Midday Outdoor Work കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക്. പകൽ സമയത്തെ തൊഴിൽ നിയന്ത്രണം കുവൈത്തിൽ അവസാനിച്ചു. വേനൽക്കാലത്തെ കൊടും ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തേക്ക് കുവൈത്തിൽ പകൽ സമയത്ത് തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മണിയ്ക്കും വൈകുന്നേരം നാലു മണിയ്ക്കും ഇടയിലാണ് പുറം തൊഴിലുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിയമലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ സംഘങ്ങൾ പതിവായി ഫീൽഡ് സന്ദർശനങ്ങൾ നടത്തിയിരുന്നുവെന്നും തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം വളർത്തുന്നതിനായി പ്രത്യേക കാമ്പെയ്ൻ നടത്തിയിരുന്നതായും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി പറഞ്ഞു. ഈ കാലയളവിൽ, 63 സൈറ്റുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. നിയമം പാലിക്കാത്ത 68 തൊഴിലാളികളാണുണ്ടായിരുന്നതെന്നും 37 പൊതു റിപ്പോർട്ടുകൾ ഹോട്ട്ലൈൻ സേവനത്തിലൂടെ ലഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. പകൽ സമയത്തെ തൊഴിൽ നിയന്ത്രണ നിയമം പാലിച്ച തൊഴിലുടമകളെയും നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് സഹായിച്ച പൊതുജനങ്ങളുടെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.
Home
KUWAIT
Midday Outdoor Work തൊഴിൽ സമയം സാധാരണ നിലയിലേക്ക്; കുവൈത്തിൽ പകൽസമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു
Related Posts

smuggle drugs; കുവൈറ്റിലെ സൽമിയയിൽ മയക്കുമരുന്നുമായി കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളെ സാഹസികമായി പിടിയിൽ
