Gold Rate സ്വർണ്ണവിലയിൽ വർദ്ധനവ്; കുവൈത്തിലെ ഇന്നത്തെ സ്വർണ്ണ നിരക്കുകൾ അറിയാം

Gold Rate കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണവില ഉയർന്നു. കുവൈത്തിൽ ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ നിരക്ക് 35.17 കുവൈത്ത് ദിനാറാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 32.24 കെഡിയും ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 26.70 കെഡിയുമാണ് നിരക്ക്. 24 കാരറ്റ് സ്വർണ്ണം എട്ട് ഗ്രാമിന് 284.24 കെഡിയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 284.96 കെഡിയായിരുന്നു. 22 കാരറ്റ് സ്വർണ്ണം 8 ഗ്രാമിന് 260.64 കെഡിയാണ് ഇന്നത്തെ വില. 260.36 കെഡിയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. 8 ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 213.65 കെഡിയാണ് ഇന്ന് വില. ഇന്നലെ ഇത് 213.60 ആയിരുന്നു. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 477 കുവൈത്ത് ദിനാറാണ് ഇന്നത്തെ നിരക്ക്.

മുന്നറിയിപ്പ്: 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്ത് കുവൈത്ത്, വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ

കുവൈത്ത് സിറ്റി: കുവൈത്തിൽ 965 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ അധികൃതരാണ് ഇവരുടെ പേരു വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇവരുടെ മേൽ വിലാസം രേഖപ്പെടുത്തിയ കെട്ടിടം പൊളിച്ചുമാറ്റുകയോ അല്ലെങ്കിൽ കെട്ടിട ഉടമയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലോ ആണ് നടപടി.

ഇന്ന് മുതൽ 30 ദിവസത്തിനകം ഇവർ ആവശ്യമായ രേഖകൾ സഹിതം ‘സഹേൽ’ ആപ്പ് വഴി പുതിയ വിലാസം രജിസ്റ്റർ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, 1982 ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (33) പ്രകാരം പിഴ ശിക്ഷക്ക് വിധേയരാകും. ഓരോ വ്യക്തിക്കും 100 ദിനാറിൽ കവിയാത്ത പിഴയായിരിക്കും ഈടാക്കുക. പാസി ഓഫീസ് സന്ദർശിച്ചും അപേക്ഷ നൽകാം. പുതിയ വിലാസം സമർപ്പിക്കുമ്പോൾ അപേക്ഷകർ ആവശ്യമായ അനുബന്ധ രേഖകൾ നൽകണം.

24 ഓളം നിയമലംഘനം; ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവ്വല്ലിയിൽ മൂന്ന് കടകൾക്ക് പൂട്ടുവീണു. 24 ഓളം നിയമലംഘനം നടത്തിയ കടകൾക്കാണ് പൂട്ടുവീണത്. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിൽ മുൻസിപ്പൽ സർവ്വീസസ് വകുപ്പ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് നടത്തിയ സമീപ പരിശോധനാ ക്യാമ്പെയ്‌നിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. മുൻസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് പരിശോധന നടത്തിയത്. 24 പരസ്യ ലംഘനങ്ങളാണ് പരിശോധനാ ക്യാമ്പെയ്‌നിൽ കണ്ടെത്തിയത്. ചട്ടലംഘനങ്ങൾ നടത്തിയ മൂന്ന് കടകൾ അഡ്മിനിസ്‌ട്രേറ്റീവ് അടച്ചു പൂട്ടിയതായി അധികൃതർ അറിയിച്ചു. ഫീൽഡ് പരിശോധനാ ക്യാമ്പെയ്‌നുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻസിപ്പിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേസിന് മൂക്കു കയർ ഇട്ട് കുവൈത്ത്; പ്രത്യേക ലൈസൻസ് ഏർപ്പെടുത്തും

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ പരസ്യ താരങ്ങൾക്ക് കൂച്ചുവിലക്കുമായി കുവൈത്ത്. സോഷ്യൽ മീഡിയ താരങ്ങളുടെ വാണിജ്യ പരസ്യങ്ങൾ നിയന്ത്രിക്കുവാൻ പുതിയ മാധ്യമ നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്ത് വിവര മന്ത്രാലയം. സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ മുതലായവരുടെ അക്കൗണ്ടുകൾ വഴി നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തരത്തിൽ പരസ്യം ചെയ്യുന്നതിന് ഇനി മുതൽ വാണിജ്യ, വ്യവസായ, വിവര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. പരസ്യത്തിന്റെ രീതി, സെലിബ്രിറ്റികൾക്കും ഇൻഫ്‌ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് രണ്ട് അധ്യായങ്ങളാണ് പുതിയ മാധ്യമ നിയമത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പരസ്യങ്ങൾ നൽകുന്ന ഇൻഫ്‌ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിവര മന്ത്രാലയം പരിശോധിക്കണമെന്നതാണ് കരട് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണ്. ഇത് ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. പുതിയ നിയമം വഴി ലക്ഷ്യമിടുന്നത് ഉപഭോക്തൃ അവകാശങ്ങൾക്ക് ഭംഗം വരുത്താതെ നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് എല്ലാവരെയും വിധേയരാക്കുക എന്നതാണ്.

