കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വിമ്മിംഗ് പൂളിൽ വീണ് 9 വയസുകാരൻ മുങ്ങിമരിച്ചു. കുട്ടി സ്വിമ്മിംഗ് പൂളിൽ വീണതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര മെഡിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റ് അറിയിച്ചു. കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായി സുരക്ഷാ നടപടികൾ കർശനമാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.