Kuwait Weather കുവൈത്ത് സിറ്റി: സെപ്തംബർ പകുതിയ്ക്ക് ശേഷം കുവൈത്തിലെ താപനില കുറയും. കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ശൈത്യകാലം ആരംഭിക്കുന്നത് വരെ ഇടയ്ക്കിടെ ഹ്യുമിഡിറ്റി ഉണ്ടാകാനിടയുണ്ട്. സെപ്തംബർ അവസാനത്തോടെ ചിലയിടങ്ങളിൽ മഴ പെയ്യാനിടയുണ്ട്. ഒക്ടോബർ മാസത്തിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയാനിടയുണ്ട്. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പല രോഗങ്ങളും വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അലർജികളും ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്. ആസ്ത്മ രോഗികളും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സന്ദർഭങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. എൻ 95 മാസ്‌കുകൾ ധരിച്ചു വേണം പുറത്തിറങ്ങേണ്ടത്. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം പിന്തുടരണമെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു.