Shops Shut Down കുവൈത്ത് സിറ്റി: ലൈസൻസില്ലാതെയും നിയമ വിരുദ്ധമായും പ്രവർത്തിച്ചിരുന്ന 19 വാണിജ്യ സ്ഥാപനങ്ങൾക്ക് കുവൈത്തിൽ പൂട്ടുവീണു. ജലീബ്- അൽ ശുയൂഖിലും ഖൈത്താനിലുമായി നടന്ന പരിശോധനയിലാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദി അൽ-സബയുടെ മേൽനോട്ടത്തിലാണ് പരിശോധനാ ക്യാമ്പെയ്ൻ നടന്നത്. 26 നിയമ ലംഘകരാണ് അറസ്റ്റിലായത്. അനധികൃത മൊബൈൽ ഗ്രോസറി ഷോപ്പുകൾ നീക്കം ചെയ്യുകയും ചെയ്തു. പരിശോധനകൾ ശക്തമാക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിയമ ലംഘനങ്ങൾ തടയുക, പൊതുസുരക്ഷ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശോധനാ ക്യാമ്പെയ്ൻ നടക്കുന്നത്.
Related Posts

Norka Care 14,200 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ, പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ, ആനുകൂല്യങ്ങൾ അറിയാം
