quran calligraphy book ദുബായ്: കൈക്കൊണ്ടെഴുതി ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എഴുത്തുകാരന്റെ അനുമതിയില്ലാതെ വിറ്റതായി പരാതി. ദുബായ് ഹെല്‍ത്ത് സിറ്റി വാഫി റെസിഡന്‍സിയില്‍ ആര്‍ട്ട് ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് ദിലീഫാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീര്‍ വടഗിരിയിലിനെതിരേ മുഖ്യമന്ത്രിക്കും പാലക്കാട് പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ജംഷീര്‍ ഖുര്‍ആന്‍ കാലിഗ്രഫി വിറ്റശേഷം പണവുമായി യുഎഇയില്‍നിന്ന് മുങ്ങിയതായി ദിലീഫ് ആരോപിച്ചു. ദുബായ് പോലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുവര്‍ഷം കഠിനാധ്വാനം ചെയ്താണ് ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയത്. ഇത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു വ്യവസായി ഇതുവാങ്ങാന്‍ വലിയതുകയും വാഗ്ദാനം ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy എന്നാല്‍, താനത് വില്ക്കാന് തയ്യാറായിരുന്നില്ലെന്ന് ദിലീഫ് പറയുന്നു. പുസ്തകം ദുബായിലെ സര്‍ക്കാര്‍ തലത്തിലെ ഉന്നതര്‍ക്ക് കൈമാറാമെന്ന് പറഞ്ഞാണ് 10 മാസം മുന്‍പ് ജംഷീര്‍ വടഗിരിയില്‍ ദിലീഫിനെ സമീപിച്ചത്. ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. തന്റെ ഗ്യാലറിയില്‍ ഖുര്‍ആന്‍ വെക്കാന്‍ അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ബിസിനസുകാരന്റെ കൈയില്‍ സൂക്ഷിക്കാന്‍ കൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ജംഷീര്‍ അദ്ദേഹത്തിന് 24 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നെന്നും പിന്നീട്, ജംഷീര്‍ നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തതായി ദിലീഫ് ആരോപിച്ചു. ഇത് തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയതായും ദിലീഫ് പറഞ്ഞു.
APPLY NOW FOR THE LATEST JOB VACANCIES
അബുദാബിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടി
unlicensed domestic worker agencies അബുദാബി: താമസക്കാരുടെ നിരവധി പരാതികളെ തുടർന്ന് യുഎഇയിലെ അധികാരികൾ അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി. അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (MoHRE), ലൈസൻസില്ലാതെയോ അബുദാബിക്ക് പുറത്ത് നൽകിയിട്ടുള്ള പെർമിറ്റുകൾക്ക് കീഴിലോ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. നിയമപരവും ഭരണപരവും സാമ്പത്തികവുമായ പിഴകൾ ചുമത്തിയിട്ടുണ്ട്. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുടുംബങ്ങളോടും തൊഴിലുടമകളോടുമുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ ഓഫീസുകൾ പരാജയപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു. യുഎഇയിലുടനീളമുള്ള റിക്രൂട്ട്മെന്റ് ഓഫീസുകൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ലൈസൻസുള്ള ദാതാക്കളുമായി മാത്രം ഇടപെടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുമെന്നും MoHRE അറിയിച്ചു. ലൈസൻസുള്ള ഓഫീസുകളുടെ പൂർണ്ണമായ ലിസ്റ്റ് അതിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. MoHRE യുടെ ഡിജിറ്റൽ ചാനലുകൾ, ഹോട്ട്ലൈൻ 600590000, അല്ലെങ്കിൽ 80084 എന്ന ടോൾ ഫ്രീ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി സെന്റർ എന്നിവ വഴി നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഫയൽ ചെയ്യാം.