Bus Accident തീർത്ഥാടനം കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടം; മൂന്ന് ഇന്ത്യക്കാരുൾപ്പെടെ നാലു പ്രവാസികൾ മരിച്ചു

Bus Accident കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലു പ്രവാസികൾ മരിച്ചു. മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് മരിച്ചത്. ഇറാഖിലാണ് സംഭവം. കർബയിലെ അർബീൻ തീർത്ഥാടനത്തിൽ പങ്കെടുത്ത ശേഷം കുവൈത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രക്കുമായി ഇടിക്കുകയായിരുന്നു. കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ സയ്യിദ് അക്ബർ അലി അബേദി, കുവൈത്തിലെ അദാൻ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ഗുലാം അലിയുടെ മകൻ മൂസ അലി യവാരി, ഉത്തർപ്രദേശ് സ്വദേശിയായ പർവേസ് അഹമ്മദ്, പാകിസ്ഥാൻ പൗരൻ സയ്യിദ് ഇഷാഖ് ഷിറാസി തുടങ്ങിയവരാണ് മരണപ്പെട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy