Female Beggars Arrested കുവൈത്ത് സിറ്റി: ഭിക്ഷാടനം നടത്തിയ 14 വനിതാ യാചകർ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബയുടെ നിർദ്ദേശപ്രകാരം നാഷണാലിറ്റി ആൻഡ് റെസിഡൻസി സെക്ടർ മേധാവിയുടെ മേൽനോട്ടത്തിൽ നടന്ന പരിശോധയിലാണ് ഇവർ അറസ്റ്റിലായത്. റെഡിഡൻസി , തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്തിൽ കർശന പരിശോധനയാണ് നടന്നു വരുന്നത്. ഇവർക്കെതിരെ മാത്രമല്ല സ്പോൺസർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭിക്ഷാടനം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Related Posts

Air India Express എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനിയുടെ ‘പുതിയ തീരുമാനം’; കുവൈത്തില്‍ നിന്നുള്ള പ്രവാസി മലയാളികളെ ബാധിക്കുമോ?
