kuwait airport road maintenance കുവൈത്ത് സിറ്റി: എയർപോർട്ട് റോഡ് നമ്പർ 56ൽ പ്രധാന അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ടതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് (PART). റോഡുകളിലെ തകർന്ന ഭാഗങ്ങൾ നന്നാക്കാനും കുഴികളും വിള്ളലുകളും അടയ്ക്കാനുമുള്ള ജോലികൾ ആരംഭിച്ചതായി അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ അസിമി പറഞ്ഞു. രാജ്യത്തെ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ചുകാലമായി റോഡിൻ്റെ ശോചനീയാവസ്ഥ കാരണം യാത്രികർ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo ഇത് പരിഗണിച്ചാണ് റോഡിൻ്റെ അറ്റകുറ്റപ്പണികൾക്ക് അതോറിറ്റി മുൻഗണന നൽകിയത്. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകളുടെ നിലവാരം ഉയർത്തുന്നതിലൂടെ ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.