ചീഞ്ഞ മുട്ടകൾ ഉപയോഗിച്ചു; കുവൈത്തിലെ ബേക്കറിയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ ബേക്കറിയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ. മുബാറക്കിയയിലെ ബേക്കറിയിൽ നടത്തിയ സമഗ്ര പരിശോധനയിലാണ് ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. കുവൈത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് സംഘമാണ് പരിശോധന നടത്തിയത്. മുബാറക്കിയ ഫുഡ് ഇൻസ്‌പെക്ഷൻ സെന്റർ തലവൻ മുഹമ്മദ് അൽ കദരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇൻസ്‌പെക്ടർമാരായ അലി-അൽ സലീം, ഖാലിദ് അൽ ഉസ്താത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ചീഞ്ഞ മുട്ടയുടെ ഉപയോഗം ഉൾപ്പെടെ 18 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 3600 ചീഞ്ഞ മുട്ടകൾ ബേക്കറിയിൽ നിന്നും പിടിച്ചെടുത്തു. മറ്റ് കേടായ വസ്തുക്കളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. മനുഷ്യന് ഉപയോഗിക്കാൻ അനുയോജ്യമല്ലാത്ത വസ്തുക്കളും ബേക്കറിയിൽ നിന്നും കണ്ടെടുത്തു. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത തൊഴിലാളികൾ ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി. സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളികളെ ജോലിക്കെടുത്ത തൊഴിലുടമക്കെതിരെ ആറ് നിയമലംഘനങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശുചിത്വ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടൽ, ആരോഗ്യ ആവശ്യകതകൾ പാലിക്കാതിരിക്കൽ, ജോലിസമയത്തെ വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങൾ അവഗണിക്കൽ തുടങ്ങിയ നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

സൗദി അറേബ്യയിലേക്ക് സിഗരറ്റ് കടത്താൻ ശ്രമം; കുവൈത്ത് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്ക് സിഗരറ്റ് കടത്താൻ ശ്രമിച്ച കുവൈത്ത് പൗരൻ അറസ്റ്റിൽ. സിഗരറ്റ് കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. നുവൈസീബ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നുവൈസീബ് അതിർത്തിയിൽ പതിവ് കസ്റ്റംസ് പരിശോധനക്കിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിൽ സിഗരറ്റ് കാർട്ടണുകൾ നിറച്ച രഹസ്യ കാഷെകൾ കണ്ടെത്തി. ചില കാർട്ടണുകൾ ഡിക്കിയിൽ ഒളിപ്പിച്ചുവെച്ച നിലയിലും ചിലത് പിൻസീറ്റിന് അടിയിലുമായിരുന്നു. സിഗരറ്റുകൾ സൗദി അറേബ്യയിലേക്ക് വിൽപ്പനയ്ക്കായി കടത്താനാണ് ശ്രമിച്ചതെന്ന് കുവൈത്ത് പൗരൻ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേസിന് മൂക്കു കയർ ഇട്ട് കുവൈത്ത്; പ്രത്യേക ലൈസൻസ് ഏർപ്പെടുത്തും

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ പരസ്യ താരങ്ങൾക്ക് കൂച്ചുവിലക്കുമായി കുവൈത്ത്. സോഷ്യൽ മീഡിയ താരങ്ങളുടെ വാണിജ്യ പരസ്യങ്ങൾ നിയന്ത്രിക്കുവാൻ പുതിയ മാധ്യമ നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്ത് വിവര മന്ത്രാലയം. സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ മുതലായവരുടെ അക്കൗണ്ടുകൾ വഴി നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തരത്തിൽ പരസ്യം ചെയ്യുന്നതിന് ഇനി മുതൽ വാണിജ്യ, വ്യവസായ, വിവര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. പരസ്യത്തിന്റെ രീതി, സെലിബ്രിറ്റികൾക്കും ഇൻഫ്‌ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് രണ്ട് അധ്യായങ്ങളാണ് പുതിയ മാധ്യമ നിയമത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പരസ്യങ്ങൾ നൽകുന്ന ഇൻഫ്‌ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിവര മന്ത്രാലയം പരിശോധിക്കണമെന്നതാണ് കരട് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണ്. ഇത് ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. പുതിയ നിയമം വഴി ലക്ഷ്യമിടുന്നത് ഉപഭോക്തൃ അവകാശങ്ങൾക്ക് ഭംഗം വരുത്താതെ നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് എല്ലാവരെയും വിധേയരാക്കുക എന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy