Window Tinting കുവൈത്ത് സിറ്റി: ഇനി വാഹന വിൻഡോകൾക്ക് 50 ശതമാനം ടിന്റംഗ് ചെയ്യാമെന്ന് കുവൈത്ത്. രാജ്യത്തെ പുതിയ നിയമങ്ങൾ അനുസരിച്ച് വാഹനങ്ങൾക്ക് ഫാക്ടറി സ്പെസിഫേഡ് ടിന്റഡ് വിൻഡോകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. കൂടാതെ 50% ടിന്റ് കവിയാത്ത കളേർഡ് ഫോയിലുകളും ഉപയോഗിക്കാം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ച തീരുമാനം (2025 ലെ തീരുമാനം നമ്പർ 1398) ഗവൺമെന്റ് ഗസറ്റ് കുവൈത്ത് അൽയൗം പ്രസിദ്ധീകരിച്ചു. ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണിത്. റോഡ് സുരക്ഷയും ഡ്രൈവർക്ക് ദൂരക്കാഴ്ചയും ഉറപ്പാക്കിക്കൊണ്ട് വാഹന ടിന്റിംഗ് മാനദണ്ഡം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിയുടെ നടപ്പിലാക്കിയത്. മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെയുള്ള എല്ലാ വിൻഡോകൾക്കും ടിന്റിംഗ് നൽകാം. എന്നാലത് വ്യക്തവും ഗൾഫ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായിരിക്കണമെന്നതാണ് വ്യവസ്ഥ. റിഫ്ളടക്ടീവ് ഗ്ലാസ് അല്ലെങ്കിൽ ഫോയിലുകൾ സ്ഥാപിക്കുന്നതിന് നിയമം കർശന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Related Posts

Chain Snatching case റിട്ടയർ അധ്യാപികയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണമാല കവർന്നു; മുഖ്യപ്രതിയും കൂട്ടുപ്രതിയായ 17 കാരിയും പോലീസ് പിടിയിൽ
