Abandoned Vehicles; നഗരസൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 20 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കം ചെയ്തു. ഈ വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്ത് പരിസ്ഥിതിക്ക് ദോഷകരമായി മാറിയവയാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, 46 വാഹനങ്ങളിൽ ഉടമസ്ഥർക്കുള്ള മുന്നറിയിപ്പ് നോട്ടീസ് നൽകി. ഈ വാഹനങ്ങൾ എത്രയും പെട്ടെന്ന് മാറ്റാത്തപക്ഷം പിടിച്ചെടുക്കുമെന്നും അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുനിസിപ്പൽ ജീവനക്കാരുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിശോധന. പൊതുശുചീകരണ, റോഡ് കൈയേറ്റങ്ങൾക്കെതിരായ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ-ഹസീം, ഫഹാഹീൽ സെന്റർ മേധാവി സാദ് സാലിം അൽ-ഖുറൈനിജ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Home
KUWAIT
Abandoned Vehicles; കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണ്ടെത്തിയ വാഹനങ്ങൾ നീക്കം ചെയ്തു; 46 വാഹനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ്