ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് വകുപ്പ്, മാന്പവർ പബ്ലിക് അതോറിറ്റിയുമായി സഹകരിച്ച്, കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാനുമതി അപേക്ഷകൾ വ്യജമായി തയ്യാറാക്കി കൈക്കൂലി വാങ്ങുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു.കേസിൽ പ്രതികളായ 1 പൗരനെയും 6 ഈജിപ്ത് സ്വദേശികളെയും 1 സിറിയക്കാരനെയും പിടികൂടി
രഹസ്യമായി നടത്തിയ അന്വേഷണത്തിൽ , മാന്പവർ അതോറിറ്റിയിലെ ഒരു ജീവനക്കാരൻ ഇടനിലക്കാരനാണന്നും നിയമാനുസൃതമായ ഇടപാടുകൾ ഇവക്കായി കൃത്രിമമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. തൊഴിൽ അനുമതികൾക്കായി അപേക്ഷിക്കുന്നതിന്, ഓരോ ഇടപാടിനും 130 മുതൽ 250 കുവൈറ്റ് ദിനാർ വരെയാണ് കൈക്കൂലിയായി വാങ്ങുന്നത്
ഇടനിലക്കാരനെ അറസ്റ്റ് ചെയ്ത് തെളിവുകൾ മുന്നിൽ വെച്ചപ്പോൾ, ഇദ്ദേഹം കുറ്റം സമ്മതിക്കുകയായിരുന്നു
മറ്റു പ്രതികളും ഇടനിലക്കാരന് കൈക്കൂലി നൽകിയതായി സമ്മതിച്ചു. അതോറിറ്റിയിൽ സ്വാധീനം ചെലുത്തി അനധികൃതമായി തൊഴിലാളികളെ നിയമിക്കാൻ സഹായിച്ചതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട് , വിവിധ കമ്പനികൾക്കായി ഈ ഇടപാടുകൾ നടത്തിയിട്ടുണ്ടന്നും കണ്ടെത്തിയിട്ടുണ്ട്