സമ്മാനങ്ങള്‍ വാരിക്കൂട്ടി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍; അബുദാബി ബിഗ് ടിക്കറ്റില്‍ നേടിയത് കോടികള്‍

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റില്‍ കോടികളുടെ സൗഭാഗ്യം നേടി ഇന്ത്യക്കാരന്‍. 278-ാമത് സീരീസ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിൽ താമസിക്കുന്ന സന്ദീപ് കുമാർ പ്രസാദിനെയും കൂട്ടുകാരെയും തേടിയെത്തിയത് ഒന്നര കോടി ദിർഹത്തിന്റെ (ഏകദേശം 33 കോടി രൂപ) ഭാഗ്യമാണ്. സെപ്തംബർ മൂന്നിന് നടന്ന നറുക്കെടുപ്പിലാണ് ദുബായിൽ ഡ്രൈ ഡോക്ക് ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി സന്ദീപ് കുമാർ പ്രസാദിനും കൂട്ടുകാർക്കും ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പർ 200669 ആണ് സമ്മാനാർഹമായത്. കഴിഞ്ഞ മൂന്നു മാസമായി 20 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുക്കുന്ന സന്ദീപ് കുമാറിനെ സമ്മാന വിവരം അറിയിക്കാൻ ഷോ ഹോസ്റ്റ് റിച്ചാർഡ് വിളിച്ചപ്പോൾ എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്നുപോയെന്ന് പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും അറിയിച്ചു. ഒന്നാം സമ്മാനത്തിനു പുറമെ രണ്ട് മലയാളികളടക്കം ആറുപേർക്ക് ഒരു ലക്ഷം ദിർഹം വീതവും ലഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ദുബായിലുള്ള രഞ്ജിത്ത് നായർ, കുവൈത്തിലുള്ള നിഖിൽ രാജ് എന്നിവരാണ് സമ്മാനാര്‍ഹരായ മലയാളികൾ. ദുബായിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റാഷിദ് ശ്രീലങ്കൻ സ്വദേശി, ജോർദാൻ സ്വദേശി, എന്നിവരാണ് മറ്റ് ജേതാക്കൾ. ബിഗ് വിൻ വിജയികളായ ജോഗേന്ദ്ര ജാംഗീറിന് 1.4 ലക്ഷം, മുംബൈ സ്വദേശി ജിജു ജേക്കബിന് 1.3 ലക്ഷം ദിർഹം എന്നിങ്ങനെ ലഭിച്ചു. മലയാളിയായ ശരദ് 1.3 ലക്ഷം ദിർഹം നേടി. ഈ തുക 20 സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഒരു ലക്ഷം ദിർഹം നേടിയ സത്താർ മസീഹ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് യാത്ര പോകാനാണ് പദ്ധതിയിടുന്നത്. അബുദാബിയിൽ താമസിക്കുന്ന ഷമീം എന്ന ഇന്ത്യക്കാരനാണ് ബിഎംഡബ്ല്യു എം440ഐ കാർ സമ്മാനമായി ലഭിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy