വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വെച്ചു; പ്രമുഖ മലയാളി നടിയ്ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ പിഴ

Actress Navya Nair മുല്ലപ്പൂവ് കൈവശം വെച്ച് വിമാനയാത്ര നടത്തിയതിന് നടി നവ്യ നായർക്ക് പിഴ. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് താരത്തിന്റെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓണപ്പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ അനുഭവം പങ്കുവച്ചത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. വിമാനത്താവള അധികൃതര്‍ 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JLl72MJiV5dLF6bDRolPku മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നെന്നും നവ്യ വ്യക്തമാക്കി. നവ്യയുടെ വാക്കുകൾ- ‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വെക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു’.

കുവൈത്തില്‍ മയക്കുമരുന്ന് പിടികൂടുന്നതിനിടെ പിടിവലി സുരക്ഷാ ഉദ്യോഗസ്ഥന് മുറിവേറ്റു

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് പിടികൂടുന്നതിനിടെയുണ്ടായ പിടിവലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. ദോഹ പ്രദേശത്ത് നിരവധി വ്യക്തികളുടെ കൈവശം നിന്ന് മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തതായി മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. കഞ്ചാവ്, സെൻസിറ്റീവ് സ്കെയിൽ, നിരവധി ഒഴിഞ്ഞ ബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട് പരിശോധിക്കുന്നതിനിടെ, പ്രതികളിൽ ഒരാളുടെ അമ്മയും രണ്ട് സഹോദരിമാരും സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ട് ആക്രമിച്ചെന്നും പ്രതികൾ സുരക്ഷാ സേനയെ ആക്രമിച്ചെന്നും അവർ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. “ഈ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്, ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുടെ പട്ടികയിൽ ഇത് ചേർക്കേണ്ടതാണ്” എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy