ടി: മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം
റിയാദ്: സൗദിയിൽ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച പുലർച്ചെയാണ് പുണ്യനഗരമായ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപത്തായി വിശ്വാസികൾ വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ശബ്ദം കേട്ടതോടെ വിശ്വസികൾ പലരും ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ടുകൾ. മസ്ജിദ് അൽ നബവിയ്ക്ക് സമീപം ആകാശത്ത് തിരിച്ചറിയാത്ത ചില വസ്തുക്കൾ കണ്ടതായുള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം പുലർച്ചെ 5.43 ഓടെയായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ പല ഊഹാപോഹങ്ങളും പ്രചരിക്കാൻ കാരണമായി. എന്നാൽ, സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സ്ഥിരീകരിച്ച വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അധികൃതർ അറിയിച്ചു.
വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
Illegal Food Production കുവൈത്ത് സിറ്റി: വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മിഷ്‌റിഫിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും കുവൈത്ത് മുൻസിപ്പിലാറ്റിയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെ പിന്തുണയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതികൾ തങ്ങളുടെ താമസ സ്ഥലം മായം ചേർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ അനധികൃതമായി ഉത്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ചേരുവകളുമായി എണ്ണകൾ കലർത്തി അവ വീണ്ടും പായ്ക്ക് ചെയ്ത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന നെയ്യ് എന്ന പേരിൽ ഇവർ വിൽപ്പന നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ ചില ഉത്പന്നങ്ങളിൽ രാജ്യത്തിന്റെ ലേബൽ മാറ്റി ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളായി തെറ്റായി വിപണനം ചെയ്തതായും അധികൃതർ കണ്ടെത്തി. പിടിയിലായ പ്രവാസികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമ നടപടികൾ പൂർത്തിയായ ശേഷം ഇവരെ രാജ്യത്ത് നിന്നും നാടുകടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദ്ദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര അഭിഭാഷകനെതിരെ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ആണ് അഭിഭാഷകനെ ചോദ്യം ചെയ്തത്. കേസിൽ തുടർനടപടികൽ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതുവരെ അഭിഭാഷകനെ ഹോൾഡിംഗ് സെല്ലിൽ തടങ്കലിൽ വയ്ക്കണമെന്നാണ് ഉത്തരവ്
ഒരു അഭിഭാഷകനെ പോലീസ് സ്റ്റേഷനിലെ ഹോൾഡിംഗ് സെല്ലിൽ കസ്റ്റഡിയിലെടുത്തു. ഇര മെഡിക്കൽ റിപ്പോർട്ടിനൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്തു. അഭിഭാഷകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനായി റഫർ ചെയ്തു, തുടർന്ന് അന്വേഷകൻ ഉത്തരവിട്ടു.
ലഹരിക്കടത്തിന് 5 വർഷം ഗൾഫിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പാഠം പഠിച്ചില്ല; നാട്ടിലെത്തിയിട്ടും ലഹരികടത്ത്, മൂന്നംഗ സംഘം പിടിയിൽ
മലപ്പുറം: എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം പിടിയിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും സംഘം അറസ്റ്റിലായത്. 50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. നേരത്തെ ഈ പ്രതികൾ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു.
വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽ ശിക്ഷ അനുഭവിച്ചിട്ടും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിദേശത്ത് ജോലിക്ക് പോയതിനുശേഷം അകല്‍ച്ച, യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
love rejection attack പാലക്കാട്: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്‍റെ വിവാഹാഭ്യര്‍ഥന കുടുംബം നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമമെന്നാണ് വിവരം. ഗിരീഷും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനുശേഷം നാട്ടിൽ ബസ് ഡ്രൈവറായ ഗിരീഷിനെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്. യുവതി വിദേശത്ത് പോയ ശേഷം തന്നോട് അകലം പാലിച്ചെന്ന് പ്രതി പറഞ്ഞു. ഇന്നലെ വൈകിട്ട് മദ്യലഹരിയിലെത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠിയെ നിയമിച്ചു
Ambassador of India to Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠിയെ നിയമിച്ചു. നിലവിൽ മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറിയാണ് പരമിത ത്രിപാഠി.
ബാങ്ക് തട്ടിപ്പ് കേസ്: പിടികിട്ടാപ്പുള്ളിയെ കുവൈത്ത് ഇന്ത്യയ്ക്ക് കൈമാറി
wanted brought to India from Kuwait കുവൈത്ത് സിറ്റി: 2011 ലെ ബാങ്ക് തട്ടിപ്പ് കേസിൽ തെരയുന്ന ഇന്ത്യൻ പൗരനായ മുനവർ ഖാനെ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്നതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). കുവൈത്ത് പോലീസിന്റെ ഒരു സംഘം അദ്ദേഹത്തെ അനുഗമിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മുനവർ ഖാൻ ഹൈദരാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങി, അവിടെ നിന്ന് ചെന്നൈയിലെ സിബിഐയുടെ പ്രത്യേക ടാസ്‌ക് ബ്രാഞ്ചിന്റെ ഒരു യൂണിറ്റ് ഇയാളെ കസ്റ്റഡിയിലെടുത്തു, മുനവര്‍ ഖാന്‍റെ നാടുകടത്തൽ ഏകോപിപ്പിച്ച ഏജൻസി പറഞ്ഞു. “വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കേസുകളിൽ സിബിഐ അന്വേഷിക്കുന്ന വ്യക്തിയാണ് മുനവർ ഖാൻ. വിദേശകാര്യ മന്ത്രാലയവുമായും എൻസിബി-കുവൈത്തുമായും സഹകരിച്ച് ഇന്റർനാഷണൽ പോലീസ് സഹകരണ യൂണിറ്റ് (ഐപിസിയു), സിബിഐ സെപ്തംബർ 11 നാണ് മുനവർ ഖാനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്,” സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് വക്താവ് പറഞ്ഞു. “ഖാനും സംഘവും ബാങ്ക് ഓഫ് ബറോഡയെ വഞ്ചിച്ചിരുന്നു. ബാങ്കിനെ വഞ്ചിച്ചതിന് തൊട്ടുപിന്നാലെ, ഖാൻ കുവൈത്തിലേക്ക് പോയി, അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു,” വക്താവ് പറഞ്ഞു. 2022 ഫെബ്രുവരിയിൽ അദ്ദേഹത്തിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് അധികൃതർ മുനവര്‍ ഖാനെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളിൽ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവരുന്ന മൂന്നാമത്തെ പിടികിട്ടാപ്പുള്ളിയാണ് ഖാൻ.
ചെലവ് ₹136 കോടി, കേരളത്തിലെ ഈ വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പിന്‍റെ ‘ഫൈവ് സ്റ്റാര്‍’ ഹോട്ടല്‍, വിശദാംശങ്ങള്‍
five star hotel thiruvananthapuram airport തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നു. 136.31 കോടി രൂപ ചെലവില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ് ആണ് ഹോട്ടല്‍ നിര്‍മിക്കുക. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്ത് നിര്‍മിക്കുന്ന ഹോട്ടലിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ നല്‍കി. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് നിര്‍മാണം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം ആരംഭിക്കാനാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്ന 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്‌മെന്റിന്റെ ഭാഗമാണ് പഞ്ചനക്ഷത്ര ഹോട്ടല്‍. വിമാനത്താവളത്തിന്റെ പരിസരമായതിനാല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. 23 മീറ്റര്‍ ഉയരത്തില്‍ 33,092 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. 240 മുറികളുള്ള ഹോട്ടലുകള്‍ക്ക് പുറമെ 660 സീറ്റുകളുള്ള കണ്‍വെന്‍ഷന്‍ സെന്ററും റസ്റ്റോറന്റ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്ന കൊമേഷ്യല്‍ കോംപ്ലക്‌സും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ എല്ലാ പ്രമുഖ വിമാനത്താവളങ്ങള്‍ക്കും സമീപത്തായി പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. യാത്രക്കാര്‍ക്കും വിമാനക്കമ്പനികളിലെ ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ സൗകര്യമാണിത്. എന്നാല്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരം സൗകര്യങ്ങളുടെ അഭാവം മനസിലാക്കിയാണ് അദാനി ഗ്രൂപ്പ് ഹോട്ടല്‍ നിര്‍മിക്കാന്‍ രംഗത്തിറങ്ങിയത്.
കുവൈത്ത്: ജാമ്യത്തിലിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും മോഷണം, സ്വര്‍ണവള മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍
Stealing Gold കുവൈത്ത് സിറ്റി: തിരക്കേറിയ മുബാറക്കിയ മാർക്കറ്റിലെ ജ്വല്ലറിയിൽ നിന്ന് മൂന്ന് സ്വർണ്ണ വളകൾ മോഷ്ടിക്കുന്നതിനിടെ സ്ത്രീ അറസ്റ്റില്‍. ഇതിനുമുന്‍പും ഇവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. സമാനമായ കേസിൽ ജാമ്യത്തിലിറങ്ങി ആഴ്ചകൾക്ക് ശേഷമാണ് പ്രതി മോഷണം നടത്തിയത്. മിഷ്‌റഫിലെ ഷോറൂമിൽ നിന്ന് 200,000 കെഡിയിൽ കൂടുതൽ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചതിന് ജൂണിൽ ഹവല്ലി ഡിറ്റക്ടീവുകൾ പ്രതിയെയും മറ്റൊരു സ്ത്രീയെയും പിടികൂടിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ കേസിൽ, ജ്വല്ലറി മാനേജർ ആഭ്യന്തര മന്ത്രാലയ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചപ്പോഴാണ് മോഷണം പുറത്തുവന്നതെന്ന് അധികൃതർ പറഞ്ഞു. സ്ത്രീ വിൽപ്പനക്കാരനെ കബളിപ്പിച്ച് വസ്ത്രത്തിനുള്ളിൽ മൂന്ന് വളകൾ ഒളിപ്പിച്ചതായി കണ്ടെത്തി. സ്രോതസ്സ് അനുസരിച്ച്, പ്രതി നിഖാബ് ധരിച്ച് കടയിൽ കയറി നിരവധി ആഭരണങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. സ്ത്രീയുടെ അമിത താൽപ്പര്യം ശ്രദ്ധയിൽപ്പെട്ട വിൽപ്പനക്കാരന് സംശയം തോന്നി. കൂടുതൽ ശ്രദ്ധിച്ചപ്പോൾ, മൂന്ന് വളകൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
ഈ വാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥയില്‍ മാറ്റം, വിദഗ്ധര്‍ പറയുന്നത്…
Kuwait Climate കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ കുവൈത്തിൽ പകൽസമയങ്ങളിൽ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധരാർ അൽ-അലി. രാത്രികളിൽ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ത്യൻ മൺസൂണിന്റെ സ്വാധീനം തുടരുന്നതാണ് ഇതിന് കാരണം. മൺസൂണിന്റെ സ്വാധീനത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ വേഗത കൂടാൻ സാധ്യതയുണ്ടെന്നും ധരാർ അൽ-അലി പറഞ്ഞു. ഇത് പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും.
‘വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇട്ടില്ല, തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞു’; മീരയുടെ ആത്മഹത്യാക്കുറിപ്പ്
Meera Suicide പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എന്‍.പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മീരയുടെ മുറിയിലുണ്ടായിരുന്ന നോട്ട്ബുക്കിലാണ് കുറിപ്പെഴുതിയിരുന്നത്. ഭര്‍ത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണന പോരെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നും മീര കുറിപ്പില്‍ പറയുന്നു. അനൂപിനെ കസ്റ്റഡിയിലെടുക്കാന്‍ മാത്രം ഗുരുതര ആരോപണങ്ങള്‍ കുറിപ്പിലില്ലെന്ന് ഹേമാംബികനഗര്‍ പോലീസ് പറയുന്നു. മീരയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷിച്ചിരുന്നത്. രണ്ടാംവിവാഹക്കാരായ അനൂപും മീരയും ഒരുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തിടെ നടന്ന വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇടാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. രണ്ടുമാസം മുന്‍പും മീര അനൂപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയിരുന്നു. മകളെ മുറിയില്‍ അടച്ചിട്ട് തന്നെ മര്‍ദിച്ചെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. അതേസമയം, പ്രശ്‌നം പരിഹരിച്ച് തിരിച്ചയക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് കുടുംബം വ്യക്തമാക്കുന്നു. മരിച്ചതിന്റെ തലേദിവസവും മീര സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 12 മണിയോടെയാണ് അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ അയല്‍വാസി ഫോണില്‍ വിളിച്ച് മീര ആശുപത്രിയിലാണെന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.
കുവൈത്ത്: നാലാമത്തെ റിങ് റോഡിലേക്കുള്ള പ്രധാന സ്ട്രീറ്റ് പൂർണമായും അടച്ചു
Damascus Street Closed കുവൈത്ത് സിറ്റി: നാലാമത്തെ റിങ് റോഡിലേക്കുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണമായും അടച്ചു. ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഫോർത്ത് റിങ് റോഡിന്റെ ദിശയിലുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണമായും അടച്ചിടുന്നതായി പ്രഖ്യാപിച്ചു. സെപ്തംബർ 11 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് അടച്ചിടൽ ആരംഭിക്കുകയും സെപ്തംബർ 14 ഞായറാഴ്ച പുലർച്ചെ വരെ പ്രാബല്യത്തിൽ തുടരുകയും ചെയ്യും.