കുവൈത്തില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങള്‍ ആദ്യമായി വിപണിയില്‍

Banana Market Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പ്രാദേശികമായി ഉത്പാദിപ്പിച്ച വാഴപ്പഴങ്ങൾ ആദ്യമായി വിപണിയിലേക്ക്. സ്വദേശി കർഷകനായ ഈദ് സാരി അൽ-അസ്മിയുടെ ഫാമിൽ ഉത്പാദിപ്പിച്ച വാഴപ്പഴങ്ങളാണ് വിപണിയിൽ എത്തുന്നത്. വർഷങ്ങളായി നടത്തിവരുന്ന പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കും ശേഷമാണ് ഈ അഭൂതപൂർവമായ കാർഷിക നേട്ടം അൽ-അസ്മി കൈവരിച്ചത്. വിപണിയിൽ ദിവസേനെ വാഴപ്പഴങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് അദ്ദേഹം വിപണനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും പച്ചക്കറി മാർക്കറ്റിൽ പോകാതെ നേരിട്ട് ഉടന്‍ ലഭ്യമാകും. നിലവിൽ ദിവസേനെ 300 പെട്ടി പഴങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY അടുത്ത ഒക്ടോബർ മുതൽ ഉൽ‌പാദനം 500 പെട്ടിയായി ഉയർത്തും. അതിനായുള്ള പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി. താമസക്കാർക്ക് സേവനവും ന്യായവിലയ്ക്ക് പുതിയ പ്രാദേശിക ഉത്പന്നങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കമാണിത്. കാർഷികവൃത്തിയിൽ താത്പര്യമുള്ളവർക്ക് വീട്ടിൽ വാഴകൃഷി നടത്താൻ പ്രാപ്തരാക്കുന്നതിനായി വാഴത്തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയും ഇദ്ദേഹത്തിന്റെ ആലോചനയിലുണ്ട്. എല്ലാ വർഷവും ഒക്ടോബർ മുതൽ മെയ് വരെയാണ് വാഴ കൃഷി സീസൺ. നടീലിനുശേഷം ഏകദേശം മൂന്ന് മാസത്തിന് ശേഷം ഫലം ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy