Fahaheel Road Closure ഫഹാഹീൽ റോഡ് അടച്ചിടും; യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

Fahaheel Road Closure കുവൈത്ത് സിറ്റി: ഫഹാഹീൽ റോഡ് 30 അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടുമായി സഹകരിച്ചാണ് ഫഹാഹീൽ റോഡ് (30) ഇരുദിശകളിലേക്കുമുള്ള ഗതാഗതം താത്ക്കാലികമായി നിർത്തിവെയ്ക്കുന്നത്. തിങ്കളാഴ്ച്ച അർദ്ധരാത്രി മുതൽ റോഡ് അടച്ചിടും. ചൊവ്വാഴ്ച്ച പുലർച്ചെ വരെയാണ് അടച്ചിടൽ. തെക്ക് ഭാഗത്ത് നിന്നും എത്തുന്നവർ സെവൻത് റിംഗ് റോഡ് ഉപയോഗിക്കണമെന്നും വടക്ക് നിന്നും എത്തുന്നവർ സബാഹ് അൽ സേലം എക്‌സിറ്റ് ബദൽ മാർഗമായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy