Health Guidelines കുവൈത്ത് സിറ്റി: സലൂണുകൾക്കും ജിമ്മുകൾക്കും കെയർ സെന്ററുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധകൾ പടരാതിരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. ഫിറ്റ്‌നസ് സെന്ററുകൾ, ബ്യൂട്ടി, പേഴ്‌സണൽ കെയർ സെന്ററുകൾ, സലൂണുകൾ തുടങ്ങിയവയ്ക്കാണ് മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കുട്ടികൾക്ക് മുടി കളർ ചെയ്യുന്നതിന് നിരോധനം, 18 വയസിന് താഴെയുള്ളവർക്ക് ടാനിംഗ് സർവ്വീസുകൾ നിരോധിക്കൽ, ഉപഭോക്താക്കൾക്ക് സേവനം നൽകുമ്പോൾ ജീവനക്കാർ ആഭരണങ്ങളും അനുബന്ധ ഉപകരണങ്ങളും ധരിക്കാൻ പാടില്ല, ത്വക്ക് രോഗങ്ങളോ പകർച്ചാ വ്യാധികളോ ഉണ്ടെങ്കിൽ ജീവനക്കാർ ജോലിയിൽ നിന്നും മാറി നിൽക്കണം, സലൂണുകളിൽ പെർമനന്റ് ടാറ്റൂ ഉപകരണങ്ങൾക്ക് നിരോധനം, ഒരേ റേസർ ബ്ലെയ്ഡുകളും മൂർച്ചയുള്ള ഉപകരണങ്ങളും ഒന്നിലധികം പേർക്ക് ഉപയോഗിക്കുന്നതിന് വിലക്ക്, കൃത്യമായ സ്‌റ്റെറിലൈസേഷൻ, ലൈസൻസുള്ളതും മികച്ചതുമായി കോസ്റ്റ്‌മെറ്റിക് ഉത്പനങ്ങളുടെ ഉപപയോഗം, ജോലിയ്ക്ക് നിൽക്കുന്ന എല്ലാവർക്കും ഹെൽത്ത് ഫിറ്റ്‌നെസ് സർവ്വീസ് ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.