Kuwait Government Hospitals കുവൈത്ത് സിറ്റി: സന്ദർശന വിസകളിലും താത്കാലിക വിസകളിലും കുവൈത്തിൽ എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിലെയും പ്രത്യേക കേന്ദ്രങ്ങളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ സേവനങ്ങൾ ലഭിക്കില്ല. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയോ മറ്റു ആരോഗ്യ സേവനങ്ങളോ അനുവദിക്കില്ല. ഇത്തരം സേവനങ്ങൾ കുവൈത്തിലെ താമസക്കാർക്ക് മാത്രമുള്ളതാണ്. രാജ്യത്തെ ആരോഗ്യ സംരക്ഷണ വിഭവങ്ങളുടെ ഗുണനിലവാരം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, സേവന വ്യവസ്ഥ യുക്തിസഹമാക്കുക, സേവനം അർഹരായവർക്ക് മാത്രം പരിമിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ആരോഗ്യ സംവിധാനത്തിന്റെ സുസ്ഥിരതയ്ക്കും രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Home
KUWAIT
Kuwait Government Hospitals പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സന്ദർശന വിസകളിലും താത്ക്കാലിക വിസകളിലും കുവൈത്തിലെത്തുന്നവർക്ക് സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ ലഭിക്കുമോ?
Related Posts

Norka Care 14,200 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ, പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ, ആനുകൂല്യങ്ങൾ അറിയാം
