poisoning liquor tragedy പ്രതീക്ഷകളുടെ ഭാരവും സ്വപ്നങ്ങളുടെ ചിറകുമായി പ്രവാസം തേടിയെത്തിയ 23 പേരെയാണ് കള്ളച്ചാരായം ഇല്ലാതാക്കിയത്. 160 പേർ മരണത്തോടു മല്ലിടുകയാണ്. തിരികെ വന്നാൽ പോലും ഇവരിൽ പലർക്കും വൃക്കകളില്ല, കാഴ്ചയില്ല. പഴിയും ചീത്ത വിളിയും ഇന്ത്യക്കാരുടെ മേൽ തന്നെയാണ്. രണ്ടു പേരെ കുവൈത്ത് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവര്‍ ഏഷ്യക്കാരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, അവരുടെ പേര് പുറത്തുവിട്ടിട്ടില്ല. യുകെയിൽ പേപ്പറു കീറിയും കയ്യിലെ പോപ് കോൺ എറിഞ്ഞും തീയറ്റർ വൃത്തികേടാക്കിയതിന്റെ പേരിൽ സിനിമ നിർത്തിവച്ച് ഇന്ത്യക്കാരെ തീയറ്ററിനു പുറത്താക്കിയിട്ട് അധികമായിട്ടില്ല. നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളുടെ പേരിൽ യൂറോപ്യൻ തെരുവുകളിൽ മുദ്രാവാക്യം മുഴക്കി പോലീസിനെ വെല്ലുവിളിക്കുന്ന ഇന്ത്യക്കാരെയും ഇപ്പോൾ കാണാം. നമ്മുടെ നാട്ടിൽ സർവ സാധാരണമായതിനെ പ്രവാസ ലോകത്തേക്കു പൊതിഞ്ഞു കെട്ടിയെടുക്കുന്നതിൽ ഇന്ത്യക്കാരെ കഴിഞ്ഞേ മറ്റാരുമുള്ളു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq ഓണം, വിഷു, ദീപാവലി, ഹോളി, രാഖി, തെയ്യം, തിറ, തൃശൂർ പൂരം അങ്ങനെ എന്തെല്ലാം. ഏറ്റവും ഒടുവിലായി ഇതാ, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും കടൽ കടക്കുന്നു. ഏതു നാട്ടിൽ ചെന്നാലും, ആ നാട്ടിലൊരു സ്വന്തം നാടുണ്ടാക്കിയെടുക്കാനുള്ള ഇന്ത്യക്കാരുടെ വ്യഗ്രതയ്ക്ക് എത്ര പ്രായമായെന്ന് ചോദിച്ചാൽ കൃത്യമായ കണക്കില്ല. ഇപ്പറഞ്ഞതൊക്കെ കടൽ കടന്നു വന്നപ്പോൾ പ്രവാസ ലോകം രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളു. പക്ഷേ, ഇത്തവണ, കേരളത്തിൽ പോലും അന്യം നിന്നു കൊണ്ടിരിക്കുന്ന വ്യാജ മദ്യ ദുരന്തം പ്രവാസ ലോകത്തു പുനഃസൃഷ്ടിക്കുക. കള്ളച്ചാരായം, വ്യാജ വാറ്റ്, വാഷ്, ബാറ്ററി, തേരട്ട, പല്ലി, പഴുതാര, പ്രഷർ കുക്കർ തുടങ്ങിയ വാക്കുകളൊക്കെ നമ്മുടെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്നതാണ്. എന്നു കരുതി, മദ്യം നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചൊരു രാജ്യത്തു പോയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം.